Ads Area

How to check Rents on the Property in UAE

യു.എ.ഇയിലെ താമസ സ്ഥലങ്ങളുടെയും അപ്പാർട്ട്മെന്റ്കളുടെയും  വാടകകൾ നിങ്ങൾക്ക് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാനായി  ഇതാ പുതിയ ഒരു ഓൺലൈൻ പോർട്ടൽ.

താമസിക്കാൻ അനുയോജ്യമായ ഒരു  സ്ഥലം നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ, എന്നാൽ അവിടെ ഉയർന്ന വാടകയാണോ ഈടാക്കുന്നതെന്ന് ഉറപ്പില്ലേ? അത് മനസ്സിലാക്കാനായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ഉണ്ട്.

കഴിഞ്ഞകാലയളവിലും ഇപ്പോഴും ഒരു വസ്തുവിന് വിലയിലുണ്ടായ മാറ്റത്തിന്റെ  വിശദമായ വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് ഇപ്പോൾ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി പ്രോപ്പർട്ടി ഇടപാടുകളുടെ ചരിത്രം പരിശോധിക്കാവുന്നതാണ്.

അതിനാൽ, നിങ്ങൾ ഒരു പ്രത്യേക അപ്പാർട്ട്മെൻ്റിൻ്റെയോ വില്ലയുടെയോ തുക പൂർണമായും നൽകിയിട്ടുണ്ടെങ്കിൽ , മുൻ വാടകക്കാർ അതിന് എത്ര പണം നൽകിയെന്ന് അറിയാൻ നിങ്ങൾ  ആഗ്രഹിക്കുന്നുവെങ്കിൽ,ഇനിപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് അത് മനസ്സിലാക്കാം.

1. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോർട്ടൽ തുറക്കുക.

2. തുറന്നു വരുന്ന പേജിലെ മുകളിൽ വലതുവശത്തായി മൂന്നു ചെറിയ വരയുടെ രൂപത്തിൽ കാണപ്പെടുന്ന  മെനു ഐക്കൺ തുറക്കുക.

3. തുറന്നു വരുന്ന മെനുവിൽ ഏറ്റവും ആദ്യം കാണുന്ന  'property history' എന്നത് ക്ലിക്ക് ചെയ്യുക.

4. തുറന്നുവരുന്ന പേജിൽ 'filters' എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് തുറക്കുക.പ്രോപ്പർട്ടി ഒരു അപ്പാർട്ട്മെന്റാണോ വില്ലയാണോ എന്ന് തിരഞ്ഞെടുക്കുക.

5. എന്നിട്ട് പ്രദേശത്തിന്റെ പേര് നൽകുക. അപ്പാർട്ട്മെന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ കെട്ടിടത്തിന്റെ പേരും പ്രോപ്പർട്ടി നമ്പരും നൽകുക.തുടർന്ന് 'search records' ക്ലിക്ക് ചെയ്യുമ്പോൾ റിസൾട്ടുകൾ ലഭിക്കുന്നതാണ്.

6. ഇങ്ങനെ ചെയ്യുവാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ഹോട്ടൽ തുറന്ന് ഹോംപേജിൽ തന്നെ അവശ്യ വിവരങ്ങൾ നൽകി പ്രോപ്പർട്ടിയുടെ വിലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ കാണുവാനാകുന്നതാണ്.

ഈ ലിങ്കിലൂടെ പോർട്ടൽ തുറക്കാവുന്നതാണ്:ഇവിടെ നോക്കാം

നിങ്ങൾ ഒരു വില്ലയുടെയോ അപ്പാർട്ട്മെന്റിന്റെയോ വില തിരയുന്ന സാഹചര്യത്തിൽ, വസ്തുവിന്റെ വാടകയും അതിൻ്റെ  ഇടപാട് ചരിത്രവും കണ്ടെത്താൻ നിങ്ങൾ പ്രോപ്പർട്ടി നമ്പർ നൽകിയാൽ മതിയാകും.

എന്താണ് പ്രോപ്പർട്ടി നമ്പർ?

നിങ്ങളുടെ വസ്തുവിന്റെ എജാരി നമ്പറിൽ (Ejari number) നിന്ന് പ്രോപ്പർട്ടി നമ്പർ വ്യത്യസ്തമാണ്.വസ്തുവിന്റെ ടൈറ്റിൽ ഡീഡിൽ പ്രോപ്പർട്ടി നമ്പർ സൂചിപ്പിക്കുന്നു,അല്ലെങ്കിൽ നിങ്ങളുടെ റെസിഡൻഷ്യൽ യൂണിറ്റിനുള്ള പ്രോപ്പർട്ടി നമ്പർ കണ്ടെത്താൻ നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics