കെ. എസ്. ആർ. ടി. സിയ്ക്കു വേണ്ടി ദീർഘദൂര സർവീസുകൾ നടത്തുന്നതിനായി ബസുകളും മറ്റ് അനുബന്ധ സാങ്കേതിക അടിസ്ഥാന പിന്തുണ നൽകുന്ന കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് ഡ്രൈവർ- കം- കണ്ടക്ടർ ജോലിക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
- ഉദ്യോഗാർഥി MV Act 1988 പ്രകാരമുള്ള ഹെവി ലൈസൻസും, മൂന്നു വർഷം ഹെവി വാഹനങ്ങൾ ഓടിച്ചുള്ള എക്സ്പീരിയൻസും ഉണ്ടായിരിക്കണം.
- അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
- ഒരു കണ്ടക്ടർക്കു ആവശ്യമായ സാമാന്യ കൂട്ടാനും കുറയ്ക്കുവാനും ഹരിക്കാനും ഗുണിക്കാനും അറിയണം.
- മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
- ടി നിയമനവുമായി ബന്ധപ്പെട്ടു രൂപീകരിക്കുന്ന സെലെക്ഷൻ കമ്മറ്റി നടത്തുന്ന ട്രേഡ് ടെസ്റ്റ് പാസ്സായിരിക്കണം.
- വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.
- ദീർഘദൂര സർവീസുകളിൽ തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെപടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ ഉൾപ്പെടുത്തി 08/02/2022 വൈകുന്നേരം 05 മണിക്ക് മുൻപായി CMD kerala എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെ അയക്കുന്ന അപേക്ഷകൾ ഒന്നും തന്നെ സ്വീകരിക്കുന്നതല്ല.