നേരമ്പോക്കിനൊപ്പം ബുദ്ധിവികാസവും ഉയർന്ന ചിന്താശേഷിയും ആർജ്ജിക്കാൻ ഈ ഗെയിമുകൾ കളിക്കാം.
മൊബൈൽ ഗെയിമുകൾ എന്നാൽ സമയം കൊല്ലാനുള്ള ഒരുപാധി മാത്രമാണെന്നാണ് നമ്മളിൽ പലരും ധരിച്ചിരിക്കുന്നത്.അതിനുമപ്പുറം ചിന്താശക്തിയെ ഉദ്ദീപിപ്പിക്കാനും ഭാവനയെ പരിപോഷിപ്പിക്കുവാനും മൊബൈൽ ഗെയിമുകൾക്ക് ശേഷിയുണ്ട്.പ്രശ്നപരിഹാര ശേഷിയും യുക്തിചിന്തയും വിനോദത്തിലൂടെ വികസിപ്പിക്കുന്ന, എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാനാവുന്ന കുറച്ചു മൊബൈൽ ഗെയിമുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. Mekorama
ഒരു കോടിയിലേറെ പേർ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ഈ ഗെയിം,ഉപഭോക്താക്കളുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയ ഒരു പസിൽ ഗെയിമാണ്. ഈ ചിത്രത്തിൽ കാണുന്ന റോബോട്ടിനെ കോട്ടകളും കിടങ്ങുകളും കടത്തി അതിന്റെ ഉദ്ദേശസ്ഥാനത്തേക്ക് എത്തിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം.
നിങ്ങളുടെ പ്രശ്നപരിഹാര ചിന്തയെ പരമാവധി പരീക്ഷിക്കുന്ന തരത്തിലുള്ള മനോഹരമായ ലെവൽ ഡിസൈനുകളാണ് ഈ ഗെയിമിന്റെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത.
2. Hocus.
വളരെ ലളിതമാണ് ഈ ഗെയിമിന്റെ ഘടന. ഒരു സമചതുരക്കട്ടയെ വിവിധ ജാമിതീയരൂപങ്ങളിലൂടെ വഴി കണ്ടെത്തി പ്രത്യേക സ്ഥാനത്തേക്ക് കൊണ്ടുപോവുകയാണ് ഗെയിമിന്റെ ലക്ഷ്യം. ഈ ലിസ്റ്റിൽ പറയുന്ന ഗെയിമുകളിൽ വെല്ലുവിളി താരതമ്യേന കുറഞ്ഞ ഈ ഗെയിം പ്ലേസ്റ്റോർ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സംബന്ധമായ ഗെയിമുകളിൽ ഒന്നാണ്. ലളിതമായ ഗണിതം ആസ്പദമാക്കിയുള്ള ഈ ഗെയിം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗെയിം ഡൗൺലോഡ് ചെയ്യാം👇
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.