Ads Area

Bharath Electronics Limited Opportunities

(toc)

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ 

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രീമിയർ പ്രൊഫഷണൽ ഇലക്ട്രോണിക്സ് കമ്പനിയും, ബോംബെയിലും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റ് ചെയ്‌തിരിക്കുന്ന നവരത്ന കമ്പനിയുമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയുടെ പേരും വിദ്യാഭ്യാസ യോഗ്യതകളും 

ട്രെയിനീ എഞ്ചിനീയർ 

 ഇലക്ട്രോണിക്സിൽ ബി. ടെക് / ബി. ഇ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് &ടെലികമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ /കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇൻഫർമേഷൻ സയൻസ്.

പ്രൊജക്റ്റ്‌ എഞ്ചിനീയർ 

ഇലക്ട്രോണിക്സിൽ ബിഇ/ബി.ടെക്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്& ടെലികമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ/ കമ്മ്യൂണിക്കേഷൻ.

അസിസ്റ്റന്റ് കമ്പനി സെക്രട്ടറി 

കമ്പനി സെക്രട്ടറിമാരുടെ ഇന്സ്ടിട്യൂട്ടിൽ അംഗത്വം.

അസിസ്റ്റന്റ് മാനേജർ 

അംഗീകൃത ഇന്ത്യൻ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം (LL.B / B.L). ഒപ്പം ന്യൂഡൽഹിയിലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം.  LLM ഉള്ളവർക്ക് മുൻഗണന നൽകും.

അപേക്ഷ അയക്കേണ്ട വിധം 

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരും മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അറ്റാച്ച് ചെയ്ത് അയക്കുക ;

10 ആം ക്ലാസ്സ്‌ സർട്ടിഫിക്കറ്റ് ( ജനന തീയതിയുടെ തെളിവായി).

  1. വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും (മെട്രിക്കുലേഷൻ/പത്താം ക്ലാസ് മുതൽ).
  2. ബി.ഇ/ബി.ടെക്.  ബിരുദ സർട്ടിഫിക്കറ്റ് (ബാധകമനുസരിച്ച്). 
  3. എല്ലാ സെമസ്റ്റർ മാർക്ക്ഷീറ്റ്/ഫൈനൽ ഏകീകൃത മാർക്ക്ഷീറ്റ്.
  4. SC/ST/OBC/PWD/EWS വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ജാതി/സമുദായം/വൈകല്യം/വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്ത് വയ്ക്കേണ്ടതാണ്.
  5. പോസ്റ്റ് യോഗ്യതാ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
  6. ഉദ്യോഗാർത്ഥികൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ / സർക്കാരിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ, ഇന്റർവ്യൂ സമയത്തു “No Objection Certificate” സമർപ്പിക്കേണ്ടതാണ്.
  7. എസ്ബിഐ രസീതിന്റെ പകർപ്പ്.
  8. ഐഡന്റിറ്റി പ്രൂഫ് (ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് / വോട്ടർ ഐഡി.

പരസ്യം, അപേക്ഷാ ഫീസ് അടയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഇമെയിൽ: herbs@bel.co.in ടെലിഫോൺ: 080-22195629.

വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക :

ഡോക്യുമെന്റ് 1 | ഡോക്യുമെന്റ് 2 

[ഡൗൺലോഡ്] പരസ്യങ്ങൾ ഇല്ലാതെ വാർത്തകൾ കേൾക്കാൻ കഥ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics