Ads Area

Shawarma & Food poisoning - All You Need to Know

ഭക്ഷ്യവിഷബാധയെ ചെറുക്കാം

ഭക്ഷ്യവിഷബാധയുടെ ദൗർഭാഗ്യകരമായ വാർത്തകൾ ഇപ്പോൾ തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണ്.  

രോഗാണുക്കൾ ഭക്ഷണമോ കുടിവെള്ളമോ മലിനമാക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ സാധാരണയായി സംഭവിക്കുന്നത്. തീവ്രമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെങ്കിലും  ഭക്ഷ്യവിഷബാധ താരതമ്യേന സാധാരണമാണ്. ഒരിക്കലെങ്കിലും ഹോട്ടൽഭക്ഷണമോ ശീതളപാനീയങ്ങളോ കാരണം വയറിനു ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ കുറവായിരിക്കും.

നമ്മുടെയെല്ലാം ജീവിതശൈലിയുടെ ഭാഗമായ ഭക്ഷണരീതികളും ശുചിത്വരാഹിത്യവുമൊക്കെത്തന്നെയാണ് ഇതിന്റെ കാരണം. ഭക്ഷ്യവിഷബാധയേറ്റാൽ അതിനെ ശമിപ്പിക്കാനുള്ള വഴികളെന്തൊക്കെയാണെന്ന് നോക്കാം.

"പലയിടങ്ങളിലും പ്രചരിപ്പിക്കുന്ന ഷവർമ്മ ഭീതി കേവലം കെട്ടുകഥ മാത്രമാണ്"

ഷവർമ എന്ന ഭക്ഷണ പദാര്ഥത്തിനു യാതൊരു പ്രശ്നവുമില്ല. ഏതൊരു ഭക്ഷണവും വൃത്തിയോടെ, പഴകാതെ കഴിക്കുക എന്നത് മാത്രമാണ് നോക്കേണ്ടത്. പലയിടങ്ങളിലും പ്രചരിപ്പിക്കുന്ന ഷവർമ്മ ഭീതി കേവലം കെട്ടുകഥ മാത്രമാണ്. ഷവർമ്മക്ക് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ് എന്നുള്ളതെല്ലാം നുണകൾ മാത്രമാണ്. വൃത്തി, ശുചിത്വം, പുതിയത് എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക

ശ്രദ്ധിക്കുക: ഭക്ഷ്യവിഷബാധയുടെ ആഘാതം എത്രത്തോളമാണെന്ന് ഒരു ഡോക്ടർക്ക് മാത്രമേ നിർണ്ണയിക്കുവാനാകൂ. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അവസരങ്ങളിൽ അധികം കാത്തുനിൽക്കാതെ വൈദ്യസഹായം തേടുകയാണ് ഉത്തമം.

ഭക്ഷ്യവിഷബാധയുണ്ടായാൽ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?

ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക,വയറിന് വിശ്രമം നൽകാനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. അതായത് ഏതാനും മണിക്കൂറുകളോളം ഭക്ഷണപാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

എപ്പോഴുo ശരീരത്തിൽ ജലാംശം നിലനിർത്തുക

ഭക്ഷ്യവിഷബാധയെ ചെറുക്കുന്നതിന് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നതിന് ദ്രാവക ഉപഭോഗം നിർണായകമാണ്.  ഛർദ്ദിയും വയറിളക്കവും നിർജ്ജലീകരണത്തിന് (ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത്) കാരണമാകും, അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളമോ ഐസിട്ട വെള്ളമോ അല്പാല്പമായി കുടിക്കുവാൻ ശ്രദ്ധിക്കുക.

കരിക്കിൻ വെള്ളം,കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, സ്പോർട്സ് ഡ്രിങ്കുകൾ (റെഡ്ബുൾ പോലുള്ള ഡ്രിങ്കുകൾ ഇതിൽ പെടില്ല) എന്നിങ്ങനെയുള്ള  ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ ഈ സമയത്ത് നിർജ്ജലീകരണം തടയാനുള്ള ഏറ്റവും നല്ല മാർഗമാണ്.  

ചായയും കാപ്പിയും ഒഴിവാക്കുക.

ലഘുവായ  ഭക്ഷണം കഴിക്കുക

നിങ്ങളുടെ വയറിനും ദഹനനാളത്തിനും ആയാസമുണ്ടാക്കാത്ത  ഭക്ഷണങ്ങൾ കഴിക്കുക. കൊഴുപ്പ് കുറഞ്ഞതും നാരുകൾ കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുക.  കൊഴുപ്പ് നിങ്ങളുടെ വയറിന് ദഹിപ്പിക്കാൻ പ്രയാസമാണ്, പ്രത്യേകിച്ച് അത് അസ്വസ്ഥമായിരിക്കുമ്പോൾ. 

മൃദുവായ ഭക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

 • കഞ്ഞി
 •  വാഴപ്പഴം
 •  വെളുത്തുള്ളി
 •  ധാന്യങ്ങൾ
 •  മുട്ടയുടേ വെള്ള
 •  തേൻ
 •  ടോസ്റ്റ്

ലക്ഷണങ്ങൾ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ,ചുക്കു കാപ്പി കുടിക്കുന്നത് നല്ലതാണ്, ആമാശയത്തിൽ ആശ്വാസമേകുന്ന നല്ലൊരു ഒറ്റമൂലിയാണ് ഇഞ്ചി.

കൂടാതെ...

ഛർദ്ദി സമയത്ത് പുറന്തള്ളുന്ന ആമാശയത്തിലെ ആസിഡ് നിങ്ങളുടെ പല്ലിലെ ഇനാമലിന് കേടുവരുത്തും, ഛർദ്ദിച്ചതിന് തൊട്ടുപിന്നാലെ പല്ല് തേക്കുന്നത് ഇനാമലിനെ കൂടുതൽ നശിപ്പിക്കും.  പകരം വെള്ളവും ബേക്കിംഗ് സോഡയും കലർത്തി വായ കഴുകുക.

ഇതുപോലുള്ള ശാസ്ത്രീയമായ കാര്യങ്ങൾ വായിക്കാൻ, ഞങ്ങളുടെ ശാസ്ത്ര വാർത്താ വാട്സാപ്പ് ഗ്രൂപ്പായ പഠനം വാർത്തകളിൽ ചേരുക : 

https://chat.whatsapp.com/BX2ahB7CpO6LVgu

എന്തൊക്കെ ഭക്ഷണപാനീയങ്ങളാണ് ഒഴിവാക്കേണ്ടത്?

ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദികളായ രോഗാണുക്കളെ ശരീരം പ്രതിരോധിച്ചു കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ്  അനുഭവപ്പെടുന്ന ലക്ഷണങ്ങൾ. ഈ സമയത്ത് താഴെ പറയുന്ന  

വയറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന പദാർത്ഥങ്ങൾ ഒഴിവാക്കുക:

 • മദ്യം
 • സോഡ,എനർജി ഡ്രിങ്കുകൾ  കോഫി ഇങ്ങനെ കഫീൻ അടങ്ങിയിരിക്കുന്ന പാനീയങ്ങൾ.
 • എരിവുള്ള ഭക്ഷണങ്ങൾ
 • നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ
 • പാലുൽപ്പന്നങ്ങൾ
 • കൊഴുപ്പുള്ള ഭക്ഷണങ്ങൾ
 • വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ
 • ഫാസ്റ്റ് ഫുഡുകൾ 
 •  കൂടാതെ, ഓറൽ OTC വയറിളക്ക മരുന്നുകൾ ഒഴിവാക്കാനും ഓർക്കുക.

വിഷബാധയുടെ സമയത്ത് പുകവലിക്കുന്നതും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ  ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.  സാധാരണയായി 48 മണിക്കൂറിന് ശേഷം അവ കുറയുന്നു.  നിങ്ങൾക്ക് നിർജ്ജലീകരണം, ഹൃദ്രോഗം, എംബോളിസം അല്ലെങ്കിൽ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ,ദ്രാവകങ്ങൾ ധാരാളം കുടിക്കുകയും അടിയന്തരമായി വൈദ്യസഹായം തേടുകയും ചെയ്യുക.

ഭക്ഷ്യവിഷബാധയുടെ ഗുരുതരമായ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

 • മലത്തിൽ രക്തം
 • കഠിനമായ വയറുവേദന
 • മങ്ങിയ കാഴ്ച
 • 3 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വയറിളക്കം

ഇങ്ങനെയുള്ള അവസരങ്ങളിൽ നിശ്ചയമായും വൈദ്യസഹായം തേടിയിരിക്കണം.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics