Ads Area

Temporary government Job vacancies in Kerala - June 2021 update


1. കെയർടേക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കാക്കനാട് : കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ മുഴുവൻ സമയ കെയർടേക്കർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജോലിസ്ഥലത്ത് താമസിച്ച് ജോലി ചെയ്യുവാൻ സന്നദ്ധനായിരിക്കണം. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26. 

കൂടുതൽ വിവരങ്ങൾക്ക് : 0484 242223

Temporary government Job vacancies in Kerala - June 2021 update

2. ഇന്‍ഷൂറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനു കീഴില്‍ വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താല്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ് ആയി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. മുന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം postalrect.clt@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണം. 

വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്‍എസ്സി/കെവിപി ആയി കെട്ടിവെക്കണം. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. 

ഫോണ്‍ : 0495 2384770, 2386166.

3. തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം

കാസര്‍കോട് പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇന്‍ഷൂറന്‍സ് ഏജന്റുമാരുടെയും ഫീല്‍ഡ് ഓഫീസര്‍മാരുടെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

കമ്മിഷന്‍ വ്യവസ്ഥയിലാണ് നിയമനം. 18 നും 50വയസിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കളെയും ഡയരക്ട് ഏജന്റായും 65 വയസില്‍ താഴെ പ്രായമുള്ള കേന്ദ്രസംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. അപേക്ഷകര്‍ പത്താ ക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ്, യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ 

സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, 
കാസര്‍കോട് ഡിവിഷന്‍, 
കാസര്‍കോട്, 671121 

എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും അഭിമുഖം. 

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂലായ് അഞ്ച്. 

ഫോണ്‍ 9809045987

4. ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ ഈമാസം 30ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. 

ഫോണ്‍:0468 2276224.

5. ക്ലര്‍ക്ക് കം അക്കൗണ്ടന്റ്

മാനന്തവാടി എഞ്ചിനീയറിംങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യത – ബി കോം, കമ്പ്യൂട്ടര്‍ ടാലി പരിജ്ഞാനം. 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.gecwyd.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ഫോട്ടോ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും teqip@gecwyd.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 നകം അയക്കണം. അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം വിവരമറിയിക്കും. 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

6. മെഡിക്കല്‍ ഓഫീസര്‍, തെറാപിസ്റ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പില്‍ പ്രസൂതി തന്ത്രം പദ്ധതിയില്‍ ഒഴിവുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും, പഞ്ചകര്‍മ യൂണിറ്റില്‍ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. 

താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 30 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. 

ഫോണ്‍: 0491-2544296.

7. വാര്‍ഡന്‍ ഒഴിവ്

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിനു കീഴിലുളള മിനി സ്‌നേഹിതയിലെ (ഷോര്‍ട്ട് സ്‌റ്റേ ഹോം) വാര്‍ഡൻ ഒഴിവിലേക്ക് സേവന തത്പരരായ വനിതകള്‍ക്ക് അപേക്ഷിക്കാം. 

അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ ബിരുദധാരികളായ പട്ടികവര്‍ഗക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 

സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റ് കോപ്പിയും

പ്രൊജക്റ്റ് മാനേജര്‍, 
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, 
കുടുംബശ്രീ മിഷന്‍, 
ബ്ലോക്ക് 4, കില, അഗളി പി. ഒ 

എന്ന വിലാസത്തില്‍ ജൂണ്‍ 30 നകം അയയ്ക്കണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു. 

ഫോണ്‍ 04924- 254335.

8. മെഡിക്കല്‍ ഓഫീസര്‍, തെറാപിസ്റ്റ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പില്‍ പ്രസൂതി തന്ത്രം പദ്ധതിയില്‍ ഒഴിവുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും, പഞ്ചകര്‍മ യൂണിറ്റില്‍ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

മെഡിക്കല്‍ ഓഫീസര്‍ക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 30 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. 

ഫോണ്‍: 0491-2544296.

9. റേഡിയോഗ്രാഫര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (രണ്ടുവര്‍ഷം) യോഗ്യതയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18- 40. എം.ആര്‍.ഐ സ്‌കാനിംഗ് പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ജൂണ്‍ 26 ന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ല്‍ അയക്കണം. 

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും. 

ഫോണ്‍: 0491- 2533327, 2534524.

10. പാലിയേറ്റീവ് നഴ്സ് കരാര്‍ നിയമനം

ഭാരതീയ ചികിത്സാവകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന ‘സ്നേഹധാര’ (ആയുര്‍വേദിക് പാലിയേറ്റീവ് കെയര്‍) പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രതിമാസം 14,000 രൂപ നിരക്കില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം+ ബി.സി.സി.പി.എന്‍ യോഗ്യതയുള്ളവരായിരിക്കണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0468 2324337.

11. അക്രഡിറ്റഡ് എഞ്ചിനീയറെ നിയമനം

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. 

സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 5ന് വൈകിട്ട് അഞ്ചിന് മുമ്പായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -04862 222464

12. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. മെക്കാനിക്കല്‍ വിഭാഗം ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 10.30 നും ഇലക്ട്രോണിക്‌സ് വിഭാഗം ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 11.30 നും സ്‌കൂളില്‍ നടക്കും. 

ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. 

ഫോണ്‍: 0467 2260210

13. മെക്കാനിക്കൽ വർഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം

ആലപ്പുഴ: കാവാലം ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മെക്കാനിക്കൽ വർഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നു.

ഉദ്യോഗാർഥികൾക്ക് എഴുത്തുപരീക്ഷയും, പ്രായോഗിക പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. മെക്കാനിക്കൽ എൻജീനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ജൂലൈ രണ്ടിന് പകൽ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group