Ads Area

Analytical Assistant (trainee) vacancy in Dairy development department, Palakkad

അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ടെയിനി) നിയമനം

ആലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ്(ടെയിനി) തസ്തികയിലേക്ക് 2021-22 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 

1. അനലിറ്റിക്കല്‍ അസിസ്റ്റന്റ്(ടെയിനി) - Chemistry

യോഗ്യത

  • കെമിസ്ട്രി തസ്തികക്ക് ബി.ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി
  • OR എം.എസ്.സി കെമിസ്ട്രി യോഗ്യതയുള്ളവരെ പരിഗണിക്കും.

2. അനലിറ്റിക്കല്‍ അസിസ്റ്റന്റ്(ടെയിനി) - Microbiology

യോഗ്യത

  • എം.ടെക് ഡയറി മൈക്രോബയോളജി അല്ലെങ്കില്‍ എം.എസ്.സി ഫുഡ് മൈക്രോബയോളജി.
  • OR ഇവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോ ബയോളജി യോഗ്യതയുള്ളവരെ പരിഗണിക്കും. 
  • അപേക്ഷകര്‍ കുറഞ്ഞത് ആറ് മാസത്തെ എന്‍.എ.ബി.എല്‍ പ്രവര്‍ത്തി പരിചയം നേടിയിരിക്കണം. 
ശമ്പളം : 17500/-

പ്രായപരിധി : 21 – 35. 


അപേക്ഷിക്കേണ്ട വിധം

അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 19ന് വൈകിട്ട് അഞ്ചിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ 

പ്രിന്‍സിപ്പാള്‍ ക്ഷീര പരിശീലന കേന്ദ്രം, 
ക്ഷീര വികസനവകുപ്പ്, 
ആലത്തൂര്‍, 
പാലക്കാട് 678541
 

എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. 

അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി എഴുതണം. ഇന്റര്‍വ്യൂ സമയത്ത് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതണം. കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ജൂലൈ 22ന് ഉച്ചക്ക് 12ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. 

അഭിമുഖം ജൂലൈ 28 രാവിലെ 11ന് ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ നടത്തും. 

ഫോണ്‍: 04922 226040

CLICK HERE for other jobs

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics