Ads Area

National Institute of Plant Genome Research (NIPGR),- യിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ !!

ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള  ബയോടെക്‌നോളജി വകുപ്പിന്റെ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനവും  നാഷണൽ ജീനോമിക്‌സ് ആൻഡ് ജെനോടൈപ്പിംഗ് ഫെസിലിറ്റിയുടെ ആങ്കറിംഗ് സ്ഥാപനവുമായ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജീനോം റിസർച്ച്, ന്യൂഡൽഹി, താഴെ വിവരിച്ചിരിക്കുന്ന പ്രകാരം കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യതയുള്ള, ഊർജ്വസ്വലരായ,  ഫലംകൊണ്ടുവരാൻ  വൈദഗ്ധ്യവുമുള്ള , 

 സേവന തല്പരരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തികകളുടെ വിശദാംശങ്ങൾ

1. Senior Research Fellow/ Project Associate II 

ഒഴിവുകൾ: 04 

വേതനം: Emoluments as per DST/DBT norms & as sanctioned in the project.

യോഗ്യത

  • Candidates having Master’s degree in Life Sciences /Biochemistry/ Biotechnology /Microbiology with at least 60 % (or equivalent) marks and with at least two years of post-Master’s research experience in Molecular Biology Laboratory as mentioned in the DST Office Memorandum number SR/S9/Z-05/2019 dated July 10, 2020 are eligible to apply. 
  • Candidate with prior work experience in sequencing, plant genomics and genotyping, molecular biology will be preferred. 

The upper age limit for the post of PA-II is 35 years.


2. Junior Research Fellow/ Project Associate I

ഒഴിവുകൾ: 04 

വേതനം: Emoluments as per DST/DBT norms & as sanctioned in the project.

യോഗ്യത

  • Candidates having Master’s degree in Life Sciences/ Biochemistry/ Biotechnology/ Microbiology with at least 60 % (or equivalent) marks as mentioned in the DST Office Memorandum number SR/S9/Z05/2019 dated July 10, 2020 are eligible to apply. 
  • Candidate with prior work experience in sequencing, plant genomics and genotyping, molecular biology will be preferred. 

The upper age limit for the post of PA-I is 35 years

തസ്തികകൾ പൂർണ്ണമായും താത്കാലിക അടിസ്ഥാനത്തിലും പ്രോജക്റ്റ്/സ്‌കീമിന്റെ പരിസമാപ്തിയിൽ അവസാനിക്കുന്നതുമാണ്. പ്രോജക്റ്റിന്റെ ദൈർഘ്യം തുടക്കത്തിൽ 2022 മാർച്ച് 28 വരെയുള്ള കാലയളവിലാണ്, Bio Technology Dept -ൻറെ വിവേചനാധികാരത്തിൽ ഇത് ഇനിയും നീട്ടാൻ സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ നിർദിഷ്ട ഫോർമാറ്റിൽ  ഇ-മെയിൽ വഴി സോഫ്റ്റ് കോപ്പി അയച്ച് അപേക്ഷികേണ്ടതാണ് ഒപ്പം താൽപ്പര്യം കാണിക്കുന്ന ഒരു കവർ ലെറ്ററും ഉണ്ടാവണം.  മാർക്ക് ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ, ഗവേഷണ പരിചയം/പ്രസിദ്ധീകരണങ്ങളുടെ തെളിവ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ സോഫ്റ്റ് കോപ്പി അറ്റാച്ചുചെയ്യണം.

കവർ ലെറ്ററും അപേക്ഷാ ഫോറവും എല്ലാ രേഖകളും അടങ്ങുന്ന ഒരൊറ്റ പിഡിഎഫ് ഫയൽ, 2022 ജനുവരി 7-നകം pdnggf@nipgr.ac.in എന്ന ഇമെയിൽ  വിലാസത്തിലേക്ക് അയയ്ക്കണം.

ശ്രദ്ധിക്കുക: നിർദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷയുടെ സോഫ്റ്റ് കോപ്പി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം  അഭിമുഖത്തിന് വിളിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ടിഎ/ഡിഎ നൽകില്ല.

View Official Notification

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു