എങ്ങനെയാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രെജിസ്റ്റർ ചെയ്യേണ്ടത്?എന്തൊക്കെ രേഖകൾ വേണം? തുടങ്ങിയ എല്ലാ വിവരങ്ങളും താഴെ വായിക്കുക.
കോവിഡ് കുത്തിവെപ്പിന്റെ രണ്ടാം ഘട്ടമായ കോവിൻ 2.0 മാർച്ച് 1 , തിങ്കളാഴ്ച മുതൽ രാജ്യമെമ്പാടും തുടങ്ങുകയാണ്. അറുപത് വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും, 45 വയസിനു മുകളിൽ ഉള്ള രോഗബാധിതർ ആയവർക്കുമാണ് നൽകുക.
ഇതിനായി കോവിൻ പോർട്ടലിൽ രെജിസ്റ്റർ ചെയ്യുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
അതിനായി ഉണ്ടാക്കിയിട്ടുള്ള ആൻഡ്രോയിഡ് അപ്പ്ലികേഷൻ നിങ്ങൾ ഡൌൺലോഡ് ചെയ്യണം.
ഇവിടെ കിളിക്ക് ചെയ്തു പ്ളേസ്റ്റോറിൽ നിന്നും അത് ഡൌൺലോഡ് ചെയ്യുക.
ശ്രദ്ധിക്കുക, പ്ളേസ്റ്റോറിലെ തട്ടിപ്പിനായി വന്നിട്ടുള്ള ആപ്പുകൾ വേണ്ടിയാണ് ഒറിജിനൽ സർക്കാർ ആപ്പ് മുകളിൽ ലിങ്കായി കൊടുത്തിരിക്കുന്നത്.
ഇനി ഇത് ചെയ്യാനുള്ള മറ്റൊരു മാർഗ്ഗം, ഔദ്യോഗിക വെബ്സൈറ്റിൽ പോയിട്ട് രെജിസ്റ്റർ ചെയ്യുക എന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റിന്റെ ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.
ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് :
- ആപ്പ് വഴിയോ, വെബ്സൈറ്റ് വഴിയോ രെജിസ്റ്റർ ചെയ്യുക.
- രെജിസ്റ്റർ ചെയ്യാനായി മൊബൈൽ നമ്പറോ, ആധാർ നമ്പറോ ഉപയോഗിക്കുക.
- ഒരു മൊബൈൽ ഫോൺ വഴി പരമാവധി നാല് രെജിസ്ട്രേഷൻ മാത്രമേ അനുവദിക്കൂ. അതിനാൽ, കൂടുതൽ അംഗങ്ങൾ ഉള്ളവർ മറ്റൊരു മൊബൈൽ നമ്പറോ, ആധാർ നമ്പറോ ഉപയോഗിക്കണം.
- രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കൊടുത്ത ഫോൺ നമ്പറിലോ, ആധാറുമായി ലിങ്ക് ചെയ്ത നമ്പറിലോ ഒട്ടിപി (OTP) വരും. അത് അതിന്റെ സ്ഥാനത്ത് എന്റർ ചെയ്യുക.
- ഇനി നിങ്ങൾക്ക് വാക്സിൻ എടുക്കേണ്ട ദിവസം,സമയം, കേന്ദ്രം എന്നിവ തിരഞ്ഞെടുക്കാം.
- ശേഷം ആപ്ലികേഷൻ പൂർത്തിയാക്കുക.
- ഇത്രയുമായാൽ നിങ്ങളുടെ വാക്സിൻ രജിസ്ട്രേഷൻ പൂർണ്ണമായി.
ഇനി കൃത്യ ദിവസം, സമയത്, കുത്തിവെപ്പ് കേന്ദ്രത്തിൽ പോയി കുത്തിവെപ്പ് എടുക്കുക. ശേഷം കിട്ടുന്ന റഫറൻസ് നമ്പർ ഉപയോഗിച്ചാൽ നിങ്ങൾക്ക് കുത്തിവെപ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.
വേണ്ടി വരുന്ന ചിലവുകൾ
സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നവർക്ക് സൗജന്യമായാണ് നൽകുന്നത്.
കേരളത്തിൽ എല്ലായിടങ്ങളിലും കുത്തിവെപ്പ് സൗജന്യമാണ്, കേരളത്തിന് പുറത്ത് കുത്തിവെപ്പ് സർക്കാർ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സൗജന്യം, സ്വകാര്യ സ്ഥാപനങ്ങൾ 250 രൂപയോളം ഒരു കുത്തിവെപ്പിന് വാങ്ങിച്ചേക്കും.