ADAK Recruitment 2023
അടാക്കിൽ നിരവധി ഒഴിവുകൾ വിളിച്ചിട്ടുണ്ട്.
ADAK (Dept of Fisheries) Latest Vacancies
കേരള സർക്കാരിൻറെ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാൾച്ചർ അഥവാ അടാക്ക് എന്ന ചുരുക്കനാമത്തിൽ അറിയപ്പെടുന്ന സ്ഥാപനം.
കേരളത്തിലെ തീരദേശ പ്രദേശങ്ങളിലും ജലസമ്പുഷ്ടയുള്ള മറ്റു പ്രദേശങ്ങളിലും ഫിഷറീസ് ഉൽപ്പന്നവും ഭക്ഷ്യവസ്തുവായി മീനിന്റെ ഉൽപാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.
അഡാക്കിന്റെ കേരളത്തിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് പുതിയ ഒഴിവുകൾ വിളിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത നോക്കി അവയിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.
Vacancy Details of Currently Open Job in ADAK
Biochemist vacancy in ADAK, Ernakulam
കേരള ജല കൃഷി വികസന ഏജൻസിയുടെ എറണാകുളത്തെ സെൻട്രൽ റീജിയ കീഴിലുള്ള അക്വാട്ടിക് അനിമൽ ഹെൽത്ത് സെൻറർ എന്ന തേവരയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ബയോകെമിസ്റ്റ് എന്ന തസ്തികയിൽ ഒഴിവ് വന്നിരിക്കുന്നത്. ദിവസവേതന അടിസ്ഥാനത്തിൽ കരാർ നിയമനം ആയിരിക്കും ഈ പോസ്റ്റിലേക്ക് ഉണ്ടാവുക. ഇതിനായി ഉദ്യോഗാർത്ഥികളെ അഡാക്കിന്റെ റീജിയണൽ ഓഫീസിൽ വച്ച് നേരിട്ട് ഇൻറർവ്യൂ നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക.
Eligibility for Biochemist vacancy in ADAK
ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഭാരത് സർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച ബയോടെക്നോളജി അല്ലെങ്കിൽ ബയോ കെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള പിജി ബിരുദം നിർബന്ധമായും വേണം. ഇത് കൂടാതെ എൻ എ ബി എൽ അംഗീകാരമുള്ള ഏതെങ്കിലും ലബോറട്ടറിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.
ദിവസ ശമ്പളമായി 750 രൂപ നിരക്കിൽ ആയിരിക്കും ലഭിക്കുക. 2023 മെയ് 30-ആം തീയതി ഉച്ചയ്ക്ക് 2 മണിക്കാണ് അഭിമുഖത്തിനായി ഉദ്യോഗാർത്ഥി ഓഫീസിൽ എത്തേണ്ടത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് തന്നെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. അഡ്രസ്സും വയസ്സും തെളിയിക്കുന്ന ഐഡി കാർഡുകളും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ബിരുദത്തിന്റെ സർട്ടിഫിക്കറ്റും മാർച്ച് സീറ്റുകളും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പും ആധാർ കാർഡും കയ്യിൽ വയ്ക്കേണ്ടതാണ്. ഇത് കൂടാതെ അപ്ഡേറ്റ് ചെയ്തിട്ടുള്ള ബയോഡാറ്റയും കയ്യിൽ കരുതണം.
കൂടുതൽ സംശയങ്ങൾ ഉള്ള ആളുകൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ വിലാസത്തിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484 2665479, 9447900128.
വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015
Laboratory Assistant Vacancy at ADAK, Ernakulam
അഡാക്കിന്റെ തേവരയിലെ ഇതേ കേന്ദ്രത്തിൽ തന്നെ ലബോറട്ടറി അസിസ്റ്റൻറ് എന്ന പോസ്റ്റിലേക്ക് രണ്ട് ഒഴിവുകൾ ഉണ്ട്.
മേൽപ്പറഞ്ഞ അതേ രീതിയിൽ തന്നെ അഭിമുഖത്തിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതും മെയ് 30 ആം തീയതി രാവിലെ 10 മണിക്ക് ആയിരിക്കും അഭിമുഖം നടക്കുന്നതും.
Eligibility for Lab Assistant Vacancy at ADAK
ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിന്റെ അക്വാ കൾച്ചർ അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അതുമല്ലെങ്കിൽ ബയോമെഡിക്കൽ എക്യുപ്മെൻറ് ടെക്നോളജി അതും അല്ലെങ്കിൽ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിംഗ് എന്നിവയിൽ ഏത് ലെങ്കിലും ഒരെണ്ണത്തിൽ യോഗ്യരായിരിക്കണം.
675 രൂപ ദിവസ നിരക്കിൽ ആയിരിക്കും ഉദ്യോഗാർത്ഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ലബോറട്ടറി അസിസ്റ്റൻറ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന അധ്യാപകർത്തികൾ തൊട്ടുമുകളിൽ സൂചിപ്പിച്ച യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും ബയോഡാറ്റയും പ്രവർത്തിപരിചയം ഉള്ളവർക്ക് അത് തെളിയിക്കുന്ന രേഖയുടെ പകർപ്പും കൊണ്ടുവരാം.
കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് ഈ ഫോൺ നമ്പറുകളിൽ പ്രവർത്തി സമയങ്ങളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്.
ഫോൺ: 0484 2665479, 9447900128.
Assistant Manager Vacancy at ADAK, Kannur
അഡാക്കിന്റെ കണ്ണൂർ ജില്ലയിലുള്ള തലശ്ശേരിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് പ്ലാന്റിലേക്ക് അസിസ്റ്റൻറ് മാനേജർ പോസ്റ്റിലേക്ക് ഒഴിവുണ്ട്.
അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ് ട്രെയിനി എന്ന തസ്തികയിൽ ആയിരിക്കും കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുക.
Eligibility for Assistant Manager Vacancy at ADAK
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥിക്ക് വിദ്യാഭ്യാസ യോഗ്യതയായി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഹ്യൂമൻ റിസോഴ്സ് അല്ലെങ്കിൽ ഫൈനാൻസ് അല്ലെങ്കിൽ മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഒരെണ്ണത്തിൽ പി ജി ബിരുദം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയെ ദിവസവേതന അടിസ്ഥാനത്തിൽ പ്രതിദിനം 850 രൂപ നിരക്കിൽ ആയിരിക്കും നിയമിക്കുക. തൊട്ടുമേൽ സൂചിപ്പിച്ച യോഗ്യത തെളിയിക്കുന്ന വിദ്യാഭ്യാസ ബിരുദത്തിന്റെ സർട്ടിഫിക്കറ്റുകളും മാർക്ക് സീറ്റുകളും ആധാർ കാർഡിന്റെ കോപ്പിയും ബയോഡേറ്റയുടെ കോപ്പിയും ചേർത്ത് അപേക്ഷ നേരിട്ടോ തപാൽ മാർഗമോ അഡാക്കിന്റെ തിരുവനന്തപുരം ഓഫീസിൽ സമർപ്പിക്കണം.
തിരുവനന്തപുരത്തെ വഴുതക്കാട് ഉള്ള മാനേജിങ് ഡയറക്ടറുടെ ഓഫീസിലേക്ക് ആണ് ഇത് അയക്കേണ്ടത്. 2023 ജൂൺ 7ന് മുൻപായി ഇത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് തൊട്ടു താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0471 2322410