Guest Lecturer Vacancies Kerala Thrissur District
തൃശ്ശൂർ ജില്ലയിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് ലെക്ചർമാരായി നിരവധി ആളുകളെ നിയമിക്കുന്നു.
ഇംഗ്ലീഷ് ഹിസ്റ്ററി എക്കണോമിക്സ് പൊളിറ്റിക്സ് കൊമേഴ്സ് എന്നീ വിഷയങ്ങൾക്കുള്ള അധ്യാപകരെയാണ് താൽക്കാലികമായി നിയമിക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ പ്രവർത്തിക്കുന്ന ചേലക്കര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തിയാണ് യോഗ്യതയുള്ളവരെ അതത് വിഷയങ്ങളുടെ അധ്യാപകരായി നിയമിക്കുന്നത്.
കോളേജ് അധ്യാപകർ ആവാനുള്ള യുജിസിയുടെ നെറ്റ് യോഗ്യത ഉള്ളവർക്കും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവിലേക്ക് ശ്രമിക്കാവുന്നതാണ്.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരവരുടെ അടിസ്ഥാന യോഗ്യതകളും പ്രവർത്തിപരിചയം ഉള്ളവർ അത് തെളിയിക്കുന്ന രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാക്കേണ്ടതാണ്.
2023 മെയ് 19നാണ് ഇംഗ്ലീഷ് വിഷയത്തിനും ഹിസ്റ്ററി വിഷയത്തിനു ഉള്ള അഭിമുഖം നടക്കുന്നത്.
2023 മെയ് 30 ആം തീയതി എക്കണോമിക്സ് വിഷയത്തിനും പൊളിറ്റിക്കൽ സയൻസ് വിഷയത്തിനും അഭിമുഖം നടക്കും.
2023 മെയ് 31 തീയതിയാണ് കോമേഴ്സ് വിഷയത്തിനുള്ള അഭിമുഖം നടക്കുക.
ഇതിൽ ഇംഗ്ലീഷും എക്കണോമിക്സ് കൊമേഴ്സും അതത് തീയതികളിൽ രാവിലെ 9:30 ക്ക് അഭിമുഖം നടക്കുമ്പോൾ ഹിസ്റ്ററിയും പൊളിറ്റിക്കൽ സയൻസും അതത് ദിവസങ്ങളിൽ ഒന്നരക്കും പതിനൊന്നരക്കുമാണ് അഭിമുഖം നടക്കുക.
ആധാർ കാർഡും നാല് പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് അനുബന്ധ രേഖകളും ആയി നേരിട്ട് അഭിമുഖത്തിന് വരുക.
വരുന്ന പക്ഷം അവരവരുടെ അപ്ഡേറ്റ് ചെയ്തിട്ടുള്ള റെസ്യുമേ അഥവാ സി വി കൂടെ വയ്ക്കേണ്ടതാണ്. എല്ലാ അസ്സൽ രേഖകളുടെയും ഓരോ കോപ്പികൾ വീതം കൈവശം വയ്ക്കുന്നത് നല്ലതാണ്.