Ads Area

Government Job filling - Kerala

1. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

പാലക്കാട്‌: ചിറ്റൂര്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 

  1. പ്രൊബേഷനറി മാനേജര്‍, 
  2. സെയില്‍സ് ഓഫീസര്‍, 
  3. എ.ആര്‍.ഡി.എം, 
  4. മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, 
  5. കസ്റ്റമര്‍ സര്‍വ്വീസ് 

തസ്തികകളിലേക്കാണ് നിയമനം. 60 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 28 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍– 04923 223297.

2. ബയോസ്റ്റാറ്റിസ്റ്റീഷ്യൻ ഒഴിവ്

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സിദ്ധാന്ത സംഹിത സംസ്‌കൃത വകുപ്പിൽ ബയോസ്റ്റാറ്റിസ്റ്റീഷ്യൻ ഒഴിവിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഓണറേറിയം വ്യവസ്ഥയിൽ താത്ക്കാലികമായാണ് നിയമനം. ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം.

പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ ഒൻപതിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group