1. സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ താല്‍ക്കാലിക നിയമനം
കോഴിക്കോട് മുക്കം നഗരസഭ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററിൽ സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, വാക്സിനേഷന് ക്യാമ്പുകളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വാട്സ് ആപ് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 28ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.
2. ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്മാരുടെ ഒഴിവ്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടക്കും.
യോഗ്യത
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അംഗീകരിച്ച ബി.എസ്സി എം എല്‍ ടി/ ഡിപ്ലോമ എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും.
ഫോണ്‍: 0467 2217018.
3. താൽക്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിലെ വികസന സമിതിയുടെ കീഴിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു .
യോഗ്യത
ബിഎസ്സി എംഎൽറ്റി / ഡിഎംഎൽടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിൽ പ്രവർത്തിപരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം .
വാക്ക് ഇന്റർവ്യൂ
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി ജൂലൈ 23 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കണം.