കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഭാഭ അറ്റോമിക്ക് റിസർച്ച് സെൻററിൽ 3 ഒഴിവുകൾ വിളിച്ചിരിക്കുന്നു. സയന്റിഫിക്ക് അസിസ്റ്റന്റ്, ടെക്നിഷ്യൻ എന്നീ പോസ്റ്റുകളിലേക്കാണ് പുതിയതായി വിളിച്ചിരിക്കുന്ന ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന യോഗ്യതകൾ പരിശോദിച്ചു, താഴെ കൊടുത്തിരിക്കുന്ന രീതിയിൽ അപേക്ഷിക്കണം.
അപേക്ഷകൾ തപാൽ വഴിയാണ് സ്വീകരിക്കുന്നത്, ഓണലൈൻ സേവനം ലഭ്യമല്ല. അതിനാൽ തന്നെ സ്പീഡ് പോസ്റ്റായി തന്നെ അയക്കാൻ മറക്കരുത്. സാധാരണ പോസ്റ്റൽ ആയിട്ട് അയച്ചാൽ ചിലപ്പോൾ പ്രശ്ങ്ങൾ നേരിട്ടേക്കാം.
ഒഴിവുകൾ പരിശോധിക്കാം :
1. സയൻറിഫിക് അസിസ്റ്റൻറ്
2 ഒഴിവുകളാണ് ഇതിൽ വിളിച്ചിരിക്കുന്നത്. ഡിഗ്രി യോഗ്യതയാണ് അടിസ്ഥാനമായി വേണ്ടത്. ജീവ-ജന്തു ശാസ്ത്രമോ മറ്റേതെങ്കിലും ബയോളജി വിഷയമോ പ്രധാനവിഷയമായി എടുത്തവർക്ക് അപേക്ഷിക്കാം. കൂടുതൽ കൃത്യതക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഔദ്യോഗിക നോട്ടിഫികേഷൻ വായിക്കണം.
പ്രവർത്തിപരിചയം ഉണ്ടായിരിക്കണമെന്ന നിബന്ധന വ്യക്തമാക്കിയിട്ടുണ്ട്.. അതിനെ പറ്റിയും കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ വായിക്കുക.
സയന്റിഫിക്ക് അസിസ്റ്റന്റ് തസ്തികയുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ
2. ടെക്നീഷ്യൻ
ഈ ഒഴിവിലേക്ക് ആകെ ഒരു ഒരു വാക്കന്സി മാത്രമാണുളളത്. ശാസ്ത്രവിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ള ശാസ്ത്ര വിഷയം പഠിച്ചവരെയാണ് ആവശ്യം. ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണം ഒരുവർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.
ടെക്നിഷ്യൻ തസ്തികയുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക
ഇരു ജോലികൾക്കും പ്രായ പരിധി 50 വയസ്സാണ്.
ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു അവസാന തിയതിക്ക് മുൻപായി തന്നെ അപേക്ഷകൾ തപാൽ വഴി അയക്കണം
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് നോക്കേണ്ടതാണ്.
അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി (ശ്രദ്ധിക്കുക, അയച്ച അപേക്ഷകൾ അവർക്ക് ലഭിക്കാനുള്ള തിയതിയാണ് ഇവിടെ പറയുന്നത്) മാർച്ച് 31 ആണ്. ചുരുങ്ങിയത് 3 ദിവസം മുമ്പെങ്കിലും അയക്കുന്നതാണ് ഉത്തമം.