വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ഫീൽഡ് വർക്കർ, കുക്ക് ഒഴിവുകൾ
കേരള സർക്കാരിൻറെ കീഴിലെ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിലാണ് പുതിയ ഒഴിവുകൾ വന്നിട്ടുള്ളത്. മേൽപ്പറഞ്ഞ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്കാണ് ഫീൽഡ് വർക്കർ കം കേസ് വർക്കർ അതുപോലെ കുക്ക് പോസ്റ്റുകളിലേക്ക് പുതിയ നിയമനം നടത്തുന്നത്.
How to Apply
അപേക്ഷിക്കാൻ താല്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഫോം അതിൻറെ കൂടെ അവരവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പ്രായം തെളിയിക്കുന്ന ഐഡന്റിറ്റി കാർഡ് പ്രവർത്തിപരിചയം ഉള്ളവർക്ക് അത് തെളിയിക്കുന്ന രേഖ എന്നീ പറഞ്ഞ രേഖകളുടെ എല്ലാം അവസരം അതിൻറെ ഓരോ പകർപ്പുമായി നേരിട്ട് അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
Interview Date
2023 മെയ് 27നാണ് തൃശൂർ രാമവർമ്മപുരം വിമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടത്.
Eligibility and Age Limit
- [Accordion]
- Eligibility for Field Worker
- ഫീൽഡ് വർക്കർ കം കേസ് വർക്കർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി സോഷ്യൽ വർക്കിൽ മാസ്റ്റർ ഡിഗ്രിയോ സൈക്കോളജി അല്ലെങ്കിൽ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥിയോ ആയിരിക്കണം.
- Age Limit for Field Worker
- 25 വയസ്സ് എങ്കിലും പൂർത്തിയായ ഉദ്യോഗാർത്ഥികൾ മാത്രമേ അപേക്ഷ അയക്കാൻ പാടുള്ളൂ. 30 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്. പ്രതിമാസം 16000 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക.
- Eligibility for Cook
- കുക്ക് എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന സ്ത്രീ ഉദ്യോഗാർത്ഥി ചുരുങ്ങിയത് അഞ്ചാം ക്ലാസ് പാസായ വിദ്യാഭ്യാസ യോഗ്യത ഉള്ള ആളായിരിക്കണം.
- Age Limit for Cook
- ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ചുരുങ്ങിയത് 25 വയസ്സ് എങ്കിലും പൂർത്തിയായിരിക്കണം. ഇതുകൂടാതെ 30 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരാണെങ്കിൽ അവർക്ക് മുൻഗണന ലഭിക്കുന്നതാണ്. പ്രതിമാസം 12000 രൂപയായിരിക്കും ശമ്പളമായി ഇവർക്ക് ലഭിക്കുക.