തിരുവനന്തപുരം ജില്ലയിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഫാർമസിസ്റ്റ് നേഴ്സിങ് ഓഫീസർ വിഭാഗങ്ങളിൽ ഒഴിവ്.
Medical Paramedical Vacancies Trivandrum
തിരുവനന്തപുരം ജില്ലയിലുള്ള പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ് ആർദ്രം പദ്ധതി പ്രകാരമുള്ള നിയമനം നടത്തുന്നത്. ഡോക്ടർ ഫാർമസിസ്റ്റ് നഴ്സിംഗ് ഓഫീസർ എന്നീ വിഭാഗങ്ങളിലാണ് ദിവസവേത അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.
Doctor Vacancy
ഡോക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് എംബിബിഎസ് ബിരുദവും ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കേണ്ടതാണ്.
Pharmacist Vacancy
ഫാർമസിസ്റ്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ബീ ഫാം അല്ലെങ്കിൽ ബീ ഫോം യോഗ്യതയും കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും അത്യാവശ്യമാണ്.
Nursing Officer Vacancy
നഴ്സിംഗ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷകൾ അയക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ ജി എൻ എം യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഇവർക്ക് ഉണ്ടായിരിക്കണം.
Interview Date and Time
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷകൾ അയക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരവരുടെ യോഗ്യതകളും മറ്റു വ്യക്തിഗത വിവരങ്ങളും അടങ്ങുന്ന രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
2023 മെയ് 25നാണ് പുളിമാത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ ഓഫീസ് ഹാളിൽ വച്ച് ഇൻറർവ്യൂ നടക്കുന്നത്. ഡോക്ടർ പോസ്റ്റിലേക്കുള്ള ഇൻറർവ്യൂ രാവിലെ പത്തരയ്ക്കും ഫാർമസിസ്റ്റ് പോസ്റ്റിലേക്കുള്ള ഇൻറർവ്യൂ രാവിലെ 11:30 ക്കും നഴ്സിംഗ് ഓഫീസർ പോസ്റ്റിലേക്കുള്ള ഇൻറർവ്യൂ ഉച്ചയ്ക്ക് 12:30 ആണ് നടക്കുന്നത്.
Documents Required
അഭിമുഖത്തിന് വരുന്ന സമയത്ത് ഉദ്യോഗാർത്ഥി തൻറെ പേര് സ്ഥിരവിലാസം വയസ്സ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം ഉള്ളവർ അതിൻറെ വിവരങ്ങൾ ഫോൺ നമ്പർ ഈ മെയിൽ അഡ്രസ്സ് ഒപ്പ് ആധാർ കാർഡ് നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുടെ അഫ്സൽ രേഖകളും ഓരോ പകർപ്പുകളും കൈവശം വയ്ക്കേണ്ടതാണ്. മേൽപ്പറഞ്ഞ വിവരങ്ങളും മറ്റു വ്യക്തിഗത വിവരങ്ങളും അടങ്ങിയ ഉദ്യോഗാർത്ഥിയുടെ റസ്യുമെയും കൈവശം ഉണ്ടായിരിക്കേണ്ടതാണ്.