വർഷം 1888 ആഗസ്ത് മാസം അഞ്ചാം തിയതി, ജർമനിയിലെ വെയ്സ്ലോക്ക് എന്ന കൊച്ചുഗ്രാമത്തിൽ പുലരി വെളുത്തിട്ടും ഇളം തണുപ്പിന്റെ കോടമഞ്ഞിനു ഇടയിൽ ഉറുമ്പുകളെ പോലെ പണിയെടുക്കുന്ന പുരുഷനും സ്ത്രീയും അടങ്ങുന്ന കൃഷിക്കാർ, ഓടി കളിക്കുന്ന കുട്ടികൾ. ഇവരുടെ ഇടയിലേക്കാണ് ദൂരെ നിന്ന് ഒരു സ്ത്രീ വന്നത്. കറുത്ത ഗൗണും, രണ്ടു കുട്ടികളെയും കൂട്ടി അവർ വരുന്ന കാഴ്ച കണ്ടു കുട്ടികൾ നിലവിളിച്ചു കൊണ്ട് നാലുപാടും ഓടി. കൃഷിയിടത്തിൽ നിന്ന സ്ത്രീകൾ മുട്ടുകുത്തി നിന്ന് ദൈവത്തെ വിളിച്ചു. ആരോ പോയി പള്ളിയിലെ മണിയടിച്ചു "കൂടോത്രക്കാരി കൂടോത്രക്കാരി" എന്ന് ഒച്ചവെക്കുന്നു. പള്ളിയിലെ പുരോഹിതർ പരിഭ്രാന്തിയോടെ ഓടിവരുന്നു...
തന്റെ കുട്ടികളെയും ചേർത്ത്, കറുത്ത ഗൗൺ ധരിച്ച ഒരു വെളുത്തു വിളറിയ സ്ത്രീ, കുതിരകളെ കെട്ടാതെ താനെ കാർട്ടുമായി വരുന്ന കാഴ്ച കണ്ടാണ് ഇതെല്ലം സംഭവിച്ചത്. കുതിരയെ കഴുതയോ ഒന്നും ഇല്ലാതെ മന്ത്രവാദത്തിൽ അവരുടെ വണ്ടിയോടിക്കുന്ന കാഴ്ച.
വഴിക്ക് വച്ച് അവർ യാത്ര നിർത്താൻ പ്രേരിതയാവുന്നു. ചുറ്റും കണ്ടു നിന്ന ആളുകൾ കൂടോത്രക്കാരി കൂടോത്രക്കാരി എന്ന് ആക്രോശിച്ച് അവരെ ചപ്പുചവറുകൾ എടുത്തെറിയുന്നു. അത് ഗൗനിക്കാതെ അവർ ചുറ്റും നോക്കി, തൊട്ടടുത്ത മെഡിക്കൽ സെന്ററിൽ പോയി. അവിടെയാകട്ടെ ആരും ഉണ്ടായിരുന്നില്ല. ലെഗ്രൈൻ എന്ന ദ്രാവകം വാങ്ങിക്കാൻ ആയിരുന്നു അവർ നോക്കിയത്. ലിഗറിന് ഒരു പെട്രോളിയം ഉല്പന്നമാണ്, പക്ഷെ അക്കാലത്തു കഴുകിയാൽ പോകാത്ത കറകൾ വസ്ത്രത്തിൽ നിന്ന് കളയാനാണ് ഉപയോഗിച്ചിരുന്നത്.
അമ്പരപ്പും, ആശ്ചര്യവും, പേടിയും, കൗതുകവും കലർന്ന കണ്ണുകളോടെ നോക്കി നിന്ന ജനങ്ങളുടെ ഇടയിലേക്ക് അവർ ലെഗ്രൈൻ എടുത്തു കൊണ്ട് വന്നു തന്റെ കാർട്ടിന്റെ ഒരു വശത്തെ പാത്രത്തിൽ ഒഴിച്ചു, എന്തോ പിടിച്ചു വലിച്ചു, പിന്നെ തന്റെ കുതിരയില്ല വണ്ടിയിൽ കുട്ടികളെയും ഇരുത്തി പോയി.
ചരിത്രത്തിലെ തന്നെ ആദ്യത്തെ ലോങ്ങ് ട്രിപ്പ് ഡ്രൈവർ എന്ന പട്ടം നേടിയ, ബെൻസ് കമ്പനി തുടങ്ങിയ, ബെൻസിന്റെ ഭാര്യ, ബെർത്ത ബെൻസ്, തന്റെ മക്കളായ ഓവൻ, റിച്ചാർഡ് എന്നിവരുമൊത്ത് ഭർത്താവ്ന അറിയാതെ വണ്ടി എടുത്ത് നടത്തിയ ആദ്യ റോഡ് യാത്രയുടെ കഥയാണിത്. ഇതിന്റെ അനുസ്മരണാർത്ഥം ബെൻസ് കമ്പനി ഉണ്ടാക്കിയ വീഡിയോ കാണുക; ലിങ്ക് തൊട്ടു താതാഴെ. കാണാതെ പോകരുത്!
എഴുതിയത് : വി. എസ്. നിഹാൽ, ചെർപ്പുളശ്ശേരി