Ads Area

കേന്ദ്ര സർക്കാരിന്റെ ഈ-ശ്രം എന്ത്, എങ്ങനെ അപേക്ഷിക്കാം

ഈ-ശ്രം (e-shram)

ഇന്ത്യയൊട്ടാകെയുള്ള അസംഘടിത തൊഴിലാളികളെ ഗവൺമെന്റിന്റെ ഔദ്യോഗികരേഖകളിൽ ഉൾപ്പെടുത്തുവാനും ക്ഷേമപദ്ധതികൾ അവരിലേക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര തൊഴിൽമന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഈ-ശ്രം.

e-shram program malayalam

സംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങൾ അസംഘടിത തെഴിലാളികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ലഭ്യമാക്കുക എന്നതാണ് ഈ-ശ്രം  പദ്ധതിയുടെ ഉദ്ദേശ്യം.

അസംഘടിത തൊഴിലാളി എന്നാൽ :

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന കൂലിത്തൊഴിലാളികൾ, സംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരും എന്നാൽ ESIC/EPFO അല്ലെങ്കിൽ NPS എന്നീ പദ്ധതികളിൽ ഉൾപ്പെടാത്തവരും ഗവൺമെന്റ് ഉദ്യോഗാർത്ഥികളല്ലാത്തവരുമായ തൊഴിലാളികൾ ഇവരെയെല്ലാമാണ് അസംഘടിത തൊഴിലാളികൾ അഥവാ unorganized workers എന്ന് വിളിക്കുന്നത്.

അധികവായന : എടിഎം കാർഡ് രൂപത്തിലുള്ള പിവിസി ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാം [വായിക്കുക]

ഈ-ശ്രം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദമായി :

  1. ആധാറിന്റെ അടിസ്ഥാനത്തിൽ  കെട്ടിടത്തൊഴിലാളികൾ, അതിഥിതൊഴിലാളികൾ, തെരുവുകച്ചവടക്കാർ, വീട്ടുജോലിക്കാർ, കൃഷിപ്പണിക്കാർ എന്നിങ്ങനെ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന  തൊഴിലാളികളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രീകൃതമായ  വിവരശേഖരണം.
  2. കേന്ദ്രതൊഴിൽ മന്ത്രാലയവും സംസ്ഥാന ഗവൺമെന്റുകളും അസംഘടിത തൊഴിലാളികൾക്കായി ആരംഭിച്ചിട്ടുള്ള സാമൂഹിക ക്ഷേമ പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ അവരിലേക്ക് എത്തിക്കുന്നതിനായി.
  3. അസംഘടിത തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലുള്ള മന്ത്രാലയങ്ങൾ/ ഡിപ്പാർട്ട്മെന്റുകൾ/ ബോർഡുകൾ/ ഏജൻസികൾ/ സംഘടനകളിലേക്ക് എ. പി. ഐ ( application programming interface) മുഖാന്തിരം കൈമാറുവാനും അതുവഴി അവരെ ഉദ്ദേശിച്ചിട്ടുള്ള ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുവാനും.
  4. കോവിഡ്-19നു സമാനമായ പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഭാവിയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെ പര്യാപ്തമാക്കുവാൻ.

ഈ-ശ്രം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക :

16 നും 59നും ഇടയ്ക്ക് ആയിരിക്കണം അപേക്ഷകരുടെ പ്രായം

ഗവൺമെന്റിന് കീഴിലുള്ള EPFO/ESIC അല്ലെങ്കിൽ NPS എന്നീ പ്രോഗ്രാമുകളിൽ അംഗങ്ങളായവർക്ക് ഈ-ശ്രം പദ്ധതിവഴി രജിസ്റ്റർ ചെയ്യുവാനാകില്ല.

ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ, അപേക്ഷകരുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ രജിസ്റ്റർ ചെയ്യുവാൻ ആവശ്യമാണ് 

കൂടുതൽ അറിയാൻ ഇവിടെ നോക്കുക

ഈ-ശ്രം പദ്ധതിയുമായി ബന്ധപ്പെട്ട അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

അസംഘടിത മേഖല :

ESICയുടെയോ EPFOയുടെയോ കീഴിൽ വരാത്തതും ഉൽപ്പന്നങ്ങളുടെ നിർമാണത്തിലോ വിൽപ്പനയിലോ, സേവനങ്ങൾ നൽകുന്നതിലോ ഏർപ്പെടുന്നതും പത്തുപേരിൽ താഴെമാത്രം തൊഴിലാളികൾ ഉൾപ്പെടുന്നതുമായ സംഘടനകളും യൂണിറ്റുകളുമാണ് അസംഘടിത മേഖലയുടെ പരിധിയിൽ വരുന്നത്.

യു.എ. എൻ (Universal Account Number) : ഈ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ അപേക്ഷകർക്ക് ലഭിക്കുന്ന പന്ത്രണ്ടക്ക നമ്പരാണ് യു.എ. എൻ (Universal Account Number). ഈ നമ്പർ സ്ഥിരമായിരിക്കും.

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 14434 എന്ന നമ്പരിൽ ബന്ധപ്പെടുക അല്ലെങ്കിൽ CSC നൽകിയിട്ടുള്ള പത്തക്ക നമ്പരിൽ ബന്ധപ്പെടുക

അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ :

16 മുതൽ 59 വയസ്സുവരെയുള്ള അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരു തൊഴിലാളിക്കും ഈ-ശ്രം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇൻകം ടാക്സ് അടക്കുന്നുണ്ടെങ്കിൽ അസംഘടിത തൊഴിലാളിയായി രജിസ്റ്റർ ചെയ്യാനാകില്ല. മറ്റു സാമ്പത്തിക നിബന്ധനകൾ ഒന്നും തന്നെയില്ല.

ആധാർ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അപേക്ഷകർക്ക് അടുത്തുള്ള CSC (Common Service Centre / Akshaya eKendra) മുഖേന ബയോമെട്രിക് ഓതെൻഡിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അടുത്തുള്ള CSC കണ്ടെത്തുവാൻ ഈ ലിങ്ക് ഉപയോഗിക്കുക

ഈ-ശ്രം വഴി രജിസ്റ്റർ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

അപേക്ഷകർക്ക് PMSBY(Pradhan Mantri Suraksha Bima Yojana) പ്രകാരം രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുന്നതാണ്. അസംഘടിത തൊഴിലാളികൾക്ക് ഭാവിയിൽ ലഭ്യമായേക്കാവുന്ന ക്ഷേമപദ്ധതികൾ ഈ-ശ്രം രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക.

ഈ-ശ്രം രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്

നൽകിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ :

അക്കൗണ്ട് ആക്ടീവായി ഇരിക്കുവാൻ വർഷത്തിലൊരിക്കൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അപേക്ഷകർക്ക് മൊബൈൽ നമ്പർ, വിലാസം, ജോലി, വിദ്യാഭ്യാസയോഗ്യത, തൊഴിൽ വൈദഗ്ദ്ധ്യം,കുടുംബപരമായ വിശദാംശങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യാം.

എൻ. സി. ഒ :

തൊഴിൽ ചെയ്യുന്നതിന് ആവശ്യമായ വൈദഗ്ധ്യത്തെ ആസ്പദമാക്കിയുള്ള  നിലവാരപ്പെടുത്തലാണ് എൻ.സി. ഒ (National Classification of Occupation ). ഇന്ത്യയൊട്ടാകെ നിലവിലുള്ള ഈ സംവിധാനം വഴി തൊഴിൽ വൈദഗ്ധ്യത്തിനെ തരംതിരിക്കാനും താരതമ്യപ്പെടുത്താനും സാധിക്കുന്നു

തൊഴിൽ തെരഞ്ഞെടുക്കുന്ന വിധം :

രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷകർ തൊഴിൽ രേഖപ്പെടുത്തേണ്ടത്. ആദ്യഘട്ടത്തിൽ ഏതു മേഖലയിലാണ് ജോലി ചെയ്യുന്നത്  (agriculture, automobiles, construction, etc.) എന്നും രണ്ടാമത്തെ ഘട്ടത്തിൽ എന്തു തൊഴിലാണ് ചെയ്യുന്നതെന്നുമാണ് (farmer, mechanic, carpenter,etc.)രേഖപ്പെടുത്തേണ്ടത്.അപേക്ഷകരുടെ പ്രധാന വരുമാനമാർഗമാണ് primary occupation.ഇതല്ലാതെ മറ്റൊരു ജോലി ഉണ്ടെങ്കിൽ മാത്രം  secondary occupation രേഖപ്പെടുത്തിയാൽ മതി.

കൃഷിയാണ് പ്രധാന തൊഴിലെങ്കിൽ :

കാർഷികത്തൊഴിലാളികൾക്കും സ്വന്തമായി ഭൂമിയില്ലാത്ത കർഷകർക്കും മാത്രമേ രജിസ്റ്റർ ചെയ്യുവാനാകൂ.

മേല്പറഞ്ഞവയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ നോക്കുക

ഈ-ശ്രം വഴി രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക :

രജിസ്റ്റർ ചെയ്യുക

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു