Ads Area

Kerala Police warns people of Online Job Scams

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; വാട്സ്ആപ്പ് വഴിയുള്ള ജോലിത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

വാട്സ്ആപ്പ് വഴി നടക്കുന്ന ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരിൽ 'വർക്ക് ഫ്രം ഹോം' ജോലി അവസരങ്ങളാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം ചെയ്യുന്നത്. പലരും ഈ തട്ടിപ്പിൽ വീണുപോയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്ന കൂടുതൽ ആളുകൾ ഇത്തരമൊരു ചതിക്കുഴിയിൽ വീഴാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന തട്ടിപ്പ് സന്ദേശങ്ങൾ കൂടി പങ്കു വച്ചു കൊണ്ടാണ് കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ 'ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ' സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലാണ് ഇത്തരം മെസേജുകൾ എത്തുന്നത്. അവർ തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വിലപ്പെട്ട പല ഡാറ്റകളും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് പറയുന്നത്. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുന്നതിനൊപ്പം വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രാഡുകൾ ഓരോ ദിവസവും പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സന്ദേശങ്ങൾ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ആധികാരികത ഉറപ്പു വരുത്തണം. . തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പൊലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി

വാട്ട്സ് ആപ് മുഖേന പുതിയ തട്ടിപ്പ് ശ്രദ്ധിക്കുക. Work From Home ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണക്കാലമായതിനാൽ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലും ഒരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്.

“There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”

ഇത്തരം മെസ്സേജുകളാണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്.

പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്‍സ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്. ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സാപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെയും വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രാഡുകൾ ഓരോ ദിവസവും പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.

ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics