രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ 10 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്നോളജി സെൻറിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.
ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കണം.
തസ്തികയുടെ പേര് : മാനേജർ (വെറ്ററിനറി സർവീസസ്)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബി.വി.എസ്.സി.യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈഫ് സയൻസുമായി ബന്ധപ്പെട്ട ബയോളജി , ഫിസിക്സ് , കെമിസ്ടി ബിരുദം.
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 35 വയസ്സ് .
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഗ്രൂപ്പ് III)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :ലൈഫ് സയൻസ് ബിരുദവും അഞ്ച് വർഷത്തെ ഡോക്യുമെൻറഡ് പ്രവൃത്തിപരിചയവും.
പ്രായപരിധി 35 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : സയൻസ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ മാനേജ്മെൻറ് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും
പ്രായപരിധി : 30 വയസ്സ്.