Ads Area

യു.എ.ഇ യാത്രക്കാർക്ക്​ വാക്​സിൻ സർട്ടിഫിക്കറ്റ്​

യു.എ.ഇ യാത്രക്കാർക്ക്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ എങ്ങനെ ലഭിക്കും..?

ഇന്ത്യക്കാർക്ക്​ യു.എ.ഇയിലേക്ക്​ യാത്ര ചെയ്യണമെങ്കിൽ യു.എ.ഇയിൽ എടുത്ത വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. ഒട്ടനവധി പേർ യുഎഇ യിൽ നിന്ന് വാക്സിൻ എടുത്ത ശേഷമാണ് നാട്ടിൽ എത്തിയിട്ടുള്ളത്. പലരും മാസങ്ങൾ നാട്ടിൽ തങ്ങുകയും ചെയ്തു.

എന്നാൽ, മാസങ്ങൾക്ക്​ മുൻപ്​ വാക്​സിനെടുത്ത ശേഷം നാട്ടിലെത്തിയവർക്കൊന്നും സർട്ടിഫിക്കറ്റ്​ ലഭിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിൽ, എങ്ങിനെയാണ്​ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നത്​ എന്ന്​ പലർക്കും സംശയമുണ്ട്​. ഇതിനാൽ ഒരുപാട് പേരുടെ തിരിച്ചുള്ള യാത്രയും മുടങ്ങി നിൽപ്പുണ്ട്.

ഇതിനൊരു പരിഹാരമായാണ് യുഎഇ ആരോഗ്യ മന്ത്രാലയം സൗജന്യമായി ഈ സേവനം അവരുടെ പുതിയ ആപ്പ് വഴി നൽകുന്നത്.

മൊബൈലിൽ ഡൗൺലോഡ്​ ചെയ്യുന്ന അൽ ഹൊസ്​ൻ (Alhosn) ആപ്പ്​ വഴിയാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നത്​. എമിറേറ്റ്​സ്​ ഐഡിയും ഫോൺ നമ്പറും നൽകി ആപ്പിൽ ലോഗിൻ ചെയ്യണം. ഇതിന്​ ശേഷം ​പേരിൽ ക്ലിക്ക്​ ചെയ്യണം. ഈ സമയം മുകളിൽ ​ഷെയർ ചെയ്യാനുള്ള ഓപ്​ഷൻ കാണിക്കും. ഇതിൽ ടച്ച്​ ചെയ്​താൽ വാക്​സിൻ സർട്ടിഫിക്കറ്റ്​ വാട്​സാപ്പിലേക്കോ ഇ മെയിലിലേക്കോ ഷെയർ ചെയ്യാനും ഡൗൺലോഡ്​ ചെയ്യാനും കഴിയും.

ആൻഡ്രോയിഡ് 

ഈ ആൻഡ്രോയിഡ് ആപ്പ് ഡൗൺലൊഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി.

സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യുക

ഐഫോൺ

ഐഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഐഒഎസ് ആപ്പും ലഭ്യമാണ്. അതിനായി താഴെയുള്ള ലിങ്ക് നോക്കിയാൽ മതി.

ഐഒഎസ് ആപ്പ്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു