തിരുവനന്തപുരം ജില്ലയിൽ കേന്ദ്രസർക്കാരിൻറെ പദ്ധതി നടപ്പിലാക്കുന്ന സർക്കാർ ഓഫീസിലേക്ക് ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
Data Entry Operator Job
ഭാരത സർക്കാരിൻറെ കീഴിൽ ഉള്ള വിദ്യാഭ്യാസ പദ്ധതിയാണ് സമഗ്ര ശിക്ഷ. ഭാരതത്തിലെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പ്രീ സ്കൂൾ കാലം തൊട്ട് പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാഭ്യാസം കൃത്യതയോടെ ഉറപ്പുവരുത്തുന്നതിനായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള പദ്ധതിയാണ് സമഗ്ര ശിക്ഷ.
Vacancy in Trivandrum
കേരള സമഗ്ര ശിക്ഷ ഘടകത്തിന്റെ തിരുവനന്തപുരം ജില്ല പ്രൊജക്റ്റ് ഓഫീസിലേക്കാണ് മേൽ സൂചിപ്പിച്ച ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ് വന്നിട്ടുള്ളത്.
നിപുണ് ഭാരത് മിഷൻ 2022 2023 ഭാഗമായാണ് ഈ നിയമനം നടക്കുന്നത്. പദ്ധതിയുടെ ആവശ്യപ്രകാരമുള്ള കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥിയെ നിയമിക്കുക എന്നതിനാൽ ഇത് ഒരു സ്ഥിര നിയമനം ആയിരിക്കില്ല. പദ്ധതി തീരുന്ന കാലത്തോളം ഉദ്യോഗാർത്ഥിക്ക് മറ്റ് അവസരങ്ങളും അല്ലെങ്കിൽ മറ്റു പദ്ധതിയിലേക്കുള്ള നിയമനം ലഭിക്കുന്നത് വരെ മാത്രമായിരിക്കും ജോലിയിൽ തുടരാൻ കഴിയുക.
How to Apply
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി സ്വന്തം ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി പ്രവർത്തിപരിചയം ഉള്ളവർ അതിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ചേർത്ത് തിരുവനന്തപുരം എസ് എസ് കെ ഓഫീസിൽ അപേക്ഷയായി സമർപ്പിക്കേണ്ടതാണ്.
പ്രതിമാസം 21175 രൂപയാണ് ശമ്പളമായി ലഭിക്കുക. മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് അടിസ്ഥാനയോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയായിരിക്കണം. ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എന്നിവയിൽ എൻ സി വി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഡാറ്റ എൻട്രിയിൽ ഗവൺമെൻറ് അംഗീകാരമുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.
മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് അഭിരുചിയായി മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കേണ്ടതാണ്.
ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉള്ളവർ കൂടിയായിരിക്കണം ഉദ്യോഗാർത്ഥി.
Eligibility
എജുക്കേഷനിൽ അല്ലെങ്കിൽ ബി എഡ് / ഡി എൽ എഡ് യോഗ്യതയുള്ളവർക്ക് കൂടുതൽ മുൻഗണന ലഭിക്കും. 36 വയസ്സാണ് അപേക്ഷകന്റെ പരമാവധി പ്രായപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ സംവരണ ഇളവായി ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും എസ് സി എസ് ടി വിഭാഗത്തിന് അഞ്ചുവർഷവും ലഭിക്കുന്നതാണ്.
2023 മെയ് 22ന് വൈകിട്ട് 5 മണിക്കുള്ളിൽ മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പൂർത്തിയാക്കിയ അപേക്ഷാഫോമും മറ്റു രേഖകൾ മടങ്ങുന്ന വിവരങ്ങൾ അപേക്ഷയായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ – 695036. ഫോൺ: 0471-2455590, 2455591.