1. എഞ്ചിനീയറിംഗ് താത്കാലിക ജോലികൾ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം.
എഞ്ചിനീയറിംഗ്, ഓവർസിയർ ഒഴിവുകളാണ് ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കുക
2. കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, േവഡ് പ്രൊസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി ആൻഡ് എം.എസ്. ഓഫിസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സെന്റർ മേധാവി അറിയിച്ചു.
3. കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം
ജൂലായ് 30, 31 തിയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ച് ലൈവ് ടെസ്റ്റുകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്.
സ്കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 8548618290, 9188001600.
രജിസ്ട്രേഷൻ ലിങ്ക് http://bit.ly/kmatmockregistration
4. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: 21 വരെ അപേക്ഷിക്കാം
2021 ൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 വരെ നീട്ടി.
പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങൾ: www.rimc.gov.in ൽ ലഭിക്കും.
5. സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 17 ന്
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഓണ്‍ലൈനായി നടക്കും. പരീക്ഷ ജൂണ്‍ 14 ന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും.
ഫോണ്‍: 8281098869, 0491-2576100, 8281098869.
6. കൈറ്റ് വിക്ടേഴ്സിൽ കീം പ്രത്യേക പരിപാടി
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് (KEAM) അപേക്ഷ സമർപ്പിക്കുന്നതിന്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ ഒൻപതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം. ജൂൺ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മണിക്ക് പുനഃസംപ്രേഷണം ഉണ്ടായിരിക്കും. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സംശയങ്ങൾ ദൂരീകരിക്കാനുതകംവിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.