ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത
- ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ
- മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം.
- രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലോ hrdistricthospital@gmail.com ലോ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
അവസാന തീയതി : ഓഗസ്റ്റ് 27
ഫോണ്‍: 0491-2533327, 2534524.