ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന താഴേ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു.
1. തസ്തികയുടെ പേര് : ഫീമെയില്‍ തെറാപ്പിസ്റ്റ്
യോഗ്യത : കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്വി ജയം.
2. തസ്തികയുടെ പേര് : എക്സറേ ടെക്നീഷ്യൻ
യോഗ്യത : കേരള സര്‍ക്കാര്‍ അംഗീകൃത കോഴ്സ് വിജയം (ഡിഎംഇ സർട്ടിഫിക്കറ്റ്)
3. തസ്തികയുടെ പേര് : ഫുള്‍ടൈം സ്വീപ്പര്‍
യോഗ്യത : 7ാം ക്ലാസ്, തൊഴിൽ പരിചയം ആവശ്യമാണ്
4. തസ്തികയുടെ പേര് : സെക്യൂരിറ്റി
യോഗ്യത : 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം ആവശ്യമാണ്
5. തസ്തികയുടെ പേര് : കുക്ക്
യോഗ്യത : 7ാം ക്ലാസ്, പ്രവര്‍ത്തി പരിചയം ആവശ്യമാണ്.
ഇന്റർവ്യൂ സമയക്രമം
1. ഫീമെ യില്‍ തെറാപ്പിസ്റ്റ് - 19 July 2021, 11 മണിക്ക്
2. എക്സറേ ടെക്നീഷ്യൻ - 19 july 2021, 2 മണിക്ക്
3. ഫുള്‍ ടൈം സ്വീപ്പര്‍ - 21 july 2021, 11 മണിക്ക്
4. സെക്യൂരിറ്റി - 21 july 2021, 2 മണിക്ക്
5. കുക്ക് - 22 july 2021, 11 മണിക്ക്
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ അപേ ക്ഷകര്‍ ജൂലൈ 15 ന് ഉച്ചക്ക് 2 മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ dahannexparemavu@gmail.com എന്ന ഇ മെയി ലില്‍ അപേക്ഷിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. സമീപപ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുന്‍പ് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ അനുമതിയുള്ളു.
കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് അഭിമുഖം.
അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂലൈ 15