Ads Area

National Power Training Institute -ൽ ഒഴിവുകൾ !!

പവർ മേഖലയിലെ പരിശീലനത്തിനും മനുഷ്യവിഭവശേഷി വികസനത്തിനുമുള്ള ദേശീയ അപെക്സ് ബോഡിയാണ് ഇന്ത്യാ ഗവൺമെന്റിന്റെ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ISO 9001 & ISO 14001 ഓർഗനൈസേഷനായ   നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI), ഹരിയാനയിലെ  ഫരീദാബാദിലാണ് ന്പറ്റി-യുടെ  കോർപ്പറേറ്റ് ഓഫീസ്. അഞ്ച് പതിറ്റാണ്ടിലേറെയായി NPTI അതിന്റെ സമർപ്പിത സേവനം നൽകുന്നുണ്ട്. കഴിഞ്ഞ 5 ദശാബ്ദങ്ങളിലായി 3,20,000 പവർ പ്രൊഫഷണലുകളെ തുടർച്ചയായി പ്രോഗ്രാമുകളിൽ NPTI പരിശീലിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ മുൻനിര സംയോജിത ഊർജ്ജ പരിശീലന സ്ഥാപനമാണ് NPTI.

National Power Training Institute താഴെ കാണുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുവാൻ യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു.

1. Expert (Cyber Security)

ഒഴിവുകൾ:02 (TWO)

തിരഞ്ഞെടുക്കൽ രീതി: കരാർ വ്യവസ്ഥയിൽ 

പ്രായ പരിധി: അപേക്ഷകർ പരസ്യ തീയതിയിൽ 45 വയസ്സിന് താഴെയായിരിക്കണം

കരാർ കാലാവധി: തുടക്കത്തിൽ ഒരു വർഷം (ഒരു വർഷം നീട്ടിയേക്കാം)

വേതനം:  (per month) Rs.50000/- (ഏകീകൃതം)

യോഗ്യത

  • B.Tech. in IT / CST / Electronics from a recognised University/Institution with at least 60% marks or equivalent grade with 2 years experience in the relevant area of Cyber Security or in the relevant field

2. Expert (Power Distribution)

ഒഴിവുകൾ:04 

തിരഞ്ഞെടുക്കൽ രീതി: കരാർ വ്യവസ്ഥയിൽ 

പ്രായ പരിധി: അപേക്ഷകർ പരസ്യ തീയതിയിൽ 45 വയസ്സിന് താഴെയായിരിക്കണം

കരാർ കാലാവധി: തുടക്കത്തിൽ ഒരു വർഷം (ഒരു വർഷം നീട്ടിയേക്കാം)

വേതനം:  (per month) Rs.50000/- (ഏകീകൃതം)

യോഗ്യത

  • B.Tech. in IT / Electrical / Instrumentation / Electronics / EEE / CST from a recognised University/Institution with at least 60% marks or equivalent grade. 
  • Experience 2 years experience in the relevant area of Smart Grid / Smart Metering / Data Analysis at a manufacturer’s place and involved in commissioning of AMI / Smart Meters etc.


അപേക്ഷിക്കേണ്ട വിധം

യോഗ്യതാ നിബന്ധനകൾ പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ടൈപ്പ് ചെയ്ത വിശദമായ CV-യും  (മെയിൽ ഐഡിയും ടെലിഫോൺ നമ്പറും ഉൾപ്പെടെ) സമീപകാല പാസ്‌പോർട്ട് വലുപ്പത്തിലുള്ള വർണ്ണ ഫോട്ടോയും ഫീസ് ഇനത്തിൽ റീഫണ്ട് ചെയ്യപ്പെടാത്ത 1500/- രൂപ-യുടെ  Demand Draft  സഹിതം അപേക്ഷ സമർപ്പിക്കാം. ഫരീദാബാദിലെ  എസ്ബിഐ Sarai Khwaja ബ്രാഞ്ചിൽ മാറാവുന്ന  NPTI , ഫരീദാബാദ് -ൻറെ പേരിൽ ആയിരിക്കണം ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.

പ്രായം, യോഗ്യത/പരിചയം തുടങ്ങിയവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ  സർട്ടിഫിക്കറ്റുകളുടെ/ സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾക്കൊപ്പം അപേക്ഷ താഴെ കാണുന്ന വിലാസത്തിൽ അയയ്ക്കണം. 

The Director (Admn), 
National Power, Training Institute, 
NPTI Complex, Sector-33, Faridabad, 
Haryana, 121003.

യോഗ്യരായ ഉദ്യോഗാർത്ഥികളെ NPTI Complex, Sector-33,Faridabad-121003 വെച്ച് നടത്തുന്ന  വാക്ക്-ഇൻ-ഇന്റർവ്യൂവിന് വിളിക്കും.തീയതിയും സമയവും അവരുടെ മെയിൽ ഐഡിയിലും ടെലിഫോൺ നമ്പറിൽ  അറിയിക്കും

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: npti.gov.in

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 14.01.2022.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad