പ്ലസ് ടു-ക്കാർക്ക് കരസേനയിൽ അവസരം
കരസേനയിലെ 10+2 ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.
- പ്ലസ് ടു-ക്കാർക്ക് അപേക്ഷ സമർപ്പിക്കാം.
- അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
- അഞ്ചു വർഷത്തെ പരിശീലനത്തിന് ശേഷം സേനയിൽ ലെഫ്റ്റനന്റായി നിയമിക്കും.
യോഗ്യത :
- പ്ലസ് ടു സയൻസാണ് യോഗ്യത.
- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ആകെ 70 ശതമാനം മാർക്ക് നേടിയിരിക്കണം.
- അപേക്ഷകർക്ക് വേണ്ട ശാരീരികയോഗ്യതയുടെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
പ്രായപരിധി : 2002 ജനുവരി 02-നും 2005 ജനുവരി 01-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ് :
- അപേക്ഷിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവർക്ക് സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തും.
- അലഹബാദ്, ഭോപ്പാൽ,കപൂർത്തല, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അഭിമുഖം നടക്കുക.
- രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം.
- ഗ്രൂപ്പ് ഡിസ്കഷൻ,ആരോഗ്യ പരിശോധന തുടങ്ങിയവയെല്ലാമുണ്ടാകും.
- ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപെടുന്നവർ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുക.
- പരിശീലന കാലയളവിൽ 56,100 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.
- വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
- അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
- അഭിമുഖത്തിനെത്തുമ്പോൾ പ്രിന്റൗട്ടും യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും 20 പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കൈയിൽ കരുതേണ്ടതാണ്.
വിശദ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. (ലിങ്ക് താഴെ)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 02