ITI Jobs in UAE Via ODEPC of Kerala Govt
ഐടിഐ യോഗ്യതയുള്ള ആളുകൾക്ക് നിരവധി ജോലികളാണ് കേരളസർക്കാർ സ്ഥാപനം വഴി യുഎഇയിൽ പുതിയതായി വിളിച്ചിട്ടുള്ളത്. (Latest Update on Jobs in UAE via Kerala Govt Institute ODEPC)
ITI Technicians Vacancy through ODEPC
കേരള സർക്കാരിൻറെ പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദേശ റിക്രൂട്ട്മെൻറ് പ്രോസസിംഗ് സ്ഥാപനമാണ് ഒടെപെക്.
ODEPC വഴി യുഎയിലേക്ക് സ്റ്റീൽ ഫേബ്രിക്കേഷൻ മെറ്റൽ ഫാബ്രിക്കേഷൻ വെൽഡിങ് ഫിറ്റിങ് പെയിൻറ് മെക്കാനിക് തുടങ്ങിയ ജോലികൾക്കാണ് പുതിയ ഒഴിവുകൾ വിളിച്ചിട്ടുള്ളത്.
യുഎഇയിലേക്ക് ജോലി നേടി പോകാൻ താല്പര്യമുള്ള ആളുകൾ ഈ അവസരം ഉപയോഗപ്പെടുത്തുക. ജോലികളെ കുറിച്ചുള്ള വിശദാംശങ്ങൾ ചുവടെ നൽകുന്നു.
Latest Job Vacancies in UAE
List of Job Openings
1. Structural Steel Fabricator
സ്ട്രക്ച്ചറൽ സ്റ്റീൽ ഫാബ്രിക്കേറ്റർ എന്ന പോസ്റ്റിലേക്ക് ആണ് ഐടിഐ ഫിറ്റർ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷിക്കാൻ കഴിയുക. മുൻപ് ഗൾഫിൽ പോയി ജോലി ചെയ്തിട്ടുള്ള ആളുകൾക്ക് കൂടുതൽ പ്രിഫറൻസ് ലഭിക്കുന്നതാണ്. സ്ട്രക്ച്ചറൽ സ്റ്റീൽ ഫാബ്രിക്കേഷനിലോ സമാന മേഖലകളിലും മൂന്നു മുതൽ 5 വർഷം വരെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 1500 എമിററ്റി ദിർഹമാണ് ശമ്പളമായി ലഭിക്കുക. ഇതിനുപുറമെ ഓവർടൈം ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും. താമസ സൗകര്യം ജോലി നൽകുന്ന സ്ഥാപനം തന്നെ ഒരുക്കിത്തരുന്നതാണ്.
2. Steel Metal Fabricator
സ്റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ എന്ന ജോലി ഒഴിവുകൾ ബന്ധപ്പെട്ട ഐടിഐ സർട്ടിഫിക്കറ്റ് പ്രവർത്തിപരിചയമോ ആണ് ആവശ്യം. ഇതിനും ഗൾഫിൽ മുൻപ് പോയി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. സ്റ്റീൽ മെറ്റൽ ഫാബ്രിക്കേഷനിലോ സമാന മേഖലയിലോ രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർ ആയിരിക്കണം അപേക്ഷകർ. ഈ ജോലിക്കും പ്രതിമാസം 1500 എമിറേറ്റ്സ് ദിർഹമാണ് ശമ്പളമായി ലഭിക്കുക കൂടാതെ ഓവർടൈം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഈ ജോലിക്കും നിയമിക്കപ്പെടുന്ന കമ്പനിയിൽനിന്ന് താമസ സൗകര്യം ലഭ്യമാവുന്നതാണ്.
3. Mig Welder
വെൽഡിങ് ജോലിയിലെ മിഗ് വെൽഡിങ് എന്ന സ്പെഷലൈസേഷൻ വിദഗ്ധയാണ് ഈ ജോലിക്ക് തിരഞ്ഞെടുക്കുന്നത്. ഇതിൻറെ ആവശ്യകമായ ഐടിഐ സർട്ടിഫിക്കറ്റും വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സ്റ്റീൽ വെൽഡിങ് മേഖലയിലോ സമാന മേഖലകളിലോ 5 മുതൽ 8 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് മാത്രമാണ് ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസ ശമ്പളമായി ഈ ജോലിക്ക് ലഭിക്കുക 1400 ദിർഹമാണ്. കൂടാതെ ഓവർടൈം ജോലി ചെയ്യാനുള്ള അവസരവും താമസസൗകര്യവും നിയമന ആവുന്ന സമയമാത്രയിൽ സ്ഥാപനം ഒരുക്കി നൽകുന്നതാണ്.
4. Fitter
ഫിറ്റർ എന്ന ജോലി ഒഴിവിലേക്ക് അതിനു ചേരുന്ന തരത്തിലുള്ള ഐടിഐ സർട്ടിഫിക്കേഷന്‍ ഉള്ള ആളുകളെയാണ് ക്ഷണിക്കുന്നത്. മുകളിൽ കൊടുത്ത ജോലികൾ പോലെ തന്നെ ഗൾഫിൽ മുൻപ് പോയോ ജോലിചെയ്തോ അനുഭവപരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുകയും അതേസമയം രണ്ടുവർഷം മുതൽ അഞ്ചു വർഷം വരെ സമാന മേഖലകളിൽ പ്രവർത്തിച്ച അനുഭവ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 1200 ദിർഹമാണ് ശമ്പളമായി ലഭിക്കുക. ഇതുകൂടാതെ ഓവർടൈം ആയി ജോലി ചെയ്യാനുള്ള അവസരവും താമസസൗകര്യവും ഉദ്യോഗാർത്ഥിയെ നിയമിക്കുന്ന സ്ഥാപനം ഒരുക്കിത്തരുന്നതാണ്.
5. Airless Auto Painter
എയർലസ് ഓട്ടോ പെയിന്റർ എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥിക്ക് ഈ ജോലിക്ക് അനുയോജ്യമായ ഐടിഐ സർട്ടിഫിക്കേഷനും വർക്ക് ഷോപ്പ് പെയിൻറിംഗ് അഭിരുചിയോ ഉണ്ടായിരിക്കേണ്ടതാണ്. ഡെക്കറേറ്റീവ് പെയിൻറിംഗ് കോട്ടിംഗ് കാർ പെയിൻറിങ് മറൈൻ പെയിൻറിംഗ് ഫയർ പ്രൂഫിങ് സ്പ്രേ വർക്ക് എന്ന മേഖലകളിൽ ഏതെങ്കിലും രണ്ടു മുതൽ അഞ്ചു വർഷം വരെ ജോലി ചെയ്ത പ്രവർത്തി പരിചയം ഉള്ളവർക്കാണ് ഇത് അപേക്ഷിക്കാൻ കഴിയുക. ഇതുകൂടാതെ ഗൾഫ് പരിചയമുള്ള ആളുകൾക്ക് കൂടുതൽ മുൻഗണന ലഭിക്കുന്നതാണ്. ഓവർടൈം ചെയ്യാനുള്ള അവസരത്തോടുകൂടി പ്രതിമാസം 1300 ദിർഹമാണ് ശമ്പളമായി ലഭിക്കുക. താമസ സൗകര്യം കമ്പനി തന്നെ ഒരുക്കി തരുന്നതാണ്.
6. Denter
ടെൻഡർ എന്ന പോസ്റ്റിലേക്ക് ഐടിഐ ടീൻസ് സ്മിത്ത് പഠിച്ച ആളുകൾക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർക്ക് 5 മുതൽ 8 വർഷം വരെ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിച്ച അനുഭവപരിജ്ഞാനം ഉണ്ടായിരിക്കുകയും ഗൾഫ് പരിചയമുള്ള ആളുകൾക്ക് മുൻഗണന ലഭിക്കുകയും ചെയ്യും. ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് പ്രതിമാസം ലഭിക്കുക 1400 ദിർഹമാണ് അതുകൂടാതെ ഓവർടൈം ജോലി ചെയ്യാനും താമസം സൗകര്യവും കമ്പനി ഒരുക്കി നൽകുന്നതാണ്.
7. Hydraulic Mechanic
ഹൈഡ്രോളിക് മെക്കാനിക് എന്ന പോസ്റ്റിലേക്ക് ഐടിഐ മെക്കാനിക്കൽ എൻജിനീയറിങ് ഐടിഐ ഇലക്ട്രിക്കൽ കഴിഞ്ഞ ആളുകൾക്ക് അപേക്ഷിക്കാം. 5 മുതൽ 8 വർഷം വരെ ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം അപേക്ഷിക്കുന്ന ആളുകൾക്ക്. ഗൾഫ് പരിചയമുള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന നൽകുന്നതാണ്. ഓവർടൈം അലവൻസോടുകൂടി പ്രതിമാസം 1700 ദിർഹമാണ് ശമ്പളമായി ലഭിക്കുന്നത്. താമസത്തിനുള്ള സൗകര്യം അപേക്ഷകനെ തിരഞ്ഞെടുക്കുന്ന സ്ഥാപനം തന്നെ ഒരുക്കി നൽകുന്നതാണ്.
മുകളിൽ കൊടുത്ത 7 ജോലികൾക്കും സാലറി പാക്കേജ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അപേക്ഷകനെ തിരഞ്ഞെടുത്ത ശേഷം ഉദ്യോഗാർത്ഥിയുടെ മുൻ പ്രവർത്തന പരിചയം അനുസരിച്ച് ആയിരിക്കും ശമ്പളം നിശ്ചയിക്കുക.
Recruitment Details
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും യുഎഇയിലേക്ക് ജോലിക്കായി കൊണ്ടുപോവുക. ഇതിൽ ആദ്യത്തെ ആറുമാസം പ്രൊബേഷൻ പീരിയഡ് ആയിരിക്കും. രണ്ടുവർഷത്തിനുശേഷം ഉദ്യോഗാർത്ഥിയുടെ ജോലിയിൽ ഉള്ള പെർഫോമൻസും സ്ഥാപനത്തിന്റെയോ പ്രോജക്റ്റിന്റെയോ ആവശ്യകതനുസരിച്ച് കൂടുതൽ കാലത്തേക്ക് നീട്ടിക്കിട്ടാവുന്നതാണ്.
ഒരു ദിവസം ഒരു മണിക്കൂർ ഇടവേള യോടു കൂടി 9 മണിക്കൂര്‍ ആയിരിക്കും ജോലിസമയം ഉണ്ടായിരിക്കുക. വിമാന ടിക്കറ്റ് സ്ഥാപനം തന്നെ എടുത്തു നൽകുന്നതാണ്. തിരഞ്ഞെടുക്കുന്ന കമ്പനി തന്നെ ജോലിക്കാരന് മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളും വ്യവസ്ഥകളും എല്ലാം തന്നെ യുഎഇ തൊഴിലാളി നിയമം അനുസരിച്ച് മാറ്റങ്ങൾ വന്നേക്കാവുന്നതാണ്.
Selection Process
നേരിട്ടുള്ള വാക്കിൻ ഇൻറർവ്യൂ വഴിയാണ് മുകളിൽ കൊടുത്ത ജോലികൾക്കെല്ലാംനേരിട്ട് ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ ജോലിക്ക് അനിവാര്യമായ യോഗ്യത ഉള്ള ആളുകൾ അവരുടെ യോഗ്യത തെളിയിക്കുന്ന രേഖകളും മറ്റ് അനുബന്ധ ഐഡി പ്രൂഫ് പാസ്പോർട്ട് പോലുള്ള രേഖകളുമായി നേരിട്ട് ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 2023 ജൂൺ നാലാം തീയതിയിലാണ് തിരുവനന്തപുരം വച്ച് ഇൻറർവ്യൂ നടക്കുന്നത്. അതിനാൽ ഉദ്യോഗാർത്ഥി ജൂൺ 3 നു മുൻപായി തന്നെ അപേക്ഷ ഓൺലൈനായി അപേക്ഷാ പോർട്ടലിൽ സമർപ്പിക്കേണ്ടതാണ്.
How to apply
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി താഴെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ലിങ്ക് വഴി ഔദ്യോഗിക അപേക്ഷ പേജിൽ പോയി മേൽപ്പറഞ്ഞ വിവരങ്ങളെല്ലാം ഒന്നുകൂടി അവിടെനിന്ന് വായിച്ചു നോക്കി ഉറപ്പുവരുത്തിയതിനുശേഷം അപേക്ഷ സമർപ്പിക്കുക.
Application Link : Open here