Vacancies in Dubai
Dubai Shipyard Calls for filling 123 Vacant Positions
ദുബായ് ഷിപ്പിയാഡിലേക്ക് 123 ഒഴിവുകൾ 8 വ്യത്യസ്ത മേഖലകളിലായി വിളിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ബിസിനസ് കേന്ദ്രമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായ്. കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് പ്രവാസികളാണ് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രവാസികളിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സൗകര്യവും സ്വാതന്ത്ര്യവും ഉള്ള സ്ഥലങ്ങളിലൊന്ന് ദുബായ് തന്നെയാണ്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കീഴിൽ ഉള്ള സർക്കാർ പദ്ധതിയിലേക്ക് പുതിയതായി ദുബായ് ഷിപ്പിയാർഡ് നിരവധി ജോലിക്കാരെയാണ് നിയമിക്കുന്നത്. 8 വ്യത്യസ്ത ജോലി തസ്തികളിലാണ് നൂറിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ.
List of Jobs in Dubai Shipyard
1. Structural Fabricator, Steel fabricator, Pipe Fabricator
സ്ട്രക്ച്ചറൽ ഫാബ്രിക്കേറ്റർ സ്റ്റീൽ ഫാബ്രിക്കേഷൻ പൈപ്പ് ഫേബ്രിക്കേഷൻ എന്നീ ജോലികൾക്കായി 50 പേരെയാണ് ദുബായ് ഷിപ്യാർഡിലേക്ക് നിയമിക്കുന്നത്. മുൻപ് ജോലി ചെയ്തിട്ടുള്ള പ്രവർത്തി പരിചയം അനുസരിച്ച് ആയിരിക്കും ഇവർക്ക് ശമ്പള സ്കെയിൽ നിശ്ചയിക്കുക.
2. Hull Supervisor
ഹൾ സൂപ്പർവൈസർ - കപ്പലിന്റെ പ്രധാനപ്പെട്ട ഭാഗമായ ഹൾ സൂപ്പർവൈസ് ചെയ്യുന്നതിനാണ് ഈ പോസ്റ്റിലേക്ക് സൂപ്പർവൈസറെ നിയമിക്കുന്നത്. 5000 മുതൽ 7000 ദിർഹം വരെയാണ് 15 വരെ തിരഞ്ഞെടുക്കുന്ന ഈ പോസ്റ്റിന് ലഭിക്കുന്ന ശമ്പളം. ഇത് ഏകദേശം ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ ആയിരിക്കും ഇന്ത്യൻ രൂപയിൽ.
3. Structural Supervisor
സ്ട്രക്ച്ചറൽ സൂപ്പർവൈസർ എന്ന പോസ്റ്റിലേക്കും 15 പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഇവർക്കും ലഭിക്കുന്ന ശമ്പളം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ഇന്ത്യൻ രൂപ ആയിരിക്കും.
4. Steel Supervisor
സ്റ്റീൽ സൂപ്പർവൈസർ എന്ന പോസ്റ്റിലേക്കും 15 പേരെയാണ് ദുബായ് ഷിപ്പിയാടിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇവർക്കും ശമ്പളമായി ലഭിക്കുക ഒന്നു മുതൽ ഒന്നര ലക്ഷം ആയിരിക്കും.
5. Supervisor
ജനറൽ സൂപ്പർവൈസർ എന്ന പോസ്റ്റിൽ തെരഞ്ഞെടുക്കപ്പെടുന്ന ആൾക്കാർക്ക് കപ്പലും ഷിപ്പിയാടുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള സൂപ്പർവൈസിങ് ജോലിയും ലഭിച്ചേക്കും. ഒന്നു മുതൽ ഒന്നര ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളമുള്ള ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നത്.
6. Ship Building Manager
ഷിപ്പ് ബിൽഡിംഗ് മാനേജർ എന്ന പോസ്റ്റിലേക്ക് അഞ്ചുപേർക്കാണ് ഒഴിവുകൾ ഉള്ളത്. ഒന്നരലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണ് ഇവർക്ക് പ്രതിമാസ ശമ്പളമായി ലഭിക്കുക.
7. Ship Repair Manager
ഷിപ്പ് റിപ്പയർ മാനേജർ എന്ന പോസ്റ്റിലേക്കും അഞ്ച് പേർക്കാണ് അവസരം ലഭിക്കുക. ഇവർക്കും പ്രതിമാസം ഒന്നരലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
8. Project Manager
പ്രൊജക്റ്റ് മാനേജർ എന്ന പോസ്റ്റ് ഷിപ്പും ഷിപ്പിയാടുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ഏറ്റെടുത്തു നടത്തുകയും അതിൻറെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്ന മേൽനോട്ടം വഹിക്കേണ്ട ആളാണ്. 10 പേർക്കാണ് അവസരം ഉള്ളത്. ഇവർക്ക് പ്രതിമാസം രണ്ടുലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
Selection Process for Dubai Shipyard
കേരളത്തിലെ പ്രമുഖ ജോബ് റിക്രൂട്ടിംഗ് ഏജൻസിയായ സ്കിൽസെപ്റ്റ് ഏജൻസി വഴിയാണ് ദുബായ് ഷിപ്പിയാടിലേക്കുള്ള നിയമനം നടക്കുന്നത്. മീഡിയ നേരിട്ട് വെരിഫൈ ചെയ്തിട്ടുള്ള ലൈസൻസിന്റെ ഏജൻസിയാണ് സ്കിൽസെപ്റ്റ്.
How to Apply for Dubai Shipyard
മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 മെയ് 30 ആം തീയതി കൊച്ചിയിൽ വച്ച് നടക്കുന്ന ഇൻറർവ്യൂ അഭിമുഖീകരിക്കുകയും അതിലൂടെ തിരഞ്ഞെടുക്കപ്പെട്ടാലാണ് ജോലി ലഭിക്കുകയും ചെയ്യുന്നത്.
മേൽപ്പറഞ്ഞ 8 പോസ്റ്റുകളിലേക്കും മുൻപ് ഇതേ മേഖലയിൽ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ജോലിചെയ്ത് പ്രവർത്തി പരിചയം ഉള്ള ആളുകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മേൽപ്പറഞ്ഞ ജോബ് പോസ്റ്റുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കൂടുതൽ മുൻഗണന ലഭിച്ചേക്കും.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയും നിങ്ങളുടെ റിസീമേ അഥവാ സി വി അയച്ചു നൽകുകയും വേണം. നിങ്ങളുടെ ബയോഡാറ്റയും മറ്റു ബന്ധപ്പെട്ട രേഖകളും ആയി മുപ്പതാം തീയതി കൊച്ചിയിലെ ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
Whats App: Open Here
Other Info
- തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്ഥിക്ക് താമസ സൗകര്യവും, ഭക്ഷണവും നൽകുന്നതാണ്.
- പരമാവധി പ്രായമായ 45 വയസ്സ് വരെയുള്ള ആളുകൾക്ക് മാത്രമേ മുകളിലെ ജോലികളിലേക്ക് അപേക്ഷ സമർപ്പിക്കാൻ പാടുള്ളതുള്ളൂ.
- അപേക്ഷകർക്ക് ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
- ഇന്റർവ്യൂ കൊച്ചിയിൽ വച്ച രാവിലെ എട്ട് മാണി മുതൽ വൈകീട് 5 മണിവരെയാണ് നടക്കുക.