Ads Area

Aaralam Farm vacancies in Kerala govt - Data Entry Operator and other posts

കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ ആറ് ഒഴിവുകളുണ്ട്.

കരാർ നിയമനമാണ്.

പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണനയുണ്ട്.


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

  1. രണ്ടുവർഷത്തെ ഡിപ്ലോമ (കൃഷി)/വി.എച്ച്.എസ്.സി.യിലെ കൃഷിയുമായി ബന്ധപ്പെട്ട കോഴ്സ്.
  2. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 15000 രൂപ.


തസ്തികയുടെ പേര് : അക്കൗണ്ടൻറ്- കം- ഡേറ്റാ എൻട്രി ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

  1. ബി.കോം.,പി.ജി.ഡി.സി.എ./ഡി.സി.എ.,മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്.
  2. കംപ്യൂട്ടർ ഹാർഡ്-വെയർ സോഫ്റ്റ്-വെയർ ഇൻസ്റ്റാലേഷനിൽ അടിസ്ഥാനപരിചയം.
  3. നെറ്റ്-വർക്ക്, ടാലി എന്നിവയിലെ അറിവ് അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 10,000 രൂപ.


തസ്‌തികയുടെ പേര് : ജൂനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

  1. രണ്ടു വർഷത്തെ ഡിപ്ലോമ/വി.എച്ച്.എസ്.സി.യിലെ കൃഷിയുമായി ബന്ധപ്പെട്ട കോഴ്സ്.
  2. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
  3. കൃഷിവകുപ്പിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.

പ്രായപരിധി : 40- 65 വയസ്സ്.

ശമ്പളം : 15000 രൂപ.


അപേക്ഷ,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം

മാനേജിങ് ഡയറക്ടർ,

ആറളം ഫാമിങ് കോർപ്പറേഷൻ (കേരള) ലിമിറ്റഡ്,

പി.ഒ. ആറളം ഫാം, കണ്ണൂർ – 670678 എന്ന വിലാസത്തിൽ അയയ്ക്കണം.

ഫോൺ : 0490-2444740, 9495182207.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 08

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics