എച്ച്ക്യു നോർത്തേൺ കമാൻഡിന്റെയും എച്ച്ക്യു 71 സബ് ഏരിയയിലെയും ഗ്രൂപ്പ് ‘സി’യിലെ ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
1. മെസ്സൻജർ
യോഗ്യത
- അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
2. സഫയ്വാല
യോഗ്യത
- അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
3. കുക്ക്
യോഗ്യത
- അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും 12-ആം ക്ലാസ്സ് പാസ്സ്.
- അംഗീകൃത സംഘടനയിൽ നിന്നും രണ്ട് വർഷത്തെ പരിചയം.
4. ലോവർ ഡിവിഷൻ ക്ലാർക്ക്
യോഗ്യത
- അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും 12-ആം ക്ലാസ്സ് പാസ്സ്.
- ടൈപ്പിംഗ് സ്പീഡ് : കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനുട്ടിൽ 35 വാക്കുകൾ. ഹിന്ദിയിൽ മിനുട്ടിൽ 30 വാക്കുകൾ
പൊതു നിർദ്ദേശങ്ങൾ
ചുവടെ പരാമർശിച്ചിരിക്കുന്ന രേഖകളുടെ ഫോട്ടോയും ഫോട്ടോ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ് (അംഗീകൃത സർക്കാർ ഏജൻസി നൽകുന്ന എസ്സി/എസ്ടി/ഒബിസിക്ക് ബാധകമായത്).
- ജനന സർട്ടിഫിക്കറ്റ്
- ഡൊമിസൈൽ സർട്ടിഫിക്കറ്റ്
- ആധാർ കാർഡ്
- എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ( കുക്ക് മാത്രം ).
- അംഗീകൃത ബോർഡിൽ/ യൂണിവേഴ്സിറ്റിയിൽ നിന്നും 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ അയക്കേണ്ട വിലാസം :
പ്രിസൈഡിംഗ് ഓഫീസർ,
5071 ആർമി സർവീസ് കോർപ്സ് ബറ്റാലിയൻ (മെക്കാനിക്കൽ ട്രാൻസ്പോർട്ട്)’, പിൻ-90 5071,
C/o 56 ആർമി പോസ്റ്റൽ ഓഫീസ് (എപിഒ)
5071 ആർമി സർവീസ് കോർപ്സ് ബറ്റാലിയൻ (മെക്കാനിക്കൽ ട്രാൻസ്പോർട്ട്)’, പിൻ-90 5071,
C/o 56 ആർമി പോസ്റ്റൽ ഓഫീസ് (എപിഒ)