വിദേശത്തു ജോലിചെയ്യുന്ന ഓരോ കേരളീയർക്കും കേരള സർക്കാർ രൂപപ്പെടുത്തിയ ഫിനാൻസ് സ്ഥാപനമായ ksfe യിലൂടെ ചിട്ടികളിൽ ചേരാം.
എന്താണ് ഇത്തരം ചിട്ടികളിൽ ചേരുന്നത് കൊണ്ടുള്ള നേട്ടം?
ഈ ഒരു ചോദ്യമാണ് മിക്ക പ്രവാസികളുടെയും മുന്നിൽ ഉള്ളത്. അദ്വാനിച്ചു കിട്ടുന്ന പണം ഇതിലേക്ക് അടവുകളായി അടക്കുന്നതിന്റെ ആവശ്യകത എന്താണ്?
നിങ്ങൾ ഒരു ലോണിന് അപേക്ഷിച്ചു, അത് ലഭിച്ചാൽ, മാസാ മാസം മുതലിലേക്കുള്ള ഒരു തുക അടക്കുന്നതിന്റെ കൂടെ ഒരു ശതമാനം പലിശയും അടക്കേണ്ടി വരും. അങ്ങനെ മാസാ മാസം അടക്കുന്ന പലിശ ഒരു വര്ഷം കൊണ്ട് എത്രയുണ്ടാവും എന്ന് കണക്കു കൂട്ടിയിട്ടുണ്ടോ? ഒരു ഉദാഹരണം പറയാം.
നിങ്ങൾ പത്തു ലക്ഷത്തിനു ഒരു ലോൺ എടുത്തെന്ന് കൂട്ടുക. പത്തു ശതമാനം പലിശയാണ് അടക്കേണ്ടത്. അഞ്ച് വർഷത്തേക്കാണ് ലോൺ എന്നും കരുതുക. അങ്ങനെയെങ്കിൽ നിങ്ങൾ മാസാമാസം ഏകദേശം 21000 രൂപ വച്ച് അടക്കേണ്ടി വരും. അതിൽ 8000 രൂപയോളം പലിശയായിരിക്കും. ബാക്കി വരുന്ന 12000+ ചില്ലറയും ആയിരിക്കും, മുതലിലേക്കുള്ള തിരിച്ചടവ്.
പ്രവാസികൾ എപ്പോഴാണ് നാട്ടിലേക്ക് പണം അയക്കേണ്ടത്?
പരമാവധി ഇന്ത്യൻ രൂപയുടെ മുലായം കിട്ടുന്ന സമയം നോക്കി വേണം നാട്ടിലേക്ക് പണം അയക്കാൻ. അത് ഓരോ മിനുട്ടിലും മാറുന്നത് അറിയുമെങ്കിൽ നിങ്ങൾക്ക് പരമാവധി പൈസ നാട്ടിലേക്ക് എത്തിക്കാം. എങ്ങനെയെന്ന് അറിയാൻ ഈ ലേഖനം വായിക്കുക
അടുത്ത മാസം, നിങ്ങളുടെ തിരിച്ചടക്കാനുള്ള മുതൽ എന്നത് പത്തു ലക്ഷത്തിൽ നിന്നും, കഴിഞ്ഞ മാസത്തെ മുതലടവായ 12000 കുറച്ചുള്ള ബാക്കി തുക ആയിരിക്കും. അതിനും ഏകദേശം 21000 രൂപ അടക്കേണ്ടി വരും. ഇത്തവണ പലിശയുടെ തുക കഴിഞ്ഞ മാസം അടച്ചതിൽ നിന്ന് കുറച്ചു കുറയും (കാരണം മുതൽ ഇത്തവണ കുറഞ്ഞല്ലോ). അതിനാൽ തന്നെ അടക്കുന്ന നിശ്ചിത തുകയായ 21000 അടക്കുമ്പോൾ, മുതലിലേക്ക് കൂടുതൽ തുക അടക്കും. ഇങ്ങനെ നിങ്ങൾ മാസാ മാസം അടക്കുന്നു.
ഇങ്ങനെ നിങ്ങൾ അഞ്ചു കൊല്ലം കൊണ്ട് ഈ പത്തു ലക്ഷം അടച്ചു തീരുമ്പോഴേക്കും, ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപ പലിശയാണ് അധികം അടച്ചിട്ടുണ്ടാകും. അതായത്, പത്തു ലക്ഷം ലോൺ തന്നതിന്, അഞ്ചുകൊല്ലം കൊണ്ട്, പന്ത്രണ്ടേ മുക്കാൽ ലക്ഷം രൂപ നിങ്ങൾ തിരിച്ചു അടക്കേണ്ടി വരും. അതായത്, നിങ്ങൾക്ക് തന്ന പൈസയുടെ 27 ശതമാനത്തോളം നിങ്ങൾ ബാങ്കിന് നൽകേണ്ടി വരും.
സംശയം ഉണ്ടോ? എങ്കിൽ തൊട്ടു താഴെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പ്രമുഖ സർവീസായ ഹോം ലോൺ കാൽക്കുലേറ്റർ ഉണ്ട്. അതിൽ നിങ്ങൾക്ക് ഇഷ്ട്ടപെട്ട തുകയും, പലിശയും, വർഷവും മാത്രം കൊടുത്താൽ മതി. ഇപ്പറഞ്ഞ വിവരങ്ങൾ ലഭിക്കും. മാറ്റി മാറ്റി കൊടുത്തു നോക്കൂ.
എന്നാൽ ചിട്ടിയിലോ?
ചിട്ടിയിൽ ഇങ്ങനെയല്ല പ്രവർത്തനം. പത്തു ലക്ഷത്തിന്റെ ഒരു കുരുക്ക് നിങ്ങൾ കൂടിയെന്ന് കരുതുക. നിങ്ങളെ പോലെ ഒരു 60 പേര് ഇതിൽ കൂടിയിട്ടുണ്ടാകും എന്ന് കരുതുക. ഇതും അഞ്ചു വർഷത്തേക്ക് ആണെന്ന് കരുതുക (അതായത് 60 മാസം). പത്തു ലക്ഷത്തെ അറുപതു കൊണ്ട് ഹരിച്ചാൽ ഓരോ മാസത്തേയും അടവുകൾ എത്രയാണെന്ന് മനസ്സിലാവും. അത് ഏകദേശം 16000 രൂപ വരും. ഈ ഒരു സംഘ്യ 60 പേരും ഓരോ മാസവും അടക്കും. അങ്ങനെ എങ്കിൽ കുറി നടത്തുന്ന ആൾ (ഇവിടെ ksfe) 60 ഗുണിക്കണം 16000 സമം 1000000 രൂപ കയ്യിൽ കിട്ടും, അതായത് ചിട്ടി തുക. (ഇവിടെ പറഞ്ഞിരിക്കുന്നത് ഒരു ഏകദേശ കണക്കാണ്, കുറച്ച അങ്ങോട്ടും ഇങ്ങോട്ടും മാറിയെന്നു വരാം.) ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം, എത്ര മാസത്തെ ചിട്ടിയാണോ, അത്രയും പേരെയാണ് ഇതിൽ പരമാവധി ഉൾപെടുത്തുക.
പ്രവാസി ബോർഡ് രജിസ്ട്രേഷൻ ചെയ്യാം
ഒരു കേരളീയനായ പ്രവാസിയാണോ നിങ്ങൾ? കേരളം സർക്കാർ നിങ്ങളെ സഹായിക്കാൻ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അത് ചെയ്തിട്ടില്ലാത്തവർ ഉടൻ ചെയ്യുക. മാർഗ നിർദേശങ്ങൾ ഇവിടെ ലഭിക്കും
ഇങ്ങനെ 60 പേരും മാസം അടക്കുന്ന തുക മൊത്തത്തിൽ പത്തു ലക്ഷം രൂപ ആയിരിക്കും. ആ പത്തു ലക്ഷം അറുപത് പേരിൽ ഒരാളെ നറുക്കിട്ടെടുത്തു അയാൾക്ക് നൽകും. ഇങ്ങനെ അറുപത് മാസവും നറുക്കെടുപ്പ് നടക്കും, അറുപതു പേർക്കും പത്തു ലക്ഷം ലഭിക്കും.
പത്തു ലക്ഷത്തിൽ നിന്ന് കുറച്ചു സർവീസ് ചാർജുകളും, ചിട്ടി നടത്തുന്ന സ്ഥാപനത്തിന്റെ ചില ട്ടക്ഷനുകളും മറ്റു കുറച്ചിട്ടാണ് നമുക്ക് ലഭിക്കുക. ആ തുകയാണ്, ചിട്ടി നടത്തുന്ന സ്ഥാപനത്തിന് കിട്ടുന്ന വരുമാനം. ഇവിടെ ksfe ക്ക് കിട്ടുന്ന വരുമാനം അങ്ങനെയാണ്.
മേല്പറഞ്ഞത് കൂടാതെ കുറച്ചു കൂടി പ്രക്രിയകൾ ചിട്ടികളിൽ ഉണ്ട്. അതിനു ചിട്ടിയിൽ വിദഗ്ദരായ ആളുകളെ സമീപിക്കണം. മേല്പറഞ്ഞത് ചെറിയൊരു വിശദീകരണവും ഉദാഹരണവും മാത്രമാണ്.
എന്തുകൊണ്ട് ചിട്ടി, ലോണിനെക്കാൾ നല്ലതാകുന്നു?
അഞ്ചു വർഷത്തിന് ശേഷം, പത്തു ലക്ഷം ലഭിച്ചതിനു രണ്ടേമുക്കാൽ ലക്ഷം പലിശ കൊടുത്ത സ്ഥാനത്ത്, ചിട്ടിയിൽ ആണെങ്കിൽ അൻപതിനായിരത്തിനും താഴെ ആയിരിക്കാം ഒരുപക്ഷെ നിങ്ങൾ അധിക ചെലവ് വഹിക്കേണ്ടി വരികയുള്ളൂ. ഇനി അത് കൂടിയാലും, ഒരു ലക്ഷം വരെ കൂടാം. എങ്കിലും, ഒന്നേമുക്കാൽ ലക്ഷം രൂപ സെയിഫ്.
അങ്ങനെയെങ്കിൽ എല്ലാവരും ചിട്ടി എടുത്താൽ പോരെ, ലോൺ എടുക്കാൻ നിക്കുമോ?
ചിട്ടി ലഭിച്ചാൽ മാത്രമാണ്, നമുക്ക് തുക കിട്ടുക. അത് ചിലപ്പോൾ ആദ്യത്തെ മാസം ലാഭിക്കാം, ചിലപ്പോൾ അറുപതാം മാസം ആയിരിക്കും ലഭിക്കുക. എന്നാൽ ലോൺ ലഭിച്ചാൽ, മുഴുവൻതുകയും അന്നേരം തന്നെ കയ്യിൽ കിട്ടും. ഈ ഒരു വ്യത്യാസമാണ് ഇവ തമ്മിൽ ഉള്ളത്. അത്യാവശ്യം പണം വേണ്ടവർക്ക് ലോൺ ഉപകാരപ്പെടും. എന്നാൽ ഒരു സേവിങ്സ് എന്ന നിലക്ക് കരുതുന്ന ആൾക്കോ, അത്യാവശ്യം പണം വേണ്ടാത്ത ഒരാൾക്കോ ചിട്ടി ആയിരിക്കും ലാഭം.
അതുകൊണ്ടു?
അതുകൊണ്ടു ചിട്ടി എന്നത്, ഏതൊരു പ്രവാസിക്കും ഒരു സേവിങ്സ് പോലെയാണ്. പതിയെ പതിയെ നിക്ഷേപിക്കുന്ന ഒരു ബാങ്ക് ഡിപ്പോസിറ്റ് പോലെ. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ksfe പ്രവാസികൾക്കായി ഒരുപാട് ഓഫറുകളും, ബോണസുകളും വച്ചിരിക്കുകയാണ്. കാരണം, കേരളത്തിന് പുറത്തുള്ള ഓരോ പ്രവാസിയും നാട്ടിലേക്ക് അയക്കുന്ന പൈസയും, ഈ ചിട്ടിയിൽ കൂടിയാൽ ഇതിലേക്ക് ഒഴുകുന്ന കാപിറ്റലും നാടിന്റെ വികസനത്തിന് സഹായകരമാവും. അതിനാൽ തന്നെ, സാധാരണ ചിട്ടികൾ നല്കുന്നതിനേക്കാളും ഒരുപാട് ഓഫറുകളുമായിട്ടാണ് ksfe പ്രവാസികൾക്ക് ചിട്ടി നൽകുന്നത്. സർക്കാരിന്റെ മധ്യസ്ഥതയിൽ നടക്കുന്നതായാണ് കൊണ്ട് തന്നെ കണ്ണുമടച്ചു വിശ്വസിക്കാം എന്നതാണ് സമാധാനം.
ksfe യുടെ ഔദ്യോഗിക പ്രവാസി പോർട്ടൽ വഴിയാണ് ഇതിനു ചേരേണ്ടത്. ഓൺലൈനായി തന്നെ മാസ അടവുകൾ അടക്കാനും, നറുക്കെടുപ്പിൽ പങ്കെടുക്കാനും കഴിയും. അതിനാൽ തന്നെ വിദേശത്തു ഇരുന്നു കൊണ്ട് തന്നെ പൂർണമായും നിങ്ങൾക്ക് ഒരു ഫോൺ വഴി ചെയ്യാം. ഇതിനായി കേരള സർക്കാരിന്റെ ksfe പ്രവാസി പോർട്ടലിൽ പോകേണ്ടതുണ്ട്. അതിന്റെ ലിങ്ക് തൊട്ടു താഴെ നൽകുന്നു.
ഓണം ഓഫർ
2021 ആഗസ്റ്റ് ഒന്ന് മുതൽ നവംബർ മുപ്പതു വരെ ചിട്ടിയിൽ ചേരുന്നവർക്ക് ഒരുപാട് ഓഫറുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. താല്പര്യമെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം കാര്യങ്ങൾ വായിക്കുക. അതിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ മാത്രം വിളിച്ചു കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുക.
നോർക്കയുടെ പ്രവാസി സുരക്ഷാ ഇൻഷുറൻസ്
പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുകയാണ് കേരളം സർക്കാർ സംവിധാനമായ നോർക്കയുടെ. അത് വേണ്ടവർ ഉടൻ തന്നെ അംഗത്വം എടുത്തു, ഇൻഷുറൻസ് പ്ലാനിൽ ചേരുക. വിശദവിവരങ്ങൾക്ക് ഇവിടെ നോക്കാം
അറിയിപ്പ്
പ്രവാസികൾക്ക് ഉപകാരപ്പെടുന്ന ഇത് പോലുള്ള വിവരങ്ങൾ ലഭിക്കാൻ, പഠനം ബ്ലോഗിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ (അഡ്മിൻ ഒൺലി) ചേർന്നാൽ മതി. ഇത്തരം പുതിയ കാര്യങ്ങളുടെ വിവരങ്ങളാണ് ഉണ്ടായിരിക്കുക. ഇതൊരു ഹെൽപ്ഡെസ്ക്ക് അല്ല, മറിച്ചു പുതിയ കാര്യങ്ങൾ വാർത്തയായി നിങ്ങളിലേക്ക് അറിയിക്കുക മാത്രമാണ് ചെയ്യുക. നൽകുന്ന ഏതു വിവരങ്ങളെ പറ്റിയും കൂടുതൽ അറിയാൻ, അതുമായി ബന്ധപ്പെട്ട നമ്പറുകളിൽ മാത്രം വിളിക്കുക. ബ്ലോഗ് അഡ്മിനും, വാട്സാപ്പ് ഗ്രൂപ് അഡ്മിനും ഉത്തരങ്ങൾ നൽകുന്നതല്ല. പ്രവാസി അറിയിപ്പുകൾ ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.