ഗൂഗിൾ പേ,പേ.ടി.എം,ഫോൺ പേ എന്നിവയുടെ ചുവടുപിടിച്ച് വാട്സാപ്പും ക്യാഷ് ബാങ്ക് സംവിധാനം അവതരിപ്പിക്കുന്നു.
പ്രമുഖ യു.പി.ഐ ആപ്പുകൾക്ക് പിന്നാലെ ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. കൂടുതൽ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ മണി എക്സ്ചേഞ്ച് വിപണിയിൽ ശക്തമായ സാന്നിധ്യമാകാനൊരുങ്ങുകയാണ് ഈ ഇൻസ്റ്റന്റ് മെസ്സേജിങ് സർവീസ്.
ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം.
മെയ് അവസാന വാരത്തോടെ ഈ സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. പണമയയ്ക്കുമ്പോൾ ഇടപാടുകാർക്ക് 33 രൂപ വരെ ലഭിക്കുന്ന തരത്തിലാണ് ക്യാഷ് ബാക്ക് സംവിധാനം. ഒരു വാട്ട്സ്ആപ്പ് അക്കൗണ്ടിൽ നിന്നും മറ്റൊരു വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് നടത്തുന്ന പണകൈമാറ്റത്തിനായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
അയയ്ക്കുന്ന പണം ഒരു രൂപയാണെങ്കിൽ കൂടി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. കൂടുതൽ ആളുകളെ വാട്സ്ആപ്പ് ഉപയോഗിച്ചുള്ള പണ കൈമാറ്റത്തിലേക്ക് ആകർഷിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബില്ലുകള്‍, ടോള്‍ തുടങ്ങിയവയ്ക്കും ഇന്‍സെന്റീവുണ്ടാകും. യു.പി.ഐ മേഖലയിൽ വാട്ട്സ്ആപ്പിന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങി എതിരാളികൾ അനവധിയാണ്. അതുകൊണ്ടുതന്നെ ടെക് ഭീമനായ വാട്സാപ്പിന്റെ രംഗപ്രവേശം ഈ മേഖലയിൽ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് വരുംനാളുകളിൽ അറിയാം.
ഉടൻ തന്നെ അപ്ഡേറ്റ് ചെയ്ത് ഇരിക്കുക 👇