KSWDC Recruitment 2023
കേരള സർക്കാരിൻറെ വനിത ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വനിതാ വികസന കോർപ്പറേഷനിൽ പുതിയ ജോലി ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു. (KSWDC Recruitment)
Job vacancies at KSWDC
ടീം ലീഡർ പോസ്റ്റിലേക്ക് കണ്ണൂർ ജില്ലയിൽ ഒരു ഒഴിവും ട്രെയിനിങ് കോഡിനേറ്റർ എന്ന പോസ്റ്റിലേക്ക് തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലേക്ക് രണ്ട് ഒഴിവുകളുമാണ് വിളിച്ചിട്ടുള്ളത്.
കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക വികസനം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കെ എസ് ഡബ്ലിയു ഡി സി കരാർ അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Team Leader Vacancy
ടീം ലീഡർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും പോസ്റ്റ് ഗ്രാജുവേഷൻ ഫസ്റ്റ് ക്ലാസ് ഓടുകൂടി പാസായിരിക്കണം. ഇതുകൂടാതെ അഞ്ച് വർഷത്തെ ട്രെയിനിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഇതിൽ ഉൾപ്പെടുന്നതോ അല്ലാതെയോ ആയി ട്രെയിനിങ് സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾ ചെയ്ത ഒരു വർഷത്തെ പ്രവർത്തിപരിചയം വേണം.
ഈ ജോലിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് 2023 ജനുവരി ഒന്നിന് പരമാവധി പ്രായം 50 വയസ്സായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ ഈ ജോലിക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം മുപ്പതിനായിരം രൂപയായിരിക്കും.
Last Date: 01 June 2023
ഈ ജോലിക്ക് അപേക്ഷിക്കാൻ ആവശ്യമുള്ള ഡോക്യുമെന്റുകൾ
പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ബിരുദത്തിന്റെ സർട്ടിഫിക്കറ്റും മാർക്ക് സീറ്റുകളും റിസർവേഷൻ ഉള്ളവർക്ക് അതിൻറെ തെളിവ് കാണിക്കുന്ന രേഖ പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫിന്റെ ഒരു കോപ്പി പ്രവർത്തിപരിചയം ഉള്ളവർ അതിൻറെ രേഖ ഐഡി പ്രൊഫൈൽ ആധാർ കാർഡ് വോട്ടർ റേഡിയോ എന്നിവയുടെ ഡിജിറ്റൽ പകർപ്പുകൾ കയ്യിൽ കരുതി വയ്ക്കേണ്ടതാണ്.
NEFT എഫ് ടി ഓൺലൈൻ ബാങ്കിംഗ് വഴി 336 രൂപ അപേക്ഷ ഫീസ് ആയി കെ എസ് ഡബ്ലിയു ഡിസിയുടെ അക്കൗണ്ടിൽ അടക്കേണ്ടതാണ്.
ജൂൺ ഒന്നാം തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് നോക്കേണ്ടതാണ്.
Download Team Leader Notification
Training Coordinator vacancy
ട്രെയിനിങ് കോഡിനേറ്റർ എന്ന തസ്തികയിൽ വിളിച്ചിരിക്കുന്ന ഒഴിവുകൾ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലേക്ക് തൃശ്ശൂരിലുള്ള കേരള പോലീസ് അക്കാദമിയിലേക്ക് ആണ് നിയമിക്കുക. ജെൻഡർ സെൻസിറ്റലൈസേഷൻ പ്രോഗ്രാമിന് വേണ്ടിയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.
ഈ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ജെൻഡർ സ്റ്റഡീസിലോ സോഷ്യൽ വർക്കി ലോ ഫസ്റ്റ് ക്ലാസ് മാർക്കോട് കൂടി പിജി ബിരുദം ഉണ്ടായിരിക്കണം. ഇതുകൂടാതെ അക്കാഡമിക് അല്ലെങ്കിൽ ട്രെയിനിങ് മേഖലയിൽ രണ്ടു വർഷത്തെ ചുരുങ്ങിയ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 25000 രൂപയായിരിക്കും ശമ്പളമായി ലഭിക്കുക. 2023 ജനുവരി ഒന്നാം തീയതി അടിസ്ഥാനപ്പെടുത്തി 24 മുതൽ 40 വയസ്സ് വരെയുള്ള ആളുകൾക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
Last Date: 01 June 2023
ഈ ജോലിക്ക് അപേക്ഷിക്കാൻ ആവശ്യമുള്ള ഡോക്യുമെന്റുകൾ
ഈ ജോലിക്ക് അപേക്ഷിക്കാനും പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കോപ്പി അടിസ്ഥാന യോഗ്യതയായി വെക്കുന്ന പിജി ബിരുദത്തിന്റെ സർട്ടിഫിക്കറ്റ് സീറ്റുകളും സംവരണം ഉള്ളവർക്ക് അത് തെളിയിക്കുന്ന രേഖയും പ്രവർത്തിപരിചയം ഉള്ളവർ അത് കാണിക്കുന്ന രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫിന്റെ ഡിജിറ്റൽ കോപ്പിയും ഐഡി പ്രൊഫൈൽ ആധാറിന്റെയോ വോട്ടർ ഐഡിയുടെ കോപ്പിയും കയ്യിൽ കരുതേണ്ടതാണ്.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥി കെ എസ് ഡബ്ലിയുഡിസിയുടെ ബാങ്ക് അക്കൗണ്ടിൽ എന്നീ എഫ് ടി ഓൺലൈൻ ബാങ്കിംഗ് വഴി 280 രൂപ അപേക്ഷ അടക്കേണ്ടതുണ്ട്.
ഈ പോസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനെക്കുറിച്ച് അറിയാൻ തൊട്ടു താഴെ നൽകിയിട്ടുള്ള ലിങ്ക് തുറന്നു ഔദ്യോഗിക വിജ്ഞാപനം നോക്കേണ്ടതാണ്.
Download Training Coordinator Notification