യുഎഇ യിൽ താമസിക്കുന്ന ഓരോ ആളുകളുടെയും കൈവശമുണ്ടായിരിക്കേണ്ട ഏറ്റവും ഉപയോഗപ്രദമായ അഞ്ചു അപ്പുകളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിലെ അഞ്ചു ആപ്പുകളും നിർബന്ധമായും ഓരോ പ്രവാസിയും കയ്യിൽ കരുതേണ്ടതാണ്.
1. അൽഹൊസൻ യുഎഇ
യുഎഇ സർക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന്റെ ആപ്പാണിത്. കൊറോണ വാക്സിൻ എടുക്കുന്നതും, എടുത്തവരുടെ വിവരങ്ങളും, ആന്റിജൻ, പിസിആർ ടെസ്റ്റുകൾ,എന്നിവയുടെ റിസൾട്ടുകൾ എന്നിവയെല്ലാം ലഭിക്കുന്ന ആപ്പാണിത്. യെ സർക്കാർ നൽകുന്ന സൗജന്യ വാക്സിനേഷനും ഈ ആപ്പ് വഴിയാണ് നൽകുന്നതും, രജിസ്റ്റർ ചെയ്യുന്നതും. ഏത് ആപ്പ് ഉപയോഗിച്ചില്ലെങ്കിലും, ഈ ഒരു ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. അറബിയിലും ഇംഗ്ലീഷിലും ഈ ആപ്പ് വായിക്കാം എന്നുള്ളത് കൊണ്ട് പ്രവാസികൾക്ക് ഇത് ഒരു ബുദ്ധിമുട്ട് ആവുകയേ ഇല്ല. താല്പര്യം ഉള്ളവർക്കു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
2. ഐസിഎ യുഎഇ സ്മാർട്ട്
യുഎഇ പൗരന്മാർക്കും, യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കും, വിസിറ്റിങ്ങിനു വന്നിട്ടുള്ളവർക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒരു ആപ്പാണിത്. പൗരത്വ വിശകലനം ചെയുന്ന സർക്കാർ മന്ത്രാലയത്തിന് വേണ്ടിയാണ് ഈ ആപ്പ്. വിസ, റെസിഡൻസീസ്, പെര്മനെന്റ് റെസിഡൻസ്, കുടുംബക്കാർക്ക് താമസിക്കാനുള്ള അപേക്ഷകൾ, ഫൈനുകൾ അടക്കാൻ, പാസ്പോര്ട്ട് പുതുക്കൽ തുടങ്ങി അനേകം കാര്യങ്ങൾ ഈ ഒരു ആപ്പ് വഴി നടക്കും. ഇതും ഫോണിൽ ഉണ്ടായിരിക്കേണ്ട ഒരു നിർബന്ധിത ആപ്പാണ്. ചുവടെ കൊടുക്കുന്നു.
3. യുഎഇ പാസ്
ഒരാൾക്കു, അയാളുടെ ഐഡന്റിറ്റി സൂക്ഷിക്കാനുള്ള ആപ്പാണിത്. ഡിജിറ്റൽ രൂപത്തിൽ ഒരു വ്യക്തി ആരാണ് എന്നും, എന്ത് ചെയുന്നു എന്ന് തുടങ്ങി ഉള്ള എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. ഫോണിൽ ഇത് ഇൻസ്റ്റാൾ ചെയ്തു വച്ചാൽ, നിനഗ്ഗളുടെ തന്നെ കൈവിരലടയാളം വച്ച് എവിടെയും നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ കഴിയും. ഇതിനു പുറമെ, ഡോക്യൂമെന്റുകൾ ഡിജിറ്റലി ഒപ്പു വെക്കാൻ, ഔദ്യോഗിക രേഖയ്ക്ക് അപേക്ഷകൾ നൽകാൻ, ഡിജിറ്റൽ ഡോക്യൂമെന്റുകൾ നൽകി എന്തെങ്കിലും അപേക്ഷിക്കാൻ തുടങ്ങി അനേകം സർവീസുകൾ ഇതിലുണ്ട്. ഇതും നിര്ബന്ധമായി ഡൗൺലോഡ് ചെയ്യേണ്ട ഒരു ആപ്പാണ്. ഡൌൺലോഡ് ലിങ്കുകൾ തൊട്ടു താഴെ.
4. സൂപ്പർ വിപിഎൻ
ഇൻറർനെറ്റിൽ നിങ്ങളുടെ ഐഡന്റിറ്റി സൂക്ഷിക്കാനും, ആരാണ് എന്നുള്ളതും, എവിടെ നിന്നുമാണ് എന്നുള്ളതും സ്വകാര്യമാക്കി വാക്കാണ് വേണ്ടിയാണ് വിപിഎൻ ആളുകൾ ഉപയോഗിക്കുന്നത്. അന്യ രാജ്യത്താണ് എന്നുള്ളത് കൊണ്ടും, പലയിടത്തും വൈഫൈ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതുകൊണ്ടും ഹാക്കിങ് സാധ്യതകളും, വിവര മോഷണവും എല്ലാം സാധ്യമാണ്. അതിനാൽ തന്നെ, തങ്ങളുടെ ഇന്റർനെറ്റ് വിനിമയ സമയത്തു, ഐഡന്റിറ്റി സംരക്ഷിക്കേണ്ടത് ഓരോ പ്രവാസിയുടെയും ആവശ്യവുമായി വന്നിരിക്കുകയാണ്. യുഎഇ യിലെ ഏറ്റവും പ്രശസ്തവും, ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് നല്ല റേറ്റിംഗ് നല്കിയിട്ടുള്ളതുമായ വിപിഎൻ സൗകര്യമാണ് ഈ ആപ്പ്. ഇത് സൗജന്യമാണ്, അത് കൂടാതെ കൂടുതൽ ടെക്നിക്കൽ പരിജ്ഞാനം ആവശ്യമില്ലാതെ തന്നെ നിങ്ങൾക്ക് വിപിഎൻ ആക്ടിവേറ്റ് ചെയ്യാം. ഇത് ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്കുകളും തൊട്ടു താഴെ.
5. ഡിഎച്എ
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആപ്പാണിത്. ഡോക്ടർമാർക്ക് ബുക്ക് ചെയ്യൽ, ലാബ് റിസൾട്ടുകൾ ലഭിക്കാൻ, മെഡിക്കേഷൻസ്, ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻസ്, മെഡിക്കൽ ഫിറ്റ്നസ്, രക്ത ദാനത്തിനു രജിസ്റ്റർ ചെയ്യൽ, ദാനം ചെയ്യൽ തുടങ്ങി അനേകം സൗകര്യങ്ങൾ ഉള്ള ഒരു ആപ്പാണിത്. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാൽ, മെഡിക്കൽ റെക്കോർഡുകൾ കാണിക്കാനും നോക്കാനും കഴിയും എന്നത് തന്നെയാണ് ഏറ്റവും വലിയ ഉപകാരം. അതുപോലെ തൊട്ടടുത്ത ഡിഎച്എ മെഡിക്കൽ സൗകര്യം ഉള്ള കേന്ദ്രം എവിടെയെന്നു മാപ്പ് വഴി കാണിച്ചു തരികയും ചെയ്യും. ഡൌൺലോഡ് ചെയ്യുവാൻ താഴെ ഉള്ള ലിങ്കുകൾ ഉപയോഗിക്കുക.
അറിയിപ്പ്