Ads Area

Sureti IMF Recruitment 2021

ബിസിനസ് ചെയ്യാൻ താല്പര്യമുള്ള ഒരാളാണോ നിങ്ങൾ? എങ്കിലിതാ വളരെ പെട്ടെന്ന് തന്നെ ബിസിനസ് ചെയ്യുന്ന, ബിസിനസ് ഡെവലപ്മെന്റ് ഓഫീസറാവാൻ ഉഗ്രൻ അവസരം.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുവരെറ്റി എന്ന ഇൻഷുറൻസ് സ്ഥാപനമാണ് പുത്തൻ ബിരുദദാരികളെ നിയമിക്കുന്നത്. നിങ്ങൾ ശാസ്ത്രത്തിന്റെ, എഞ്ചിനീറിങ്ങിലോ, മറ്റേതുമേഖലയിലോ ഉള്ള ആളാവട്ടെ, ബിസിനസ് ഓഫീസറാവാം. ബിസിനസ് അഥവാ മാനേജ്‌മെന്റ് പഠിച്ചവർക്ക് കൂടുതൽ പേടിപ്പിക്കേണ്ട കാര്യമില്ല എന്ന് തന്നെ പറയാം.

എന്താണ് ഷുവരെറ്റി?

ഇന്ത്യയിലെ പ്രമുഖരായ ഇൻഷുറൻസ് സ്ഥാപനങ്ങളാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഐസിഐസിഐ പ്രുഡൻഷ്യൽ, സ്റ്റാർ ഹെൽത് അല്ലൈഡ് ഇൻഷുറൻസ്,ഐസിഐസിഐ ലൊമ്പാർഡി, യുണൈറ്റഡ് ഇന്ത്യൻ ഇൻഷുറൻസ് എന്നെ സ്ഥാപനങ്ങൾ. നിങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ, തൊട്ടടുത്ത പട്ടണത്തിൽ ഇവയുടെ പേരുകൾ സുപരിചിതമായിരിക്കും എന്നുറപ്പാണ്. അത്രയും വിശ്വസ്യമേറിയ ഇത്രയും വലിയ ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടി പലപ്പോഴും പല ജോലികളും ചെയ്തു കൊടുക്കുന്നത് മറ്റു പല സ്ഥാപനങ്ങളും ആയിരിക്കും. അത്തരത്തിലുള്ള ഒരു ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനമാണ് ഷുവരെറ്റി.

ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ

ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ,അഥവാ ബിഡിഎം എന്ന് ചുരുക്കി വിളിക്കുന്ന പോസ്റ്റിലേക്കാണ് ഷുവരെറ്റി ഇത്തവണ ആളുകളെ നിയമിക്കുന്നത്. ഇൻഷുറൻസ്,ബാങ്കിങ്,മാനേജ്‌മെന്റ്,കോമേഴ്‌സ്,ബിസിനസ്‌മേഖലയിൽ പഠിച്ചവർക്കോ, പ്രവർത്തിച്ചവർക്കോ വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാൻ കഴിയും. അല്ലാത്തവർക്കും അവസരമുണ്ട്. കാരണം, രണ്ടു മാസത്തെ ട്രെയിനിങ് തന്നതിന് ശേഷമാണു നിങ്ങളെ സ്വതന്ത്രനായി ജോലിക്ക് വിടുക. ഏറ്റവും വലിയ പ്രത്യേകത അക്കാലയളവിലും, അതിനു ശേഷവും ഈ ജോലി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാം എന്നതാണ്. ഇനി വീട്ടിൽ ഇരുത്തം പറ്റില്ല എന്ന് വാശിയുള്ളവർക്ക് ഓഫീസിൽ വന്നിരുന്നു ജോലി ചെയ്യാനും അവസരമുണ്ട്, കോയമ്പത്തൂർ ആയിരിക്കും എന്ന് മാത്രം.

ഈ ജോലിയുടെ ഔദ്യോഗിക വിജ്ഞാപനം ഇവിടെ നോക്കുക

എങ്ങനെ അപേക്ഷിക്കണം?

ഈ ജോലിവിവരത്തിന്റെ താഴെ ഒരു ലിങ്ക് നൽകിയിട്ടുണ്ട്. ഒരു ഫോർമാണത്. അതിലേക്ക് നിങ്ങളുടെ വിവരങ്ങൾ നൽകുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ബാക്കി നിങ്ങളെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്ന കാര്യം ഷുവരെറ്റി യുടെ ഹ്യുമൻ റിസോർസ് ഡിപ്പാർട്മെന്റ് സ്റ്റാഫ് നോക്കിക്കോളും.

രണ്ടു മാസത്തെ ട്രൈനിങ്ങിനോടുവിൽ, IRDA പരീക്ഷ നിങ്ങളെ കൊണ്ട് എഴുതിച്ചു പാസാക്കി എടുക്കും. ബാങ്ക് പരീക്ഷകൾ IBPS നടത്തുന്നത് പോലെ, ഇൻഷുറൻസ് മേഖലയിൽ നടക്കുന്ന പരീക്ഷയാണ് IRDA. ഇതിനായി നിങ്ങൾ ഒരു 600 രൂപ മുടക്കേണ്ടി വരുന്നത് മാത്രമാണ് നിങ്ങളുടെ ചിലവ്. ഈ പരീക്ഷക്ക് നിങ്ങൾക്ക് നൽകുന്ന ട്രെയിനിങ്ങിനാണ് ഈ പൈസ. ഈ പരീക്ഷക്കായും, ട്രെയിനിങ്ങിനും നിങ്ങളുടെ പത്താം ക്ലാസ്,പ്ലസ്‌ടു,ഡിഗ്രി മാർക്‌ഷീറ്റും, ആധാർ,പാൻ,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും, രണ്ടു പാസ്പോര്ട് സൈസ് ഫോട്ടോയും വേണ്ടി വരും; കരുതി വെക്കുക. 

സംശയങ്ങൾക്ക് 9385748031 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം. (വിളിച്ചാൽ കിട്ടില്ല, വാട്സാപ്പ് തന്നെ ചെയ്യണമേ)

താലപര്യം ഉള്ളവർക്ക് ഈ ഫോം ഫിൽ ചെയ്യാം : അപേക്ഷ ഫോം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics