മീഡിയ ക്ലബ് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യതകള്‍
- ബിരുദം –ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമ യോ അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം
- സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം
വേതനം: പ്രതിമാസം 20,000 (ഇരുപതിനായിരം) രൂപ
കേരള മീഡിയ അക്കാഡമി
കേരള സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കേരള മീഡിയ അക്കാദമി. 1979 ൽ കേരള പ്രസ് അക്കാദമി ആയി ആരംഭിച്ച ഈ സ്ഥാപനം സർക്കാരും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകളും (കെയുഡബ്ല്യുജെ) ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയും സംയുക്ത സംരംഭമാണ്. കഴിഞ്ഞ നാൽപത് വർഷമായി മാധ്യമ വ്യവസായത്തിൽ പ്രൊഫഷണലിസവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്കാദമി അക്കാദമി വിജയകരമായി നടപ്പാക്കുകയും നാളത്തെ മാധ്യമ വ്യക്തികളെ സൃഷ്ടിക്കുന്നതിന് അടിത്തറയിടുകയും ചെയ്തു.അപേക്ഷിക്കേണ്ട വിധം
അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും.
ഫോണ്‍ 0484 2422275