Ads Area

Recruitment to Kuwait through Norka Roots Kerala

കുവൈറ്റിലെ പുതിയ ജോലി ഒഴിവുകൾ 

വിദേശ രാജ്യങ്ങളിൽ,പ്രത്യേകമായി ഗൾഫ് മേഖലയിലും, കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ആയി ജോലി ചെയ്യുന്ന കേരളീയരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പ് വരുത്താനും വേണ്ട സമയങ്ങളിൽ അവർക്ക് സഹായം എത്തിക്കാനും ആയി പ്രവർത്തിക്കുന്ന കേരള സർക്കാരിൻ്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക (NORKA: the Non Resident Keralites Affairs Department ). 

വിദേശ രാജ്യങ്ങളിൽ  ജോലിക്ക് ശേഷം തിരിച്ച് വരുന്ന പ്രവാസികളുടെ പുനരിധിവാസം, കേരളത്തിൽ  പ്രവാസികൾ നടത്തുന്ന നിക്ഷേപം തുടങ്ങിയവയെല്ലാം നോക്കി നടത്തുന്നത് ഈ ഡിപ്പാർട്ട്മെൻ്റ് ആണ്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇവിടെ വെരിഫൈ ചെയ്യാറുമുണ്ട്. കൂടാതെ പല രാജ്യങ്ങളിലേക്കും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലേക്കൂള്ള  ജോലി റിക്രൂട്ട്മെൻ്റും ഈ ഡിപ്പാർട്ട്മെൻ്റ് വഴി നടക്കാറുണ്ട്.

1. കുവൈറ്റ് നാഷണൽ ഗാർഡ്സിൽ ഒഴിവുകൾ 

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഒരു ഡിപ്പാർട്ട്മെൻ്റ് ആണ് കുവൈറ്റ് നാഷണൽ ഗാർഡ്സ്. ഇവിടെയാണ് ഇപ്പൊൾ പുതിയ ജോലി ഒഴിവുകൾ വന്നിരിക്കുന്നത്. ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ പോസ്റ്റിലേക്ക് ആണ് ഒഴിവുകൾ. നോർക്കാ റൂട്ട്സ് വഴി ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ കുവൈറ്റ് സായുധ സേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യമായി ജോലി ലഭിക്കുക.

2. ഡോക്ടർമാരുടെ ഒഴിവുകളുള്ള മേഖലകൾ

ജനറല്‍ പ്രാക്ടീഷണര്‍, ഇൻ്റേണൽ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് (സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ എൻ ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്‍, അലര്‍ജി സ്‌പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്‌സ്, ഏമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍.

വേതന നിരക്ക് :  1100 – 1400 കുവൈറ്റ് ദിനാർ.

കൂടുതൽ വിവരങ്ങൾക്ക് : +91 94473 39036 (ഓഫീസ് സമയം) 

3. മറ്റ് ഒഴിവുകൾ

ഫാര്‍മസിസ്റ്റ് , ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്‍, നഴ്‌സ്  എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍.

വേതന നിരക്ക് : 500 – 800 കുവൈറ്റ് ദിനാർ.

NB: എല്ലാ ഒഴിവിലേക്കും അഞ്ച് വർഷം പ്രവർത്തി പരിചയം നിർബന്ധമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് താഴെ കൊടുക്കുന്നു.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി  ഫെബ്രുവരി – 3 – 2022

സംശയങ്ങൾക്ക് : 1800 425 3939 ( ടോൾ ഫ്രീ നമ്പർ )

വിദേശത്തുനിന്നും മിസ്സ്ഡ്കാള്‍ സര്‍വീസിന് : 0091 880 20 12345

E. Mail : rmt5.norka@kerala.gov.in

അപേക്ഷ ലിങ്ക് [ഡൗൺലോഡ്] പരസ്യങ്ങൾ ഇല്ലാതെ വാർത്തകൾ കേൾക്കാൻ കഥ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics