Ads Area

How to make a professional resume/cv/biodata for free using mobile

ഓൺലൈനായി resume തയ്യാറാക്കാം

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥിയുടെ യോഗ്യതകളോടൊപ്പം തന്നെ വ്യക്തിത്വവും ഒരു നല്ല résumé പ്രതിഫലിപ്പിക്കുന്നു. ഇങ്ങനെയൊരു പ്രൊഫഷണൽ résumé എളുപ്പത്തിലും സൗജന്യമായും തയ്യാറാക്കുന്നതിനുള്ള മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരം സേവനങ്ങൾ ഇന്റർനെറ്റിൽ ധാരാളമുണ്ടെന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ തന്നെ മനസ്സിലാകുന്നതാണ്.എന്നാൽ അവയിൽ മിക്കവയും സൗജന്യമല്ല. അതോടൊപ്പം തന്നെ അപേക്ഷകരുടെ യോഗ്യതകൾക്കും അപേക്ഷകർ ജോലി ആഗ്രഹിക്കുന്ന മേഖലയ്ക്കും അനുസരിച്ചായിരിക്കില്ല അവ പ്രദാനം ചെയ്യുന്ന résuméകളുടെ ഘടന.

പുതിയൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴായിരിക്കും résuméയെക്കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ. അങ്ങനെയുള്ള അവസരങ്ങളിൽ പോലും വളരെ വേഗത്തിലും പ്രൊഫഷണലായും തന്നെ ഒരു résumé തയ്യാർ ചെയ്യുവാൻ സിവി മേക്കർ എന്ന വെബ്സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ സൈറ്റിലൂടെ എങ്ങനെ résumé തയ്യാറാക്കാം

1. താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ Cv Maker വെബ്സൈറ്റ് തുറക്കുക.
വെബ്‌സൈറ്റ് ലിങ്ക്
2. വെബ്സൈറ്റിന്റെ മുകളിലെ ബാറിൽ നിന്നും login/signup എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

3. വെബ്സൈറ്റിൽ signup ചെയ്യുന്നതിലൂടെ പിന്നീട് résumé തിരുത്തുവാനും കൂടുതൽ വിവരങ്ങൾ ചേർക്കുവാനും. മറ്റൊരു സ്റ്റൈലിൽ résumé തയ്യാറാക്കുവാനുമെല്ലാം സൗകര്യമുണ്ട്.
4. മെയിൽ ഐഡിയും പാസ്‌വേർഡും നൽകി ഒറ്റ സ്റ്റെപ്പിൽത്തന്നെ signup പൂർത്തിയാക്കാവുന്നതാണ്. ഇമെയിൽ വെരിഫൈ ചെയ്യേണ്ട ആവശ്യമില്ല.
5. Signup ഓപ്ഷൻ കൊടുക്കുമ്പോൾ തുറന്നുവരുന്ന കോളത്തിൽ നിന്ന്,

6. résuméയ്‌ക്ക് (C.V യ്‌ക്ക്)നൽകാനുദ്ദേശിക്കുന്ന പേരും തയ്യാറാക്കേണ്ട ഭാഷയും ജോലിക്ക് അപേക്ഷിക്കുന്ന മേഖലയും തിരഞ്ഞെടുക്കുക.
7. Curriculum vitae എന്നോ résumé എന്നോ പേര് നൽകാവുന്നതാണ്. Bio Data എന്ന് വയ്ക്കുന്നത് ഒഴിവാക്കുക. ഒരു വ്യക്തിയുടെ ശാരീരികമായ വിവരങ്ങളാണ് Bio Data എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
8. ഇംഗ്ലീഷും അറബും മലയാളവുമടക്കം നാൽപതോളം ഭാഷകളിൽ résumé തയ്യാറാക്കാവുന്നതാണ്.ഈ സൗകര്യം മറ്റെവിടേയും ലഭ്യമല്ല.ഇതോടൊപ്പം ജോലി അപേക്ഷിക്കുന്ന മേഖല കൂടി തെരഞ്ഞെടുക്കുക(ഉദാ:automobile, education,government,energy,hospitality എന്നിങ്ങനെ.)
9. Ok നൽകുക
10. തുറന്നുവരുന്ന പേജിൽ basic information, work experience, qualification, Education, Interests, References എന്നീ ഓപ്ഷനുകൾ കാണാവുന്നതാണ്. കൂടുതലെന്തെങ്കിലും കൂട്ടി ചേർക്കുവാൻ ഉണ്ടെങ്കിൽ add new section ഓപ്ഷൻ തെരഞ്ഞെടുക്കാം.
പേജ് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ വിവരങ്ങൾ എല്ലാം എന്റർചെയ്യാനുള്ള കോളം കാണാവുന്നതാണ്.
11. ആദ്യം തുറന്നുവരുന്ന കോളം basic information നൽകുവാൻ ഉള്ളതായിരിക്കും.

12. ഇവിടെ മുഴുവൻ പേര്,ഇമെയിൽ അഡ്രസ്,ഫോൺ നമ്പറുകൾ,വെബ്സൈറ്റ് ഉണ്ടെങ്കിൽ അത്,വിലാസങ്ങൾ എന്നിവ നൽകാം. അതോടൊപ്പം ഒരു ഫോട്ടോയും അപ് ലോഡ് ചെയ്യാം.
13. ഒന്നിലധികം ഫോൺ നമ്പറുകളും വെബ്സൈറ്റുകളും നൽകുമ്പോൾ കോമ ഉപയോഗിച്ച് വേർതിരിക്കുക. അതുപോലെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയുടെ സൈസ് 900 കെ.ബിയിൽ കുറവായിരിക്കണം.
14. തുടർന്ന് work experience എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അപ്പോൾ തുറന്നുവരുന്ന കോളത്തിൽ, മുൻപ് ചെയ്തിട്ടുള്ള ജോലിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാവുന്നതാണ്.



15. ജോലിയുടെ പേര്, കമ്പനിയുടെ പേര്, എന്നുമുതലാണ് ചെയ്ത് തുടങ്ങിയത് ഇന്നുവരെ ജോലി തുടർന്നു എന്നും ഇവിടെ നൽകാവുന്നതാണ്. other information എന്നുള്ളിടത്ത് ചെയ്തിരുന്ന ജോലിയെ കുറിച്ച് വിശദമായി പ്രതിപാദിക്കാം. മുൻപ് ഒന്നിലധികം ജോലികൾ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന് കീഴിലുള്ള add entry ഓപ്ഷൻ ഉപയോഗിച്ച് അവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാം.
16. qualification എന്ന അടുത്ത ഓപ്ഷനിലൂടെ അപേക്ഷകന്റെ യോഗ്യതകൾ വിവരിക്കാവുന്നതാണ്.


വിദ്യാഭ്യാസ യോഗ്യത കാണിക്കാവുന്ന qualification എന്ന ഓപ്ഷനിലൂടെ


അപേക്ഷകൻ ചെയ്ത കോഴ്സിന്റെ പേര്, സ്ഥാപനത്തിന്റെ പേര്, കോഴ്സ് ചെയ്ത് ചെയ്ത കാലയളവ് എന്നീ വിവരങ്ങൾ നൽകാം. ഇവിടെയും കൂടുതൽ വിവരങ്ങൾ നൽകാനുള്ള ഓപ്ഷൻ ഉണ്ട്.

അടുത്ത ഓപ്ഷൻ ആയ Interestsലൂടെ അപേക്ഷകർക്ക് ജോലിസംബന്ധമായ താൽപര്യങ്ങൾ വിശദീകരിക്കാം

തുടർന്ന് നൽകിയ വിവരങ്ങൾ പരിശോധിക്കുവാനുള്ള സ്രോതസ്സുകൾ reference എന്ന ഓപ്ഷനിലൂടെ നൽകുക.

മേൽപ്പറഞ്ഞ വിവരങ്ങളെല്ലാം നൽകിയതിനുശേഷം, പേജിന്റെ ഏറ്റവും മുകളിൽ നിന്നും quick preview എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന résuméയുടെ മോഡൽ കാണാവുന്നതാണ്.

അതിനു താഴെയുള്ള save & download ഓപ്ഷനിലൂടെ തയ്യാറാക്കിയ résumé പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാം. മറ്റേതെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ പിന്നീട് ലോഗിൻ ചെയ്തു കൂട്ടിച്ചേർക്കാനും ഈ സൗകര്യം ഉപകാരപ്പെടുന്നു.

ജോലി സംബന്ധമായ വിവരങ്ങൾ മിതമായതും ഔദ്യോഗികമായതുമായ ഭാഷയിൽ തന്നെ നൽകുവാൻ ശ്രദ്ധിക്കുക. ഏതെങ്കിലും വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ആ കോളം പ്രിന്റ് ചെയ്യുന്ന résuméയിൽ ഉണ്ടാകുന്നതല്ല.

CVmakerൽ പ്രീമിയം അക്കൗണ്ട് എടുക്കാനും കഴിയുന്നതാണ്. വ്യത്യസ്തമായ സ്റ്റൈലുകളും മോഡലുകളും ആക്സസ് ചെയ്യാൻ പ്രീമിയം അക്കൗണ്ടിലൂടെ കഴിയും. അപേക്ഷകർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ ഒരു résumé സൗജന്യമായി തയ്യാറാക്കുവാൻ ഈ വെബ്സൈറ്റിലൂടെ കഴിയുന്നതാണ്.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
തയ്യാറാക്കിയത് : സത്യജിത്ത് എം എസ്, വെഞ്ഞാറമൂട് 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics