ഈ സാധനം ഫ്ലൈറ്റ് യാത്രയിൽ കൊണ്ടുപോകാൻ കഴിയാത്തതിന്റെ കാരണം എന്താണെന്ന് അറിയാമോ?
ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയത്ത് ചെക് ഇൻ ബാഗിലോ അല്ലെങ്കിൽ ലഗേജിലോ കൊണ്ടു പോകാൻ പാടില്ലാത്ത ഒരു സാധനത്തെപ്പറ്റിയാണ് പറയുന്നത്.
ഫ്ലൈറ്റിൽ ഒരിക്കലും കൊണ്ടു പോവാൻ കഴിയാത്ത ഒരു സാധനമാണ് ഉണക്ക തേങ്ങ(dry coconut) അഥവാ കൊപ്ര.തികച്ചും നിരുപദ്രവകരമായ ഈ വസ്തു എന്തുകൊണ്ടാണ് അനുവദനീയമല്ലാത്തത്?
40%ത്തോളം വെളിച്ചെണ്ണ അടങ്ങിയിരിക്കുന്ന
കൊപ്ര വേഗം തീപിടിക്കുന്ന പ്രവണതയുള്ള ഒരു വസ്തുവാണ്. ഫ്ലൈറ്റ് യാത്രയിൽ ഇത് വലിയ അപായങ്ങൾക്ക് വഴിവയ്ക്കും എന്നുള്ളതുകൊണ്ടാണ് ഈ വസ്തു പാടെ ഒഴിവാക്കിയിരിക്കുന്നത്.കാർഗോ വഴി ഇത് കൊണ്ടു പോകാനുള്ള സൗകര്യം ഉണ്ടെങ്കിലും അതും വളരെ മിതമായ അളവിൽ നന്നായി പാക്ക് ചെയ്താണ് കൊണ്ടു പോകേണ്ടത്.
ഇതുപോലെ എയർലൈനിൽ കൊണ്ടുപോകുന്നതിന് വിലക്കുള്ള സാധനങ്ങൾ (prohibited goods) ധാരാളമുണ്ട്.പ്രത്യേകിച്ച് ക്യാബിനിൽ കൊണ്ടുപോകുന്ന ചെക്കിൻബാഗിൽ.
വിമാന യാത്രയിൽ സുരക്ഷിതത്വത്തിന് എത്രത്തോളം പ്രാധാന്യം കല്പിക്കുന്നുണ്ടെന്ന് ഇതിലൂടെ തന്നെ മനസ്സിലാക്കാനാകും.വിമാനത്താവളം പോലെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്ന മറ്റൊരു പൊതുസ്ഥലം ഇല്ലെന്നുതന്നെ പറയാം.നിങ്ങളുടെ പ്രവർത്തികളും വാക്കുകളും വരെ അവിടെ കർശന നിരീക്ഷണത്തിന് കീഴിലാണ്.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.
👉 പെരുന്നാളിന് നാട്ടിലേക്കുള്ള വിമാന നിരക്കിൽ വൻ വർധന ഇവിടെ വായിക്കുക