Ads Area

ബൂസ്റ്റർ ഡോസും, അൽ ഹുസ്ൻ ഗ്രീൻ പാസും : എല്ലാ യുഎഇ പ്രവാസികളും അറിഞ്ഞിരിക്കേണ്ടത്

യൂ.എ.ഇ നിവാസികൾക്ക് ബൂസ്റ്റർ ഷോട്ട് എടുത്താലേ അബുദാബിയിലേക്ക് പ്രവേശിക്കുവാനാകൂ; അൽ ഹുസ്ൻ ഗ്രീൻ പാസ് നിർബന്ധം

കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ട് എടുക്കുന്നതിന് ഉപേക്ഷ വിചാരിക്കുന്ന പ്രവാസികൾക്ക് അബുദാബി നഗരത്തിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. യുഎഇയിൽ മറ്റ് പൊതുസ്ഥലങ്ങളിലും  അൽ ഹുസ്ൻ (al hosn) ആപ്പിലൂടെ ലഭിക്കുന്ന ഗ്രീൻ പാസില്ലാതെ പ്രവേശിക്കുവാൻ ആകില്ല. ബൂസ്റ്റർ ഷോട്ട് എടുത്തിട്ടില്ലെങ്കിൽ ആപ്പ് സ്റ്റാറ്റസ് ഗ്രേ നിറത്തിൽ തുടരും.

അൽ ഹുസ്ൻ ആപ്പ് മുഖാന്തരം ഗ്രീൻ പാസ് കരസ്ഥമാക്കിയവർക്കേ അബുദാബിയിലേക്ക് പ്രവേശിക്കുവാൻ കഴിയൂ

ജനുവരി 16ന് അൽ ഹുസ്ൻ ആപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഈ വിവരം പങ്കുവെച്ചത്. ഏത് വാക്സിനാണ് എടുത്തതെങ്കിലും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും വാക്സിനെടുത്തിട്ട് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്ത് ഗ്രീൻപാസ് നിലനിർത്താം എന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

ഒഫീഷ്യൽ ട്വീറ്റ് വായിക്കാം: https://mobile.twitter.com/AlHosnApp/status/1482716384450977793?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet

അബുദാബി മീഡിയ ഓഫീസിന്റെ വിജ്ഞാപനമനുസരിച്ച് അൽ ഹുസ്ൻ ആപ്പ് മുഖാന്തരം ഗ്രീൻ പാസ് കരസ്ഥമാക്കിയവർക്കേ അബുദാബിയിലേക്ക് പ്രവേശിക്കുവാൻ കഴിയൂ. 2021 ഡിസംബർ 30 മുതൽ യു.എ.ഇയിൽ ഉള്ളവർക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ ഈ നിയമം ബാധകമാണ്.

ഔദ്യോഗിക വാർത്ത : https://www.mediaoffice.abudhabi/green-pass

വാക്സിൻ എടുത്തിട്ടില്ലെങ്കിൽ…

വാക്സിൻ എടുക്കാത്ത വ്യക്തികൾ കഴിഞ്ഞ 96 മണിക്കൂറിനുള്ളിലെടുത്ത PCR ടെസ്റ്റ് റിസൾട്ട് നൽകേണ്ടതാണ്.

രോഗവ്യാപനം പരമാവധി തടയുന്നതിനായി എൻട്രി പോയിന്റുകളിൽ EDE സ്കാറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഷോട്ടുകൾ എവിടെ നിന്നെല്ലാം എടുക്കാം…

യുഎഇയിൽ പരക്കെ ബൂസ്റ്റർ ഡോസുകൾ എടുക്കാനുള്ള സൗകര്യം ലഭ്യമാണ്. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS),ദുബായ് ഹെൽത്ത് അതോറിറ്റി (DHA) എന്നിവയുടെ സഹായം ഇതിനായി തേടാവുന്നതാണ്.

EHS വെബ്സൈറ്റിലൂടെ വാക്ക്‌സിനെഷൻ വിവരങ്ങൾ അറിയാം : https://www.ehs.gov.ae/en/covid-19 വായനക്ക്‌ : വിമാന ടിക്കറ്റിനു വില കുറയുന്നത് എപ്പോഴാണെന്ന് അറിയണോ?

ദുബായിൽ DHA ഫൈസർ-ബയോഎൻടെക് എന്നീ വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കുന്നുണ്ട്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics