1. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രെയിനി, ടെക്നീഷ്യന്, സൂപ്പര്‍വൈസര്‍, നഴ്സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവ്.
120 ഒഴിവുകളാണുള്ളത്.
യോഗ്യത
ഐ.ടി.ഐ/ ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍), ബി എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജി എന്‍ എം (സ്ത്രീ /പുരുഷന്).
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവര്‍ ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്മെന്റ് എപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 04923-223297.
2. തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു.
18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന് പരിധിയില്‍ സ്ഥിരതാമസമുള്ളവരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്.ഡി ഏജന്റ്, വിമുക്തഭടന്മാര്, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് ബയോഡാറ്റ (മൊബൈല്‍ നമ്പര്‍ സഹിതം), വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം
പാലക്കാട് ഡിവിഷന്,
പാലക്കാട് – 678001
എന്ന വിലാസത്തില്‍ ജൂലൈ 30 നകം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം.
ഫോണ്‍ 9495888824.