KMRL Junior Engineer Recruitment 2023
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചി മെട്രോ റെയിൽ അഥവാ കെ എം ആർ എൽ. ഭാരത സർക്കാരിന്റെയും കേരള സർക്കാരിന്റെയും ഒരു സംയുക്ത സംരംഭമാണിത്.
Kochi Metro Junior Engineer / Assistant Section Engineer Vacancy
കൊച്ചി നഗരപരുതിക്കുള്ളിൽ ഏകദേശം 12 കിലോമീറ്റർ ഓളം നീലത്തിൽ 12 സ്റ്റേഷനുകളോട് കൂടി കൊച്ചി മീറ്റർ രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്.
ഇതിലേക്കാണ് പുതിയ ഉദ്യോഗാർത്ഥികളെ പ്രോജക്റ്റിന്റെ അവശ്യനുസരണം നിയമിക്കുന്നത്.
Kochi Metro KMRL Recruitment
Vacancy Details of KMRL Engineer Recruitment for Power and Traction Department
എൻജിനീയറിങ് ബിരുദധാരികളായ ആളുകൾക്കാണ് പുതിയ വിജ്ഞാപനത്തിൽ വിളിച്ചിട്ടുള്ള ജോലി ഒഴിവുകൾ ലേക്ക് അപേക്ഷിക്കാൻ കഴിയുക. പവർ ആൻഡ് ട്രാക്ഷൻ മേഖലയിലേക്ക് ജൂനിയർ എൻജിനീയറെയും പവർ ആൻഡ് ട്രാക്ഷൻ മേഖലയിലേക്ക് അസിസ്റ്റൻറ് സെക്ഷൻ എൻജിനീയറിങ് ആണ് തിരഞ്ഞെടുക്കുന്നത്. മൊത്തം 3 ഒഴിവുകളാണ് ഇവയ്ക്ക് രണ്ടും കൂടിയുള്ളത്.
Requirements
Eligibility for KMRL Recruitment
എൻജിനീയറിങ് ബിരുദമായ ബിടെക് അല്ലെങ്കിൽ ബി ഇ അതുമല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ കഴിഞ്ഞ ആളുകൾക്കാണ് ഈ ജോലിക്ക്. ഭാരതസർക്കാർ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നായിരിക്കണം മേൽപ്പറഞ്ഞ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ അടിസ്ഥാന യോഗ്യത നേടിയിട്ടുണ്ടായിരിക്കേണ്ടത്.
ജൂനിയർ എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ആൾക്ക് ഇൻസ്റ്റലേഷൻ ടെസ്റ്റിംഗ് ആൻഡ് കമ്മീഷനിങ് ഓഫ് പവർ ആൻഡ് ട്രാക്ഷൻ എക്യുമെൻസ് ഇന്ന് റെയിൽവേ എന്ന മേഖലയിൽ ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം എങ്കിലും ഉണ്ടായിരിക്കണം. അസിസ്റ്റൻറ് സെക്ഷൻ എൻജിനീയറായി അപേക്ഷ നൽകുന്ന ആളുകൾക്ക് ഇതേ മേഖലയിൽ ചുരുങ്ങിയത് 5 വർഷത്തെങ്കിലും പ്രവർത്തിപരിചയമാണ് ആവശ്യമുള്ളത്.
Also Check: കൊച്ചി മെട്രോയിൽ വിളിച്ച എല്ലാ പുതിയ ഒഴിവുകളും അറിയാൻ ഈ പേജ് തുറക്കുക
Age Limit and Reservation for KMRL Recruitment
ജൂനിയർ എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് പരമാവധി 30 വയസ്സ് മാത്രമാണ് ഉണ്ടായിരിക്കാൻ പാടുള്ളൂ. അതേസമയം അസിസ്റ്റൻറ് സെക്ഷൻ എൻജിനീയർ പോസ്റ്റിലേക്ക് 32 വയസ്സാണ് പരമാവധി പ്രായപരിധി. സംവരണം അനുസരിച്ചുള്ള വയസ്സളവുകൾ ഇരു പോസ്റ്റിലും പ്രായോഗികമാണ്.
Selection Process for KMRL Recruitment
യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച ശേഷം സ്കൂട്ടിനി പ്രോസസിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കിൽ മറ്റ് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തിരഞ്ഞെടുപ്പ് സമിതിക്ക് അധികാരം ഉണ്ട്.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ മൂന്നുവർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ ജോലിക്ക് നിയമിക്കുന്നത്. തുടർന്ന് ഉദ്യോഗാർത്ഥിയുടെ ജോലിയിലുള്ള പെർഫോമൻസും പ്രോജക്റ്റിന്റെ ആവശ്യകതയും അനുസരിച്ച് രണ്ട് വർഷത്തേക്ക് കൂടി ജോലി നീട്ടിക്കിട്ടാവുന്നതാണ്.
Salary Scale of KMRL Engineer Recruitment
ജൂനിയർ എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 33000 രൂപയോളം ആണ് ബേസ് സാലറിയായി ആദ്യഘട്ടത്തിൽ ലഭിക്കുക. ഇത് 94000 രൂപയോളം വരെ കൂടാം. അസിസ്റ്റൻറ് സെക്ഷൻ എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 35,000 രൂപയാണ് സാലറി സ്കെയിൽ. ഇത് ഏകദേശം ഒരു ലക്ഷം രൂപയോളം വരെ ഉയർന്നേക്കാം.
How to Apply for KMRL Recruitment
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക കരിയർ പോർട്ടലിൽ ഉള്ള അപേക്ഷ പേജ് വഴിയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബർത്ത് സർട്ടിഫിക്കറ്റ് പത്താം ക്ലാസിന്റെ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ കോപ്പി പ്രായം തെളിയിക്കുന്നതിനായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അടിസ്ഥാന യോഗ്യത തെളിയിക്കുന്നതിനായി അടിസ്ഥാന യോഗ്യതയായി വെച്ചിരിക്കുന്ന ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയുടെ സർട്ടിഫിക്കറ്റും ഓരോ സെമസ്റ്റർ അല്ലെങ്കിൽ ഇയറിന്റെ മാർക്ക് സീറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പ്രവർത്തിപരിചയം തെളിയിക്കുന്നതിനായി സർവീസ് സർട്ടിഫിക്കറ്റും നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണെങ്കിൽ അപ്പോയിന്മെന്റ് ലെറ്ററോ മറ്റും ബന്ധപ്പെട്ട കോളങ്ങളിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. 2023 മെയ് ഒന്നാം തീയതി എന്ന തീയതിക്ക് അടിസ്ഥാനപ്പെടുത്തിയാണ് യോഗ്യത പ്രായം പ്രവർത്തിപരിചയം എന്നിവ കണക്കാക്കുന്നത്.
Last Date : 24 May 2023
Extended Last Date: 30 May 2023
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് വഴി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനായി തൊട്ടു താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്ത് വായിക്കേണ്ടതാണ്.
Links: Download Notification | Apply Here