അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം - കൊല്ലം
കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്‍.സി.വി.ടി./ എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം : 20നും 30നും മധ്യേ.
വേതനം പ്രതിമാസം : 15,000 രൂപ.
അപേക്ഷകര്‍ കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.
അപേക്ഷിക്കേണ്ട വിധം
വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ 2021 ജൂലൈ 15 ന് വൈകിട്ട് അഞ്ചിനു മുന്‍പ് prdkollam@gmail.com ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.
ജൂലൈ 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സിവില്‍ സ്റ്റേഷനിലെ പി.ആര്.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന്റേയും പ്രാക്ടിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം - പത്തനംതിട്ട
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്‍ഡ് ഫോട്ടോഗ്രാഫര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം.
യോഗ്യത
- പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍സിവിടി/എസ്സിവിടി സര്‍ട്ടിഫിക്കറ്റ്
- അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം.
വേതനം പ്രതിമാസം : 15,000 രൂപ.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, ബയോ ഡേറ്റ എന്നിവ diopta1@gmail.com ലേക്ക് ജൂലൈ 15ന് വൈകിട്ട് അഞ്ചിന് അകം അയയ്ക്കണം.
അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം.
ഫോണ്‍: 0468-2222657.
അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ കരാർ നിയമനം - തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രഫി എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം.
വേതനം പ്രതിമാസം : 15,000 രൂപ.
അപേക്ഷിക്കേണ്ട വിധം
വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 2021 ജൂലൈ 15നു വൈകിട്ട് അഞ്ചിനു മുൻപ് diopta1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. അഭിമുഖത്തിന്റേയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.