Data Entry Operator Vacancy
കേരള സർക്കാരിൻറെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ രൂപീകരിച്ചിട്ടുള്ള സംസ്ഥാന സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
Data Entry Operator Vacancy in Kerala State IT Cell
സംസ്ഥാന ഐടി സെല്ലിലാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇന്നത്തെ സ്ഥിതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലയളവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്.
Eligibility for Data Entry operator Post
മേൽപ്പറഞ്ഞ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി എസ്എസ്എൽസി പാസ് ആയിരിക്കുകയും കോപ്പ ട്രേഡിൽ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്.
21175 രൂപയായിരിക്കും പ്രതിമാസ ശമ്പളമായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ലഭിക്കുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആയി തിരുവനന്തപുരത്തെ തൊഴിൽ ഭവനിൽ അഭിമുഖത്തിന് നേരിട്ടു എത്തിച്ചേരേണ്ടതാണ്.
ഇന്റർവ്യൂ ദിവസം രാവിലെ 11 മണിക്ക് മുമ്പായിട്ട് ട്രെയിനിങ് ഡയറക്ടർ ട്രെയിനിങ് ഡയറക്ടറേറ്റ് അഞ്ചാംനില തൊഴിൽ ഭവൻ വികാസ് ഭവന പി ഓ തിരുവനന്തപുരം 33 എന്ന വിലാസത്തിലാണ് ഹാജരാകേണ്ടത്. അന്നേദിവസം തന്നെ ഇൻറർവ്യൂ ഉണ്ടായിരിക്കുന്നതാണ്.