മലപ്പുറം ജില്ലയിലെ സര്ക്കാർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നിരവധി ഒഴിവുകൾ
Government Educational Institution vacancies
2023 2024 അധ്യയന വർഷത്തിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ സ്ഥിതി ചെയ്യുന്ന സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലേക്കും മോഡൽ ലാബ് സ്കൂളിലേക്കും വ്യത്യസ്ത തസ്തികളിൽ നിയമനം നടത്തുന്നു.
പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററിൽ കോഡിനേറ്റർ തസ്തികയിലേക്കും സ്പെഷ്യൽ എജുക്കേഷൻ എന്ന തസ്തികയിലേക്കും ഫാക്കൽറ്റി ഇൻ സൈക്കോളജിയിലേക്കും ഓഫീസ് അസിസ്റ്റൻറ് ഡിടിപി ഓപ്പറേറ്റർ തസ്തികയിലേക്കും ഓഫീസ് അറ്റൻഡൻസ് അതുപോലെ ലൈബ്രറി അറിയാൻ വാച്ച്മാൻ ആൻഡ് സ്വീപ്പർ എന്നതിലേക്ക് ആണ് നിയമനം നടത്തുന്നത്.
List of Job Vacancies
Special Coordinator Vacancy
കോഡിനേറ്റർ എന്ന തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത് ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് സാമൂഹികശാസ്ത്രം അല്ലെങ്കിൽ മാനവികശാസ്ത്രം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കേണ്ടതാണ്. സ്പെഷ്യൽ എജുക്കേഷനിൽ അല്ലെങ്കിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തിപരിചയം പിന്നെ ആർസിഐ രജിസ്ട്രേഷൻ എന്നിവയെല്ലാമാണ് വ്യത്യസ്ത ജോലികൾക്കുള്ള യോഗ്യത.
44000 രൂപയാണ് പ്രതിമാസ ശമ്പളമായി ഈ ജോലിക്ക് ലഭിക്കുക.
Special Education Faculty
സ്പെഷ്യൽ എജുക്കേഷനിലുള്ള ഫെക്കുവലിറ്റി പോസ്റ്റിലേക്ക് രണ്ട് പോസ്റ്റുകളും സൈക്കോളജിയിലെ ഫാക്ലിറ്റി പോസ്റ്റിലേക്ക് ഒരു ഒഴിവുകളും ആണ് ഉള്ളത്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 36,000 രൂപ ശമ്പളവും അതുപോലെ ആർസിഐ നിഷ്കർഷിക്കുന്ന രജിസ്ട്രേഷനും ഉണ്ടായിരിക്കേണ്ടതാണ്.
Office Assistant cum DTP Operator
ഓഫീസ് അസിസ്റ്റൻറ് ഡിറ്റിപി ഓപ്പറേറ്റർ ചുരുങ്ങിയത് പ്ലസ് ടു യോഗ്യതയെങ്കിലും ഉള്ള ആൾക്ക് അപേക്ഷിക്കാം. ഡിടിപിയും കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പരിജ്ഞാനവും ആണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ആൾക്ക് വേണ്ട യോഗ്യത. ഒരൊറ്റ ഒഴിവുള്ള ഈ പോസ്റ്റിലേക്ക് പ്രതിമാസം 21,000 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക.
Office Attendant
ഓഫീസ് അറ്റൻഡ് എന്ന് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് വിദ്യാഭ്യാസ യോഗ്യതയായി ഏഴാം ക്ലാസ് എങ്കിലും വിജയിച്ചിരിക്കണം. ഒരു ഒഴിവ് മാത്രമുള്ള ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 18000 രൂപയോളം ആണ് ശമ്പളമായി ലഭിക്കുക.
Librarian
ലൈബ്രെറിയൻ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് അടിസ്ഥാനപരമായി പ്ലസ് ടു യോഗ്യതയും അതിനുശേഷം ലൈബ്രറി സയൻസിൽ ഡിഗ്രി ഡിപ്ലോമ പിജി തുടങ്ങിയ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. ഒരൊറ്റ ഒഴിവു മാത്രമുള്ള ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 14000 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക.
Watchman and Sweeper
വാച്ച്മാൻ ആൻഡ് സ്വീപ്പർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 18000 രൂപയുമാണ് ശമ്പളമായി ലഭിക്കുക.
Lab School Vacancies List
പരപ്പനങ്ങാടിയിലുള്ള ലാബ് സ്കൂളിൽ അസിസ്റ്റൻറ് ടീച്ചർ ഹെൽപ്പർ ഓഫീസ് അറ്റൻഡ് എന്നീ മൂന്ന് തസ്തികളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്.
Assistant Teacher
അസിസ്റ്റൻറ് ടീച്ചർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് അടിസ്ഥാനപരമായി ഒരു ഡിഗ്രിയും ബിഎഡ് ഡീ ഇഡ് എന്നിവ സ്പെഷ്യൽ എജുക്കേഷൻ വിഷയത്തിലും ഉണ്ടായിരിക്കേണ്ടതാണ്.
ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 28,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
Office Attendant, Aaya (Helper)
ഓഫീസ് അറ്റന്റൻസ്, ഹെൽപ്പർ എന്നീ പോസ്റ്റുകളിലേക്ക് ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യതയായി എട്ടാം ക്ലാസ് എങ്കിലും ഇവർ വിജയിച്ചിരിക്കണം തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 18000 രൂപയോളം ആണ് ശമ്പളമായി ലഭിക്കുക.
How to Apply
മേൽപ്പറഞ്ഞ എല്ലാ പോസ്റ്റുകളിലേക്കും ഉള്ള അപേക്ഷ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്കടയുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
Last Date to Apply
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി അപേക്ഷ 2023 മെയ് 25ന് വൈകുന്നേരം 3 മണിക്ക് മുമ്പെങ്കിലും സമർപ്പിക്കേണ്ടതാണ്.
Interview Date
2023 മെയ് 29ന് രാവിലെ 10 മണി മുതലാണ് മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലത്തിൽ വച്ച് മേൽപ്പറഞ്ഞ എല്ലാ പോസ്റ്റുകളിലേക്ക് ഉള്ള അഭിമുഖം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മറ്റ് പരീക്ഷകൾ ഒന്നും തന്നെയില്ല. ഏതെങ്കിലും പോസ്റ്റിലേക്ക് അപേക്ഷാർത്ഥികളുടെ എണ്ണം വളരെയധികം കൂടുകയാണെങ്കിൽ കൂടുതൽ തിരഞ്ഞെടുത്ത മഴ ഉണ്ടായിരിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുത0// ൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0483 2734888