Medical Professional Vacancies Kerala
തൃശ്ശൂർ ജില്ലയിലാണ് സർക്കാർ സ്ഥാപനങ്ങളിൽ മെഡിക്കൽ പ്രൊഫഷനുകൾക്ക് പുതിയ അവസരം വന്നിട്ടുള്ളത്.
Doctor Vacancy Thrissur
ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തൃശൂരിന്റെ കീഴിലുള്ള തൃശൂർ ജനറൽ ആശുപത്രിയിലാണ് പുതിയതായി ഡോക്ടർമാരെ നിയമിക്കുന്നത്.
വിവിധ വിഭാഗങ്ങളിലേക്ക് വിവിധ ഡോക്ടർമാരെ ആയിരിക്കും നിയമിക്കുക.
കരാടിസ്ഥാനത്തിൽ താൽക്കാലികമായാണ് മേൽപ്പറഞ്ഞ ഡോക്ടർമാരെ നിയമിക്കുന്നത്.
Selection Process for Doctors
പരീക്ഷകൾ ഒന്നുമില്ലാതെ തന്നെ നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് ഡോക്ടർമാരെ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതിനായി 2023 മെയ് 25 തീയതി രാവിലെ 10:30ക്ക് ആശുപത്രിയുടെ സൂപ്രണ്ടിന്റെ ഓഫീസിൽ ഉദ്യോഗാർത്ഥികൾ എത്തേണ്ടതാണ്.
Eligibility for Doctor Vacancy
സർക്കാർ സ്ഥാപനം ആയതിനാൽ തന്നെ എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ഡോക്ടർ ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണ്ണ അവസരമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ എംബിബിഎസ് ബിരുദം പൂർത്തിയാക്കിയതിന്റെ തെളിവായ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റ് അതുപോലെതന്നെ പ്രവർത്തിപരിചയം ഉള്ളവരാണെങ്കിൽ അതിന്റെയും സ്പെഷ്യലൈസേഷൻ ഉള്ളവർ അതിന്റെയും രേഖകൾ കൂടാതെ ആധാർ കാർഡ് അഡ്രസ്സും ഫോട്ടോയും കാണുന്ന ഏതെങ്കിലും മറ്റൊരു ഐഡി കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോകൾ നാലെണ്ണവും കയ്യിൽ വയ്ക്കേണ്ടതാണ്. ഇതുകൂടാതെ പത്താം ക്ലാസിന്റെയും പ്ലസ്ടുവിന്റെയും സർട്ടിഫിക്കറ്റുകളും കയ്യിൽ കരുതേണ്ടതാണ്. അപ്ഡേറ്റ് ചെയ്തിട്ടുള്ള റെസ്യൂമെ നിർബന്ധമായും കൈയിലുണ്ടായിരിക്കണം.
മേൽപ്പറഞ്ഞ രേഖകളുടെ എല്ലാം ഒറിജിനൽ കൈവശം വയ്ക്കുകയും അതിൻറെ ഓരോന്നിന്റെയും കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയതും അഭിമുഖത്തിന് ചെല്ലുന്ന സമയത്ത് കയ്യിലുണ്ടായിരിക്കേണ്ടതാണ്. കൊണ്ടുവരുന്ന പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയത് ആണെങ്കിലും വെരിഫിക്കേഷൻ ആയി ഇതിന്റെയെല്ലാം ഒറിജിനൽ കയ്യിൽ ഉണ്ടായിരിക്കേണ്ടതാണ്.
കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ പ്രവർത്തി സമയങ്ങളിൽ വിളിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാവുന്നതാണ്.
ഫോൺ: 0487 2427778
Interview date: 25 May 2023
Medical Officer Vacancy
തൃശ്ശൂർ ജില്ലയിലുള്ള ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫീസർ എന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
തൃശ്ശൂർ ജില്ലയിലുള്ള ആരോഗ്യവകുപ്പിന്റെ കീഴിലെ അലോപ്പതി വിഭാഗത്തിലേക്കാണ് മെഡിക്കൽ ഓഫീസർ എന്ന തസ്തികയിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
Selection Process for Medical Officer Vacancy
ഉദ്യോഗാർഥികളെ പരീക്ഷയില്ലാതെ നേരിട്ട് അഭിമുഖത്തികൂടെയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനാൽ ഉദ്യോഗാർത്ഥി നേരിട്ട് അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. 2023 മെയ് മാസം ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി രേഖകളുടെ പകർപ്പ് ഉദ്യോഗാർത്ഥി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
How to Apply for Medical Officer Vacancy
വെള്ള പേപ്പറിൽ എഴുതിയ അപേക്ഷാഫോമും മേൽപ്പറഞ്ഞ രേഖകളുടെ എല്ലാം പകർപ്പുകളും മാത്രമാണ് അപേക്ഷയിൽ വയ്ക്കേണ്ടത് ഒന്നിന്റെയും ഒറിജിനൽ അഥവാ അഫ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയിൽ കൊടുക്കരുത്.
രണ്ടു ദിവസത്തിനു ശേഷം വ്യാഴാഴ്ച മെയ് മാസം ഇരുപത്തിയഞ്ചാം തീയതി രാവിലെ പത്തരയ്ക്ക് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസില്‍ വെച്ചാണ് അഭിമുഖം നടത്തുന്നത്. ഇതിലേക്ക് അപേക്ഷകൾ സമർപ്പിച്ചിട്ട് ഉദ്യോഗാർത്ഥികൾ സ്വയം നേരിട്ട് എത്തുകയും അപേക്ഷസമയത്ത് നൽകിയ രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുകയും ബന്ധപ്പെട്ട വിവരങ്ങൾ വെരിഫിക്കേഷൻ ചെയ്യാൻ ആവശ്യമായ രേഖകൾ കൈവശം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതാണ്.
Last Date to Apply: 23 May 2023
Interview Date: 25 May 2023