Ads Area

ഇനി ജോലി അന്വേഷിക്കേണ്ട, നിങ്ങളെ തേടി ജോലി അങ്ങോട്ട് വരും - ഇതിൽ വിവരങ്ങൾ നൽകുക

ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട് രാജ്യത്തു നിലനിൽക്കെയാണ് ലോകം മൊത്തം കൊറോണ വൈറസ് പിടിപെട്ടു, ജോലി ഉള്ളവർക്ക് കൂടി അത് നഷ്ടമാവുന്നത്. ഇതിനൊരു ചെറിയ പരിഹാര സൂചകമായി സഹായമായിട്ടാണ് പഠനം ബ്ലോഗ് എന്ന സൗജന്യ തൊഴിൽ വിവര പ്രസിദ്ധീകരണ സംവിധാനം ആരംഭിച്ചത്. ഇക്കാലയളവിൽ നൂറുകണക്കിന് ആളുകൾക്ക് ജോലി ലഭിക്കാൻ കാരണമായ പഠനം ബ്ലോഗിന്റെ സേവനങ്ങളിൽ അടുത്ത ഒരു അധ്യായം കൂടി അവതരിപ്പിക്കുകയാണ്.

Submit resume


ഇനി ജോലി തേടി ആരും ഓടേണ്ടതില്ല, പകരം നിങ്ങളെ തേടി ജോലി വരും.

എന്ത്?

ഒരുപാട് സ്ഥാപനങ്ങൾ ജോലിക്കാരെ കാത്തു പലയിടത്തായി കിടപ്പുണ്ട്. പലരും അവരുടെ തൊഴിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൂട്ടത്തിൽ ചിലതെല്ലാം പഠനം ബ്ലോഗിലും എത്തുന്നു. അതാണ് നിങ്ങളിൽ പലർക്കും, പടം അലെർട്സ് എന്ന നമ്മുടെ ടെലിഗ്രാം,വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ദിവസേന ലഭിക്കുന്നത്. ഇതിന്റെ ഒരു രീതി അനുസരിച്ചു, തൊഴിലുകൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും, അത് നോക്കി ജോലി ആവശ്യമുള്ളവർ അതാത് രീതികളിൽ സ്ഥാപനങ്ങളെ ബന്ധപ്പെട്ടുകൊണ്ടു അപേക്ഷകൾ സമർപ്പിക്കുകയും, ശേഷം തിരഞ്ഞെടുത്താൽ റിക്രൂട്മെന്റ് നടക്കുകയും ചെയ്യുന്നു. ഈ ഒരു സംവിധാനത്തിന് ഒരു കൈതാങ് നൽകുകയാണ് പഠനം ബ്ലോഗ് ഇവിടെചെയ്യുന്നത്. 

എങ്ങനെ?

പഠനം ബ്ലോഗിന്റെ ഉത്തരവാദിത്വത്തിൽ ഒരു ഫോം നിങ്ങൾക്കായി ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ചുവടെ നൽകിയിട്ടുമുണ്ട്. താലപര്യമുള്ള ഉദ്യോഗാർത്ഥികൾ, ആ ഫോമിൽ വിവരങ്ങൾ നൽകുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ, തൊഴിലാളികളെ ആവശ്യപ്പെട്ടു വരുന്ന സ്ഥാപനങ്ങൾക്ക് പഠനം ബ്ലോഗ് കൈമാറും. ശേഷം, സ്ഥാപനത്തിലെ ബന്ധപ്പെട്ട സ്റ്റാഫ് നിങ്ങളെ അങ്ങോട്ട് വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും, ഇന്റർവ്യൂ പോലുള്ള പ്രക്രിയകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

പ്രശ്നങ്ങൾ?

നിങ്ങളുടെ വിവരങ്ങൾ പരസ്യമാവുമോ എന്ന പ്രശ്നമാണ് നിലവിൽ എല്ലാവര്ക്കും ചോദിയ്ക്കാൻ ഉള്ളത്. സ്വകാര്യത എന്ന വ്യക്തിവിചാരം പൂർണ്ണമായും സംരക്ഷിക്കുന്ന രീതിയിൽ ആയിരിക്കും നിലവിൽ പഠനം ബ്ലോഗ് പ്രവർത്തിക്കുക. എക്കാലത്തും,അത് തന്നെ തുടരാനാണ് പഠനം ബ്ലോഗിന്റെ തീരുമാനം. ആയതിനാൽ, വെബ്‌സൈറ്റിലെ ഒരു ഭാഗത കൊടുക്കുന്ന പേജിൽ, ഏതൊക്കെ കമ്പനികൾക്കാണ് ഈ വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത് എന്ന് പരസ്യമായി തന്നെ പ്രസിദ്ധീകരിക്കുനന്തന്. അതിനാൽ, ഏതൊക്കെ കമ്പനികളിൽ നിന്ന് മാത്രമാണ് നിങ്ങൾക്ക് ഫോൺ കോളുകളും,ഇമെയിലുകളും വരുക എന്ന് മനസിലാക്കാം. ഏതെങ്കിലും സ്ഥാപനം,നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കിൽ, അത് പഠനം ബ്ലോഗോ, ഈ ബ്ലോഗിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണോ എന്ന് നിങ്ങൾക്ക് ഉറപ്പു വരുത്താനും കഴിയും. 

ഏതൊക്കെ സ്ഥാപനങ്ങൾക്ക് ഇവിടെ നൽകുന്ന നിങ്ങളുടെ വിവരം കൈമാറിയിട്ടുണ്ട് എന്നറിയാൻ ഇവിടെ നോക്കിയാൽ മതി

ചെയ്യേണ്ടത്?

ഇതിനായി നിങ്ങൾ അകെ ചെയ്യണ്ടത്, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഫോമിൽ വിവരങ്ങൾ ചേർക്കുക എന്ന് മാത്രമാണ്. നിങ്ങളുടെ വിദ്യാഭ്യാസം എത്ര തന്നെ അക്കാദമിക്കലി കുറവാണെങ്കിലും,കൂടുതൽ ആണെങ്കിലും, പ്രവൃത്തിപരിചയം പൂജ്യമാണെങ്കിലും, എത്ര കാലമുണ്ടെങ്കിലും, ഇതിൽ വിവരങ്ങൾ ചേർക്കാൻ തടസ്സങ്ങളില്ല. ഇതിൽ വിവരങ്ങൾ നൽകുന്ന എല്ലാവര്ക്കും ജോലി കിട്ടുമെന്ന വാഗ്ദാനം പഠനം ബ്ലോഗ് മുന്നോട്ട് വെക്കുന്നില്ല, പകരം നിങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത രണ്ടിരട്ടി കൂടുമെന്ന കാര്യമാണ് പഠനം ബ്ലോഗിലൂടെ ചെയ്തു തരുന്നത്.

ഫീസ്?

ഇതിനായി ഒരു രൂപ പോയിട്ട്,നയാ പൈസ പോലും നിങ്ങളിൽ നിന്ന് ഒരിക്കലും പഠനം ബ്ലോഗ് എഈടാക്കുന്നില്ല. നിങ്ങളെ ബന്ധപ്പെടുന്നത് ഒരു ഏജന്സിയോ മറ്റോ ആണെങ്കിൽ അവർക്ക്ക് ഒരു പക്ഷെ നിങ്ങൾ കംമീഷനോ മറ്റോ നൽകേണ്ടി വരും. അത് സ്വബുദ്ധിയാൽ ആലോചിച്ചു മാത്രം പണമിടപാടുകൾ ചെയ്യുക. ഒരു തരത്തിലുമുള്ള ഇടനിലയായി പഠനം ബ്ലോഗ് നിലനിൽക്കുന്നില്ല.

ഫോം 

താഴെ കൊടുത്തിരിക്കുന്ന ഫോമിലാണ് നിങ്ങൾ നിങ്ങളുടെ വിവരങ്ങൾ നൽകേണ്ടത്.

വിവരങ്ങൾ ഇവിടെ പൂരിപ്പിക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Join Whatsapp group

Below Post Ad

Join Whatsapp group