Ads Area

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) അപേക്ഷകൾ ക്ഷണിക്കുന്നു

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് റാംസാർ തണ്ണീർത്തടങ്ങളുടെ കർമ്മ പരിപ്രേഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റു സാങ്കേതിക പ്രവർത്തനങ്ങൾക്കായും വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 

ഒഴിവുകൾ

  1. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ് - 2
  2. വെറ്റ്ലാൻഡ് അനലിസ്റ്റ് - 2
  3. പ്രോക്യൂർമെന്റ് ഓഫീസർ - 1
  4. പ്രൊജക്റ്റ്‌ അസിസ്റ്റന്റ് - 2

അപേക്ഷിക്കേണ്ട വിധം

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ / ടെംസ് ഓഫ് റെഫറൻസ്, മാതൃക അപേക്ഷ ഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in എന്ന വെബ് വിലാസത്തിൽ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ധിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 30/11/2021 വൈകുന്നേരം 05.00 മണിക്ക് മുൻപ് ചുവടെ ചേർക്കുന്ന മേൽവിലാസത്തിൽ ( തപാലിലും, മേൽവിലാസത്തിലും ) സമർപ്പിക്കേണ്ടതാണ്.

മെമ്പർ സെക്രട്ടറി 
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK)
4- )o നില കെ. എസ്. ആർ. റ്റി. സി ബസ് ടെർമിനൽ കോംപ്ലക്സ് 
തമ്പാനൂർ, തിരുവനന്തപുരം – 695001

ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തയ്യാറാക്കുന്ന ചുരുക്കപട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രവേ ഇന്റർവ്യൂവിനു പരിഗണിക്കുകയുള്ളു. ഇതിനു മുൻപ് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതുതായുള്ള നിബന്ധനകൾ പ്രകാരം വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓരോ തസ്തികകളിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Last date : 30/11/2021 

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group