Ads Area

കേരള എക്സൈസ് വകുപ്പ് - ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള എക്സൈസ് വകുപ്പ് റിക്രൂട്ട്മെന്റ് 2021: ഡ്രൈവർ തസ്തികകളിൽ കേരളത്തിൽ ഉടനീളം ഉള്ള ഒഴിവുകൾ നികത്താൻ യോഗ്യരായവരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള എക്‌സൈസ് വകുപ്പ് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക്  സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ സൗകര്യം വഴി മാത്രമേ അപേക്ഷിക്കാവൂ. ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫ് ആയി അത് തന്നെ ചേർക്കണം.

തസ്തികയുടെ പേര്: ഡ്രൈവർ

ജോലി ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്ന ജില്ലകൾ

  1. തിരുവനന്തപുരം
  2. കൊല്ലം
  3. പത്തനംതിട്ട
  4. ആലപ്പുഴ
  5. കോട്ടയം
  6. ഇടുക്കി
  7. എറണാകുളം
  8. പാലക്കാട്
  9. തൃശൂർ
  10. മലപ്പുറം
  11. കോഴിക്കോട്
  12. വയനാട്
  13. കണ്ണൂർ
  14. കാസർകോട്

ശമ്പള സ്കെയിൽ : ₹ 19000-43600/-

യോഗ്യതകൾ

  • SSLC-യോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
  • ഡ്രൈവേഴ്സ് ബാഡ്ജിനോടൊപ്പം,ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ വെഹിക്കിൾസ് എന്നിവ ഓടിക്കുന്നതിനുള്ള അംഗീകാരത്തോടുകൂടിയ 3 വർഷമായി നിലവിലുള്ള സാധുവായ ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ടവിധം:

ഉദ്യോഗാർത്ഥികൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ “ഒറ്റത്തവണ രജിസ്ട്രേഷൻ”  പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി: 03.11.2021

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad